മലപ്പുറം സ്വദേശിയും സിവിൽ എൻജിനീയറുമായ ഷിജിൽ തന്റെ വീട് കൺസ്ട്രക്ഷൻ ചെയ്തു. വീടിന്റെ ആർക്കിടെക്ചർ ഡിസൈൻ മറ്റൊരു ടീമിനെ ഏൽപിച്ചു. സമകാലിക ശൈലിയിൽ ഒരുക്കിയ വീടിന്റെ ക്യുബിക് ഡിസൈനാണ് ഹൈലൈറ്റ്. ടൗണിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ കാഴ്ചയിൽ തന്നെ കണ്ണുടക്കുന്ന രൂപഭംഗി ശ്രദ്ധേയമാണ്. ക്യുബിക് ഡിസൈൻ എലമെന്റും പുറംഭിത്തികളിലെ ചെങ്കൽ ക്ലാഡിങ്ങിന്റെ സാന്നിധ്യവും ഭംഗി നിറയ്ക്കുന്നു. പെർഫറേറ്റഡ് ഭിത്തിയാണ് മറ്റൊരു ഹൈലൈറ്റ്. ഇന്റീരിയറിൽ പലയിടത്തും കളർ ഗ്ലാസ് വച്ച് ഫിൽ ചെയ്തു.

ADVERTISEMENT

സിറ്റൗട്ടിൽ നിന്നും ടഫൻഡ് ഗ്ലാസ് സ്‌കൈലൈറ്റ് മേൽക്കൂരയുള്ള ഫോയറിലേക്കാണ് കടക്കുന്നത്. ഫോയറിന്റെ വലതുവശത്ത് ലിവിങ്, പിന്നാലെ ചുറ്റിലും ഡൈനിങ്, കിച്ചൻ, വർക്കേരിയ,  5 കിടപ്പുമുറികൾ, പ്രെയർ സ്‌പേസ് എന്നിങ്ങനെയാണ് ക്രമീകരണം. 3000 ചതുരശ്രയടിയാണ് വിസ്തീർണം. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകി ധാരാളം ജാലകങ്ങൾ വീട്ടിലുണ്ട്. അതിനാൽ ക്രോസ് വെന്റിലേഷനും സുഗമമാകുന്നു.

മെറ്റാലിക് ഡിസൈനൊപ്പം തടിയുടെ കോംബിനേഷനുമാണ് അകത്തളങ്ങൾ വർണാഭമാക്കുന്നത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. 

ലാളിത്യവും ഉപയുക്തതയും നിറയുന്ന അഞ്ചു കിടപ്പുമുറികൾ. താഴെ മൂന്നും മുകളിൽ രണ്ടും വീതം ക്രമീകരിച്ചു. മുകളിലെ കിടപ്പുമുറിയോട് ചേർന്ന് ബാൽക്കണിയും കൊടുത്തിട്ടുണ്ട്.

മാറ്റ് ഫിനിഷ് മൾട്ടിവുഡിൽ മൈക്ക ലാമിനേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ വൈറ്റ്ബ്ലാക്ക്  വിരിച്ചു.

ADVERTISEMENT

വീടിന്റെ റിയർ വ്യൂ ആസ്വദിക്കാൻ പാകത്തിൽ ഗസീബോയും വീടിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.

ഉടമസ്ഥൻ ഒരു സിവിൽ എൻജിനീയറായതുകൊണ്ട് ഓരോ കോണും സൂക്ഷ്മമായി വിലയിരുത്തിയാണ് ചിട്ടപ്പെടുത്തിയത്. അതിന്റെ സുരക്ഷയും സൗകര്യങ്ങളും സന്തോഷവും അവിടെയെത്തുമ്പോൾ അനുഭവവേദ്യമാകുന്നു.

Project facts

Location- Malappuram

ADVERTISEMENT

Plot- 18 cent

Area- 3000 SFT

Owner- Shijil

Engineer- Shijil (Mob- 9744067274)

Architect- Sidheek Ali, Nabeel

Scrubble Engine Architectual Design Studio 

Mob- +914942425876

Y.C- 2021

English Summary- Budget Kerala House Plans, Interior Design Kerala