കോഴിക്കോട് ജില്ലയിലെ മൊകവൂരാണ് സതീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വാസ്തുനിയമങ്ങൾ പാലിച്ചു കൊണ്ട് ഐശ്വര്യം തുളുമ്പുന്ന ഒരു ഭവനം എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. നിരവധി ആരാധനാലയങ്ങൾ നിർമിച്ചിട്ടുള്ള ഡിസൈനർ കുഞ്ഞപ്പൻ മാളിയേക്കലിനെയാണ് പണി ഏൽപിച്ചത്. ആദ്യകാഴ്ചയിൽ തന്നെ ഒരു ഇഷ്ടം തോന്നുംവിധമാണ് വീടിന്റെ കെട്ടുംമട്ടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ജില്ലയിലെ മൊകവൂരാണ് സതീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വാസ്തുനിയമങ്ങൾ പാലിച്ചു കൊണ്ട് ഐശ്വര്യം തുളുമ്പുന്ന ഒരു ഭവനം എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. നിരവധി ആരാധനാലയങ്ങൾ നിർമിച്ചിട്ടുള്ള ഡിസൈനർ കുഞ്ഞപ്പൻ മാളിയേക്കലിനെയാണ് പണി ഏൽപിച്ചത്.

ആദ്യകാഴ്ചയിൽ തന്നെ ഒരു ഇഷ്ടം തോന്നുംവിധമാണ് വീടിന്റെ കെട്ടുംമട്ടും. തെക്ക് ദർശനമായുള്ള വീടാണ്. അതിനാൽ വീടിനു രണ്ടു മുഖങ്ങളുണ്ട്. ഗെയ്റ്റ് വഴി പ്രവേശിക്കുമ്പോൾ ഒരു മുഖവും, വശത്തെ റോഡിൽ നിന്നും നോക്കുമ്പോൾ മറ്റൊരു മുഖവും ദൃശ്യമാകും. സെമി- കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. ഒരു വശം ഫ്ലാറ്റും മറുവശം സ്ലോപ്പായും വാർത്തു. ഇവിടെ ഷിംഗിൾസ് വിരിച്ചു. പുറംഭിത്തിയിൽ വെട്ടുകല്ലിന്റെ ക്ലാഡിങ്ങും കൊടുത്തിട്ടുണ്ട്.

ADVERTISEMENT

വാസ്തുപ്രമാണങ്ങൾ പാലിച്ചുകൊണ്ടാണ് ഓരോ ഇടങ്ങളും പ്ലാനിൽ ഉൾപ്പെടുത്തിയത്. ബ്രഹ്മസൂത്രം (കിഴക്ക്- പടിഞ്ഞാറു പ്രധാനമായ), വായുസൂത്രം ( തെക്ക്- വടക്ക്  പ്രധാനമായ) എന്നിവ മുറിയാതെയാണ് മുറികളുടെ വിന്യാസം. കൂടാതെ അടുക്കള, കിടപ്പുമുറികൾ എന്നിവ വരേണ്ട കോണുകളിൽ തന്നെ കൃത്യമായി വിന്യസിച്ചു .  ഇതിന്റെ ഗുണം അകത്തേക്ക് കയറുമ്പോൾ ബോധ്യമാകും. മികച്ച ക്രോസ് വെന്റിലേഷനും കാറ്റും ഉള്ളിൽ പരിലസിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പൂജാമുറി, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ഓപ്പൺ ടെറസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സ്ട്രക്ചർ പണിതശേഷം ക്യാന്റിലിവർ പോർച്ച് കൂട്ടിച്ചേർത്തു. സാൻഡ്വിച്ച് ഷീറ്റാണ് ഇതിന്റെ മേൽക്കൂരയിൽ വിരിച്ചത്.

പ്രധാനവാതിൽ തുറന്നു കയറുമ്പോൾ സ്വകാര്യതയോടെ സ്വീകരണമുറി ഒരുക്കി. ഇവിടെനിന്നും പ്രവേശിക്കുന്നത് ഡൈനിങ് ഹാളിലേക്കാണ്. ഇവിടെ ഫാമിലി ലിവിങ്‌, ഡൈനിങ്, സ്‌റ്റെയർ, കോർട്യാർഡ് എന്നിവ വരുന്നു. ഫാമിലി ലിവിങ് ഡബിൾഹൈറ്റിലാണ്. ഇവിടെ വോൾ പാനലിങ് ചെയ്ത് ടിവി യൂണിറ്റ് വേർതിരിച്ചു. ഊണുമുറിയിൽ ഇരുന്നാലും ടിവി കാണാം.

വീടിനകത്തെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ഉയർത്തിക്കെട്ടിയ ചുറ്റുമതിലാണ് ഇതിന്റെ ഭിത്തിയായി വരുന്നത്. ഇതിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചശേഷം മനോഹരമായ ഒരു മ്യൂറൽ പെയിന്റിങ് വച്ചു. മേൽക്കൂരയിൽ ഗ്ലാസ് സ്‌കൈലൈറ്റ് കൊടുത്തു. ഇതുവഴി പ്രകാശം ഉള്ളിലേക്കെത്തുന്നു. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.

ADVERTISEMENT

വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. സ്‌റ്റെയർ പടികളിൽ ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു.  മിതത്വം പാലിച്ചാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയത്. ഫർണിച്ചറുകൾ മിക്കതും അളവെടുത്ത് റെഡിമെയ്ഡ് ആയി വാങ്ങി.

പലരും ഗോവണിയുടെ നേരെ താഴെ പൂജാമുറി പണിയാറുണ്ട്. ഇത് വാസ്തുപരമായി ഭൂഷണമല്ല എന്നതിനാൽ ഇവിടെ ഗോവണിയുടെ താഴെ, വശത്തേക്ക് മാറ്റിയാണ് പൂജാമുറിയുടെ സ്ഥാനം. ഇതിനോട് ചേർന്ന് വീട്ടിലെ പ്രായമായ അമ്മയുടെ കിടപ്പുമുറിയാണ്. പൂജാമുറിയുടെ സാമീപ്യം അമ്മയ്ക്കും മനസ്സിൽ പോസിറ്റീവ് എനർജി നൽകുന്നു.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് സജ്ജീകരിച്ചു. വെറ്റ്, ഡ്രൈ സ്‌പേസുകൾ വേർതിരിച്ച ബാത്റൂമുകളാണ് ഇവിടെയുള്ളത്.

അടുക്കളയുടെ കാര്യത്തിൽ അധ്യാപികയായ അമ്പിളിക്ക് അഭിരുചികൾ ഉണ്ടായിരുന്നു. എല്ലാം കയ്യകലത്തിൽ ലഭ്യമാകുന്ന മോഡുലാർ കിച്ചനാണ് ഒരുക്കിയത്. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. സമീപം എസിപി ഷീറ്റ് കൊണ്ട് വർക്കേരിയയും സജ്ജീകരിച്ചു.

ADVERTISEMENT

ഇരുവർക്കും ഏകമകനാണ്. പേര് ശ്രീഹരി. വീടിന്റെ പേരും ശ്രീരാഗം എന്നാണ്. മാർച്ച് ആദ്യവാരമായിരുന്നു പാലുകാച്ചൽ. ഇവിടെ എത്തിയ ബന്ധുക്കളും അതിഥികളുമെല്ലാം, വീടുകണ്ടു നിറഞ്ഞ മനസ്സോടെയാണ് മടങ്ങിയത്. 

Project facts

Location- Mokavoor, Calicut

Plot- 10 cent

Area- 2500 SFT

Owner- Satheesh, Ambili

Designer- Kunjappan Maliyekkal

Divine Designers, Edakkad

Mob- 9447459970, 8921358512

Y.C- Mar 2021

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Vasthu Based House Plans Kerala; Veedu Malayalam