കോഴിക്കോട് കൊടുവള്ളിയിലാണ് പ്രവാസിയായ സക്കീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സുഹൃത്തായ ഡിസൈനർ മുഹമ്മദ് അനീസിനെയാണ് വീടിന്റെ നിർമാണം ഏൽപിച്ചത്. നാലു കിടപ്പുമുറികൾ ഉള്ള വീട് എന്നതിലുപരി മറ്റു ഡിമാൻഡുകൾ ഒന്നും വീട്ടുകാർക്കില്ലായിരുന്നു. വീടുപണി തുടങ്ങിവച്ചശേഷം ദുബായിലേക്ക് പോയ കുടുംബം, പിന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കൊടുവള്ളിയിലാണ് പ്രവാസിയായ സക്കീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സുഹൃത്തായ ഡിസൈനർ മുഹമ്മദ് അനീസിനെയാണ് വീടിന്റെ നിർമാണം ഏൽപിച്ചത്.

നാലു കിടപ്പുമുറികൾ ഉള്ള വീട് എന്നതിലുപരി മറ്റു ഡിമാൻഡുകൾ ഒന്നും വീട്ടുകാർക്കില്ലായിരുന്നു. വീടുപണി തുടങ്ങിവച്ചശേഷം ദുബായിലേക്ക് പോയ കുടുംബം, പിന്നെ മടങ്ങിവന്നത് പണി പൂർത്തിയാകാറായ സമയത്താണ്. ഇതിനിടയിൽ ഓരോ ഘട്ടവും വാട്സാപ്പിലൂടെയും ഇമെയിലൂടെയുമായിരുന്നു പണികൾ വിലയിരുത്തിയത്. 

ADVERTISEMENT

വീടിനൊപ്പമുള്ള പോർച്ച് കൂടാതെ മുറ്റത്ത് മറ്റൊരു പോർച്ചും നിർമിച്ചു. വീട്ടിൽ ഒത്തുചേരലുകൾ മറ്റും നടക്കുമ്പോൾ ഈ പോർച്ച് ഒരു പന്തലായും ഉപയോഗിക്കാം. മറ്റവസരങ്ങളിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയുമാകാം. ഫ്ളയിംഡ് ഗ്രാനൈറ്റാണ് മുറ്റത്ത് വിരിച്ചത്. 

രണ്ടു പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇടങ്ങളെ ചുവരുകൾ കൊണ്ട് വേർതിരിക്കാതെ സെമി-പാർടീഷനുകൾ കൊടുത്തു. 

ഇന്ത്യൻ മാർബിളാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ 100 % കസ്റ്റമൈസ് ചെയ്തു. അതിന്റെ ഗുണം പ്രകടമായി ഉള്ളിൽ അനുഭവപ്പെടുന്നുമുണ്ട്.

ഊണുമുറി ഡബിൾഹൈറ്റിലാണ്. ഇവിടെ വശത്തെ ഡബിൾഹൈറ്റ് ഭിത്തിയിലെ ഓപണിങ്ങിൽ പകുതി ഗ്ലാസും മുകൾപകുതി കൊതുകുവലയും വിരിച്ചു. അതിനാൽ കാറ്റും വെളിച്ചവും യഥേഷ്ടം ഇതിലൂടെ അകത്തേക്ക് വിരുന്നെത്തും. ഇതുകൂടാതെ കസ്റ്റമൈസ്ഡ് ഹാങ്ങിങ് ലൈറ്റുകൾ ഡൈനിങ്ങിന്റെ ഡബിൾഹൈറ്റ് മേൽക്കൂരയിൽ പ്രകാശം ചൊരിയുന്നു.

ADVERTISEMENT

വുഡ്+ ഗ്രാനൈറ്റ് കോംബിനേഷനിലാണ് സ്‌റ്റെയറിന്റെ പടവുകൾ. കൈവരിയിൽ എംഎസ്+ വുഡ് പാനലിങ് കൊടുത്തു.ഗോവണി കയറിച്ചെല്ലുന്നത് അപ്പർ ലിവിങ് സ്‌പേസിലേക്കാണ്. ഇവിടെ L സീറ്റർ സോഫയും ഭിത്തിയിൽ ഡെക്കറേഷൻസും കൊടുത്തിട്ടുണ്ട്.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇതിനുദാഹരണമാണ്. നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവും കൊടുത്തു.

മൾട്ടിവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. കിച്ചനിൽ ഒരു മിനി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുൻപ് ഫെബ്രുവരി ആദ്യമായിരുന്നു പാലുകാച്ചൽ. ഡിസൈനറിൽ അർപ്പിച്ച വിശ്വാസവും നൽകിയ സ്വാതന്ത്ര്യവും ഫലം കണ്ടതിൽ വീട്ടുകാരും ഹാപ്പി. 

ADVERTISEMENT

Project facts

Location- Koduvalli, Calicut

Plot- 30 cent

Area- 3000 SFT

Owner- Sakeer

Design- Muhammed Anees

iama designs

Mob-9446312919

Y.C- Feb 2021

English Summary- NRI Home Plans Kerala, Veedu Magazine Malayalam; Home Plans