രാവിലെ ഉറക്കമുണർന്നാലുടൻ വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ ശീലമാക്കിക്കൊള്ളൂ. കാരണം രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെ എന്നറിയാം. ∙ നിർജലീകരണം തടയുന്നു രാത്രി മുഴുവൻ മണിക്കൂറുകൾ നീളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഉറക്കമുണർന്നാലുടൻ വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ ശീലമാക്കിക്കൊള്ളൂ. കാരണം രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെ എന്നറിയാം.

ADVERTISEMENT

∙ നിർജലീകരണം തടയുന്നു

രാത്രി മുഴുവൻ മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം ആവശ്യമായി വരും. വിയർപ്പിലൂടെ ജലാംശം നഷ്ടപ്പെടുന്നതു കൊണ്ടു കൂടിയാണിത്. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിർത്താൻ സഹായിക്കും. 

∙ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു

വെറും വയറ്റിൽ വെള്ളം കുടിച്ചതു കൊണ്ടു മാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകുന്നു. കൂടാതെ ദഹനവും മെച്ചപ്പെടുന്നു. 

ADVERTISEMENT

∙ നെഞ്ചെരിച്ചിലിന് ആശ്വാസം

അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാം. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചിൽ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും. 

∙ ശരീരഭാരം കുറയും

ഉപാപചയ പ്രവർത്തനവും ദഹനവും മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. 

ADVERTISEMENT

∙ രോഗപ്രതിരോധശക്തി വർധിക്കുന്നു

രാവിലെ വെള്ളം കുടിക്കുന്നതു മൂലം വയറിലെ വിഷാംശങ്ങളെല്ലാം നീക്കം െചയ്യപ്പെടുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുന്നു. ഇടയ്ക്കിടെ രോഗം വരാതെ തടയാനും ഇത് സഹായിക്കുന്നു. 

∙ വൃക്കയിൽ കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു

ഉദരത്തിലെ ആസിഡുകളെ അടക്കി നിർത്താനും വൃക്കകളിൽ കല്ല് ഉണ്ടാകാതെ തടയാനും രാവിലെ വെള്ളം കുടിക്കുന്നതു വഴി സാധിക്കുന്നു. 

∙ തിളങ്ങുന്ന ചർമം

രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ചർമപ്രശ്നങ്ങൾ അകറ്റും. തിളക്കമുള്ള ചർമം സ്വന്തമാക്കാൻ സാധിക്കും. രക്തചംക്രമണം വർധിക്കും. ചര്‍മം വരണ്ടതാകാതെ സംരക്ഷിക്കും. 

∙ തലമുടിയുടെ ആരോഗ്യം

തലമുടിയുടെ ടെക്സ്ചർ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും രാവിലെയുള്ള വെള്ളംകുടി സഹായിക്കും. 

∙ ഊർജനില മെച്ചപ്പെടുത്താൻ 

രാത്രി മുഴുവൻ വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും പലരും ക്ഷീണിതരായിരിക്കും. രാവിലെ വെളളം കുടിച്ചാൽ ഊർജനില മെച്ചപ്പെടും. ഉന്മേഷം ഉണ്ടാകും. 

∙ ഓർമക്കുറവ് തടയുന്നു

ഡീഹൈഡ്രേഷൻ മൂലം ഒരു മന്ദതയും ഓർമക്കുറവും എല്ലാം ഉണ്ടാകും. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുക വഴി തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ സാധിക്കുകയും ദിവസം മുഴുവൻ ആക്റ്റീവ് ആയിരിക്കാൻ സാധിക്കുകയും ചെയ്യും.

Content Summary: Benefits of having water when you wake up