കുടവയർ കുറയുന്നതിന് ‘ബദ്ധ പത്മാസനം’

Representational Image

കുടവയർ കുറയുന്നതിനും ദഹനപ്രക്രിയകൾ ശരിയായി നടക്കുന്നതിനും ഏകാഗ്രത വർധിക്കുന്നതിനും സഹായിക്കുന്ന ഒരു ആസനമാണ് ‘ബദ്ധ പത്മാസനം.’

ചെയ്യുന്ന വിധം

ഇരുകാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതുകാൽ മടക്കി ഇടത്തേ തുടയുടെ മുകളിലും ഇടതുകാൽ മടക്കി വലത്തേ തുടയുടെ മുകളിലും കയറ്റി വയ്ക്കുക. ഇനി ഇരുകൈകളും പുറകിൽ കൂടി കൊണ്ടുവന്ന് പിണച്ച് അതതു വശത്തെ കാലുകളുടെ തള്ളവിരലുകളിൽ പിടിക്കുക. ഈ നിലയിൽ നട്ടെല്ലു നിവർന്നിരുന്ന് ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്.

ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. പിന്നീട് കൈകാലുകൾ തിരിച്ചുവച്ചും ഇതേപോലെതന്നെ ചെയ്യേണ്ടതാണ്. ഒന്നോ രണ്ടോ തവണകൾകൂടി ആവർത്തിക്കാവുന്നതാണ്.