ശരീരത്തില്‍ കാണപ്പെടുന്ന മെഴുകുപോലുള്ള വസ്തുവായ കൊളസ്ട്രോള്‍ ആരോഗ്യമുള്ള കോശങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നു. എന്നാല്‍ കൊളസ്ട്രോളിന്‍റെ തോത് അമിതമായാൽ ഇവ കൊഴുപ്പായി രക്തധമനികളിൽ അടിഞ്ഞ് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗസങ്കീർണതകളിലേക്കു നയിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണം, അലസമായ ജീവിതശൈലി, അമിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തില്‍ കാണപ്പെടുന്ന മെഴുകുപോലുള്ള വസ്തുവായ കൊളസ്ട്രോള്‍ ആരോഗ്യമുള്ള കോശങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നു. എന്നാല്‍ കൊളസ്ട്രോളിന്‍റെ തോത് അമിതമായാൽ ഇവ കൊഴുപ്പായി രക്തധമനികളിൽ അടിഞ്ഞ് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗസങ്കീർണതകളിലേക്കു നയിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണം, അലസമായ ജീവിതശൈലി, അമിത ശരീരഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളാണ്  ശരീരത്തില്‍ ഉയര്‍ന്ന കൊളസ്ട്രോളിലേക്കു നയിക്കുക. പലപ്പോഴും ലക്ഷണങ്ങള്‍ പുറമേക്ക് കാണിക്കാത്ത കൊളസ്ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്. 

ADVERTISEMENT

കാലുകളില്‍ ഉണ്ടാകുന്ന ചില നിറംമാറ്റങ്ങള്‍ കൊളസ്ട്രോളിന്‍റെ സൂചനയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന അതെറോസ്ക്ളിറോസിസ് എന്ന പ്രശ്നമാണ് കാലിലെ നിറം മാറ്റത്തിനു കാരണം. കൊള്സട്രോള്‍ രക്തധമനികളില്‍ അടിഞ്ഞ് ഇവയിലൂടെയുള്ള രക്തയോട്ടത്തെ തടസപ്പെടുത്തുന്ന രോഗാവസ്ഥയാണ് അതെറോസ്ക്ളിറോസിസ്. കാലുകള്‍ അടക്കമുള്ള അവയവങ്ങളിലേക്കുള്ള രക്തവിതരണം ഇതുമൂലം തടസപ്പെടും. ചില സ്ഥലങ്ങളിൽ രക്തം കട്ടപിടിക്കാനും ഈ രോഗം കാരണമാകും. കാലുകളിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോൾ  ഇത് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കും.

ADVERTISEMENT

രക്തധമനികളില്‍ കൊഴുപ്പടിയുന്നതുമൂലം കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനെ പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്ന് വിളിക്കുന്നു. ഈ അവസ്ഥയിൽ കാലുകളില്‍ വേദനയുണ്ടാകുന്നു. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കാത്ത പക്ഷം അക്യൂട്ട് ലിമ്പ്  ഇസ്കെമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. രോഗം കൂടുന്നതോടെ കാലിന്‍റെ നിറം മങ്ങുകയും നീല നിറമാവുകയും ചെയ്യും. നടക്കുമ്പോൾ തോന്നുന്ന വേദന കുറച്ചുനേരം  ഇരുന്നു വിശ്രമിച്ചാല്‍ മാറുന്നതാണ്. കാലിന്‍റെ താഴെ മരവിപ്പ്, ദുര്‍ബലത, കാലുകളില്‍ പള്‍സ് ഇല്ലാത്ത അവസ്ഥ, ഇടുപ്പിലും തുടയിലും കാല്‍വണ്ണയിലും നടക്കുമ്പോഴോ  പടികയറുമ്പോഴോ  മസില്‍കയറ്റം, നഖത്തിന്‍റെ വളര്‍ച്ച മന്ദഗതിയിലാകല്‍, കാലില്‍ ഉണ്ടാകുന്ന മുറിവുകള്‍ കരിയാത്ത അവസ്ഥ, എഴുതുമ്പോഴോ തയ്ക്കുമ്പോഴോ കൈകള്‍ കൊണ്ട് മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ ഉണ്ടാകുന്ന വേദന, ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മുടി കൊഴിച്ചില്‍, മന്ദഗതിയിലുള്ള മുടിവളര്‍ച്ച എന്നിവയെല്ലാം പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന്‍റെ ലക്ഷണങ്ങളാണ്. 

ADVERTISEMENT

ലളിതമായ രക്തപരിശോധനയിലൂടെ ലിപിഡ് പ്രൊഫൈല്‍ എടുക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്‍റെയും ചീത്ത കൊളസ്ട്രോളിന്‍റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവിനെക്കുറിച്ച് ധാരണ നല്‍കും. പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലിയിലൂടെയും കൊളസ്ട്രോള്‍ തോത് കുറയ്ക്കാവുന്നതാണ്.

Content Summary: This colour in your leg could indicate high cholesterol