എല്ലായ്‌പ്പോഴും നാടകീയവും ഭയാനകവുമായിരിക്കില്ല ഹൃദയാഘാതങ്ങള്‍. സാധാരണ ഹൃദയാഘാതത്തിന്റെയത്ര വേദന ഇല്ലാതെയും ചിലപ്പോള്‍ വേദനയേ ഇല്ലാതെയും ഹൃദയാഘാതങ്ങള്‍ വരാം. നിശ്ശബ്ദമായ ഇത്തരം ഹൃദയാഘാതങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും അപകടകരവും ജീവന്‍ തന്നെ കവര്‍ന്നെടുക്കാവുന്നതുമാണ്. സാധാരണ ഹൃദയാഘാത സമയത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലായ്‌പ്പോഴും നാടകീയവും ഭയാനകവുമായിരിക്കില്ല ഹൃദയാഘാതങ്ങള്‍. സാധാരണ ഹൃദയാഘാതത്തിന്റെയത്ര വേദന ഇല്ലാതെയും ചിലപ്പോള്‍ വേദനയേ ഇല്ലാതെയും ഹൃദയാഘാതങ്ങള്‍ വരാം. നിശ്ശബ്ദമായ ഇത്തരം ഹൃദയാഘാതങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും അപകടകരവും ജീവന്‍ തന്നെ കവര്‍ന്നെടുക്കാവുന്നതുമാണ്. 

ADVERTISEMENT

സാധാരണ ഹൃദയാഘാത സമയത്ത് സംഭവിക്കുന്നത് പോലെ നിശ്ശബ്ദ ഹൃദയാഘാതത്തിലും ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് തടസപ്പെടാം. ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനാല്‍ നിശ്ശബ്ദ ഹൃദയാഘാതങ്ങളാണ് കൂടുതല്‍ അപകടകാരികളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇനി പറയുന്ന മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നിശ്ശബ്ദ ഹൃദയാഘാതത്തെ സംബന്ധിച്ച് സൂചന നല്‍കും. 

1. നെഞ്ചില്‍ സമ്മര്‍ദം

നേരിയ വേദനയും അസ്വസ്ഥതയും നെഞ്ചിന്റെ മധ്യത്തില്‍ ഈ സമയത്തും തോന്നാം. നെഞ്ചില്‍ ചെറിയ തോതിലുള്ള സമ്മര്‍ദവും ഉണ്ടാകാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ നെഞ്ചെരിച്ചിലും ദഹനക്കേടുമായി സാമ്യമുള്ളതായതിനാല്‍ പലപ്പോഴും രോഗി ഇത് തിരിച്ചറിഞ്ഞെന്ന് വരില്ല. 

ADVERTISEMENT

2. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അസ്വസ്ഥത

നെഞ്ചിന് മാത്രമല്ല പുറം, കൈകള്‍, വയര്‍, കഴുത്ത്, താടി എന്നിങ്ങനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നിശ്ശബ്ദ ഹൃദയാഘാത സമയത്ത് അസ്വസ്ഥതയുണ്ടാകും. 

ADVERTISEMENT

3. ശ്വസിക്കാന്‍ ബുദ്ധിമുട്ട്

നിശ്ശബ്ദ ഹൃദയാഘാതത്തിന്റെ സമയത്ത് ശ്വാസമെടുക്കാന്‍ ചില രോഗികള്‍ക്ക് ബുദ്ധിമുട്ട് നേരിടാറുള്ളതായി ഡോക്ടര്‍മാര്‍  പറയുന്നു. ചിലര്‍ക്ക് തലചുറ്റലുണ്ടാകുകയും തല കറങ്ങി വീഴുകയും ചെയ്യാം. ഈ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഡോക്ടറെ കാണാന്‍ പിന്നെ വൈകരുത്. 

4. ചൂടില്ലാതെ വിയര്‍ക്കല്‍

പ്രത്യേകിച്ച് ചൂടോ ശരീരത്തിന്റെ അധ്വാനമോ ഇല്ലാതെ വിയര്‍ക്കുന്നതും നിശ്ശബ്ദ ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ഈ വിയര്‍പ്പ് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. ഈ ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാലും വൈദ്യസഹായം തേടേണ്ടതാണ്. 

Content Summary: Signs of Silent Heart Attack