മലപ്പുറം കോട്ടയ്ക്കലാണ് മുജീബിന്റെ പുതിയ വീട്. കാലോചിതമായ പുതുക്കിപ്പണിയിലൂടെ കോസ്റ്റ് ഇഫക്ടീവ് ബജറ്റിൽ ആഡംബരവീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. 30 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീടായിരുന്നു ഉണ്ടായിരുന്നത്. അകത്തളങ്ങളിൽ സ്ഥലപരിമിതി, കാറ്റും വെളിച്ചതും കയറുന്നത് കുറവ് തുടങ്ങിയ പ്രശ്നങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം കോട്ടയ്ക്കലാണ് മുജീബിന്റെ പുതിയ വീട്. കാലോചിതമായ പുതുക്കിപ്പണിയിലൂടെ കോസ്റ്റ് ഇഫക്ടീവ് ബജറ്റിൽ ആഡംബരവീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

30 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീടായിരുന്നു  ഉണ്ടായിരുന്നത്. അകത്തളങ്ങളിൽ സ്ഥലപരിമിതി, കാറ്റും വെളിച്ചതും കയറുന്നത് കുറവ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ചാണ് വീടിനെ നവീകരിച്ചത്.

പഴയ വീട്
ADVERTISEMENT

വീതി കുറഞ്ഞു നീളത്തിലുള്ള 14 സെന്റ് പ്ലോട്ടിലായിരുന്നു പഴയ വീട്. ഈ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്‌ നവീകരിച്ചു എന്നതാണ് ഹൈലൈറ്റ്.

പഴയ വീടിന്റെ പുറംകാഴ്ചയെ പുതിയകാലത്തേക്ക് നവീകരിച്ചു. സ്ലാബ് പൊളിക്കാതെ എലിവേഷൻ ഹൈറ്റ് കൂട്ടിയെടുത്തു. മുൻവശത്ത് ഡബിൾ ഹൈറ്റിൽ പ്രൊജക്ട് ചെയ്തുനിൽക്കുന്ന മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇവിടെ ഉയരം കൂട്ടി ഇൻഡസ്ട്രിയൽ റൂഫിങ് ചെയ്തശേഷം ഷിംഗിൾസ് വിരിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, ആറു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2750 ചതുരശ്രയടിയിൽ വിന്യസിച്ചത്. അകത്തളങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്.

പഴയ വീട്ടിലെ മുറികളെല്ലാം ചെറുതായിരുന്നു. ഇടഭിത്തികൾ പൊളിച്ചുകളഞ്ഞും രണ്ടു മുറികൾ സംയോജിപ്പിച്ചും മുറികൾ വിശാലമാക്കി.  അകത്തളം ഓപ്പൺ നയത്തിലേക്ക് മാറ്റിയെടുത്തു. പഴയ വീട്ടിലെ മൊസൈക് നിലം മാറ്റി കട്നി മാർബിൾ വിരിച്ചു. പഴയ വീട്ടിലെ ഫർണിച്ചറുകൾ റീമോഡൽ ചെയ്തു പുനരുപയോഗിച്ചു.

ADVERTISEMENT

കിടപ്പുമുറികളിൽ മേധാവിത്വമാണ് വീടിന്റെ സവിശേഷത. സാധാരണ വീടുകളിൽ പരമാവധി അഞ്ചു കിടപ്പുമുറികളാണ് കാണുക. ഇവിടെ ആറു കിടപ്പുമുറികൾ കൊടുത്തു. താഴെ രണ്ടും നവീകരിച്ച മുകൾനിലയിൽ നാലും കിടപ്പുമുറികൾ വേർതിരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ കൊടുത്തു മുറികൾ പരിഷ്കരിച്ചു.

പുതിയ കാലത്തിനു ചേരുന്ന മോഡുലാർ കിച്ചൻ നിർമിച്ചു. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ചെലവായത് 30 ലക്ഷം രൂപ മാത്രമാണ്. 2750 ചതുരശ്രയടിയുള്ള ഒരു പുതിയ വീട് നിർമിക്കാൻ, നിലവിൽ 70 ലക്ഷം രൂപയെങ്കിലുമാകും എന്ന സ്ഥാനത്താണ് ഈ നേട്ടം. 

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ 

  • നിർമാണസാമഗ്രികളുടെ പർച്ചേസിൽ കണിശത പുലർത്തി. ഇടത്തരം ചെലവിൽ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങി.
  • പഴയ വീട്ടിലെ ഫർണിച്ചറുകൾ റീമോഡൽ ചെയ്തു പുനരുപയോഗിച്ചു.
  • പഴയ വീട്ടിലെ വാതിലുകൾ, പ്ലൈ+ മൈക്ക ലാമിനേഷൻ ചെയ്തു പുനരുപയോഗിച്ചു.
  • നിലത്ത് കട്നി മാർബിൾ ഉപയോഗിച്ചു. ചെലവ് കുറവ്, ഇറ്റാലിയൻ മാർബിൾ ഫിനിഷ് കിട്ടും എന്നിവ ഗുണങ്ങൾ.

Project facts

Location- Kottakkal, Malappuram

Plot- 14 cent

Area- 2200SFT (Old) 2750 SFt (   New)

Owner- Mujeeb

Design- Sabeer Ali

Shabco Properties & Builders

Mob- 9142053003

Y.C- Dec 2020

English Summary- Budget House Renovation; Veedu Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT