ADVERTISEMENT

ആരോഗ്യകരമായ എല്ലുകളുടെ നിർമാണത്തിനും പരിപാലനത്തിനും ശരീരത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിൻ ഡി. ൈവറ്റമിൻ ഡി ഉള്ളപ്പോൾ മാത്രമേ ശരീരത്തിന് എല്ലുകളെ ബലപ്പെടുത്താൻ ആവശ്യമായ കാൽസ്യം വലിച്ചെടുക്കാൻ സാധിക്കൂ. കാൽസ്യത്തിന്റെ മാത്രമല്ല ഫോസ്ഫേറ്റിന്റെ അളവിനെയും സ്വാധീനിക്കുന്ന വൈറ്റമിൻ ഡി എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 

 

സൂര്യപ്രകാശം ശരീരത്ത് ഏൽക്കുമ്പോൾ വൈറ്റമിൻ ഡി ഉൽപാദിപ്പിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ടു മാത്രം ശരീരത്തിന് ആവശ്യമായ തോതിൽ വൈറ്റമിൻ ഡി കിട്ടിക്കൊള്ളണമെന്നില്ല. അതിനാൽ വൈറ്റമിൻ ഡി തോത് വർധിപ്പിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം. 

 

1. സമ്പുഷ്ടീകരിക്കപ്പെട്ട ഭക്ഷണം – വൈറ്റമിൻ ഡി യാൽ സമ്പുഷ്ടീകരിക്കപ്പെട്ട പാൽ, റെഡി ടു ഈറ്റ് മീൽസ് എന്നിവ ലഭ്യമാണ്. സമ്പുഷ്ടീകരിക്കപ്പെട്ട ധാന്യങ്ങളും സഹായകമാണ്. 

 

2. സോയ ഉൽപന്നങ്ങൾ – 80 മുതൽ 200 വരെ ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി സോയ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്നു. 

 

3. ധാന്യങ്ങൾ – 50 മുതൽ 100 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ധാന്യങ്ങളും വൈറ്റമിൻ ഡി അഭാവം പരിഹരിക്കാൻ തിരഞ്ഞെടുക്കാം. 

 

4. റികോട്ട ചീസ് – 100 ഗ്രാം റിക്കോട്ട് ചീസിൽ 10 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. 

 

5. പശുവിൻ പാൽ – ഒരു ഗ്ലാസ് പശുവിൻ പാലിൽ 115 മുതൽ 124 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു. 

 

6. മുട്ട – ഒരു മുട്ടയിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി ഉണ്ട്.

 

7. സലാമി – പന്നിയിറച്ചിയിൽ നിന്നുണ്ടാക്കുന്ന സോസേജായ സലാമിയും വൈറ്റമിൻ ഡിയുടെ സമ്പന്ന സ്രോതസ്സാണ്. 

 

8. ബീഫ് ലിവർ – 100 ഗ്രാം ബീഫ് കരളിൽ 48 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി എന്നതാണ് കണക്ക്. 

 

9. കൂണ്‍ – ഒരു കപ്പ് കൂണിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. സസ്യാഹാരികൾക്ക് എളുപ്പം വൈറ്റമിൻ ഡി ലഭിക്കാൻ തിരഞ്ഞെടുക്കാവുന്ന വിഭവമാണിത്. 

 

10. വെണ്ണ – 100 ഗ്രാം വെണ്ണയിൽ 60 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി ലഭിക്കുന്നതാണ്.

Content Summary: Vitamin D rich foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com