അമിത ഭാരം കുറച്ച് സ്ലിമ്മാകാന്‍ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകള്‍ ഇന്ന് നമുക്ക് ചുറ്റും ലഭ്യമാണ്. ഇതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യവുമുള്ള വ്യായാമവും വഴി ഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത ഭാരം കുറച്ച് സ്ലിമ്മാകാന്‍ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകള്‍ ഇന്ന് നമുക്ക് ചുറ്റും ലഭ്യമാണ്. ഇതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യവുമുള്ള വ്യായാമവും വഴി ഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ഭക്ഷണത്തിലെ ചില കോംബിനേഷനുകള്‍ ഇനി പറയുന്നവയാണ്. 

ADVERTISEMENT

1. ഉരുളക്കിഴങ്ങും കുരുമുളകും

കാലറി അധികമുള്ള ഉരുളക്കിഴങ്ങിനെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തി വയറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഫൈബറിന് പുറമേ ആരോഗ്യകരമായ കാര്‍ബോയും പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ക്കും ഉരുളക്കിഴങ്ങ് പരിഹാരമാണ്. ചയാപചയത്തെ നാലു മുതല്‍ അഞ്ച് ശതമാനം വരെ ത്വരിതപ്പെടുത്തുന്ന കുരുമുളകും അമിതമായ കൊഴുപ്പിനെ കത്തിച്ച് കളയാന്‍ സഹായിക്കും. 

2. കടലയും സോസും

ADVERTISEMENT

ഫൈബറും പ്രോട്ടീനും ഉയര്‍ന്ന അളവിലുള്ളതും കാലറി കുറഞ്ഞതുമായ കടല ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ചൊരു ഭക്ഷണമാണ്. ഫോളേറ്റ്, ധാതുക്കള്‍, ഫാറ്റി ആസിഡുകള്‍, മറ്റ് പോഷണങ്ങള്‍ എന്നിവയും കടലയില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ഗ്ലൈസിമിക് സൂചികയും  കുറവാണ്. അധികം കാലറി ഇല്ലാതെ തന്നെ രുചി വര്‍ധിപ്പിക്കുമെന്നതിനാല്‍ സോസും കടലയ്ക്കൊപ്പം ഉപയോഗിക്കാവുന്നതാണ്. 

Read More: ഭാരം കുറഞ്ഞതല്ല, പിസിഒഡിയും മൈഗ്രേനും മാറിയതും ഗുളികകളില്ലാത്ത പീരീഡ്സ് സ്വന്തമാക്കിയതുമാണ് എന്റെ വിജയം

3. കാപ്പിയും കറുവാപ്പട്ടയും

കാപ്പിയിലെ കഫൈനും കറുവാപ്പട്ടയിലെ ആന്‍റി ഓക്സിഡന്‍റുകളും ചേരുമ്പോൾ  ചയാപചയം വര്‍ധിക്കുമെന്നും ഇതിലൂടെ അമിതവണ്ണം കുറയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിശപ്പിനെ അടക്കാനും കറുവാപ്പട്ട സഹായിക്കും. 

ADVERTISEMENT

4. ചോറും പയറും

ബ്രൗണ്‍ റൈസ് ഭാരം കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്. കുടലിലൂടെയുള്ള ഭക്ഷണത്തിന്‍റെ നീക്കത്തെയും ഇത് മെച്ചപ്പെടുത്തും. ചോറിനൊപ്പം കാലറി കുറഞ്ഞതും ഫൈബറും പ്രോട്ടീനും അധികമുള്ളതുമായ പയറും ചേരുമ്പോൾ  ഭാരം കുറയ്ക്കാനുള്ള ഉത്തമ ഭക്ഷണമായി അത് മാറുന്നു.

Content Summary: Weight loss food combinations