നിറയെ പോഷണങ്ങളുള്ള ആരോഗ്യകരമായ സ്നാക്സാണ് നട്സുകള്‍. ആല്‍മണ്ട്, വാള്‍നട്ട്, പിസ്ത, കശുവണ്ടി, നിലക്കടല എന്നിങ്ങനെ പോഷണങ്ങള്‍ നിറഞ്ഞ പലതരത്തിലുള്ള നട്സ് വിഭവങ്ങള്‍ നമുക്ക് ചുറ്റും ലഭ്യമാണ്. ഉയര്‍ന്ന തോതില്‍ പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹത്തിന്‍റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറയെ പോഷണങ്ങളുള്ള ആരോഗ്യകരമായ സ്നാക്സാണ് നട്സുകള്‍. ആല്‍മണ്ട്, വാള്‍നട്ട്, പിസ്ത, കശുവണ്ടി, നിലക്കടല എന്നിങ്ങനെ പോഷണങ്ങള്‍ നിറഞ്ഞ പലതരത്തിലുള്ള നട്സ് വിഭവങ്ങള്‍ നമുക്ക് ചുറ്റും ലഭ്യമാണ്. ഉയര്‍ന്ന തോതില്‍ പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹത്തിന്‍റെയും ഹൃദ്രോഗത്തിന്‍റെയുമൊക്കെ സാധ്യത കുറയ്ക്കാനും നട്സ് സഹായകമാണ്. 

ADVERTISEMENT

എന്നാല്‍ നട്സ് ശരിയായ രീതിയില്‍ കഴിച്ചാല്‍ മാത്രമേ ഈ പറയുന്ന ഗുണങ്ങളൊക്കെ ശരീരത്തിന് ലഭിക്കൂ  എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നട്സ് കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ പങ്കുവയ്ക്കുകയാണ് ആയുര്‍വേദ ഡോക്ടറായ ചൈതലി റാത്തോഡ്. 

ADVERTISEMENT

1. നട്സ് കഴിക്കാന്‍ ഏറ്റവും മികച്ച സമയം രാവിലെയാണ്. വെറും വയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂട് വെള്ളം കുടിച്ചശേഷം നട്സ് കഴിക്കുന്നത് അതിലെ പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ സഹായിക്കും. വൈകുന്നേരം സ്നാക്സായും നട്സ് കഴിക്കാം.

ADVERTISEMENT

2. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്തിട്ട ശേഷമാകണം നട്സ് കഴിക്കാന്‍. അയണ്‍, പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക് എന്നിങ്ങനെ അവശ്യ പോഷണങ്ങളെല്ലാം  ശരീരത്തിന് ലഭിക്കുന്നതിന് അവ വെള്ളത്തില്‍ കുതിര്‍ക്കേണ്ടത് അത്യാവശ്യമാണ്. നട്സിലെ ഉഷ്ണഗുണം തണുപ്പിക്കാനും ഇത് സഹായകമാണെന്ന് ആയുര്‍വേദം പറയുന്നു. ദഹനക്കേടിന് കാരണമാകുന്ന ഫൈറ്റിക് ആസിഡിന്‍റെ പാളിയെ നീക്കം ചെയ്യാനും ഇത് സഹായിക്കും. 

Read Also: വൈറ്റമിൻ ഡി തോത് വർധിപ്പിക്കാന്‍ ഈ പത്ത് ഭക്ഷണങ്ങൾ

3. അമിതമായി നട്സ് കഴിക്കുന്നതും അത്ര നല്ലതല്ല. ടിവിയൊക്കെ കണ്ടു കൊണ്ടിരുന്ന് വയര്‍ നിറയെ നട്സ് കഴിക്കുന്നത് ദഹനക്കേട്, ഭാരവര്‍ധന, വിശപ്പില്ലായ്മ, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. പരിമിതമായ തോതില്‍ മാത്രമേ നട്സ് കഴിക്കാവൂ. ഇല്ലെങ്കില്‍ ദഹനസംവിധാനത്തിന്‍റെ വേഗം കുറയാന്‍ കാരണമാകും. 

4. ദഹനക്കേട്, വയര്‍ കമ്പിക്കല്‍, നെഞ്ചെരിച്ചില്‍, വയര്‍ എരിച്ചില്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, അള്‍സറേറ്റീവ് കോളൈറ്റിസ് എന്നീ പ്രശ്നങ്ങളുള്ളപ്പോള്‍ നട്സ് കഴിക്കരുത്. നട്സിനോട് അലര്‍ജിയുള്ളവരും ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

Content Summary: Are You Consuming Nuts The Right Way?