തൃശൂർ പുതുക്കാടാണ് വർഗീസിന്റെ പുതിയ വീട്. ലളിതമായ പുറംകാഴ്ചയും കമനീയമായ അകത്തളങ്ങളുമാണ് ഈ വീടിന്റെ സവിശേഷത. 40 സെന്റ് പ്ലോട്ടിൽ മൂന്നു തട്ടുകളായാണ് വീടിന്റെ സ്ട്രക്ചർ നിർമിച്ചത്. മേൽക്കൂര ചരിച്ചു വാർത്തു ഓടുവിരിച്ചു. ചൂടിനെ പ്രതിരോധിക്കുന്ന ടെറാക്കോട്ട ടൈലുകൾ വിരിച്ചശേഷം മുകളിൽ ഹീറ്റ് റിഫ്ളക്ടീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പുതുക്കാടാണ് വർഗീസിന്റെ പുതിയ വീട്. ലളിതമായ പുറംകാഴ്ചയും കമനീയമായ അകത്തളങ്ങളുമാണ് ഈ വീടിന്റെ സവിശേഷത. 40 സെന്റ് പ്ലോട്ടിൽ മൂന്നു തട്ടുകളായാണ് വീടിന്റെ സ്ട്രക്ചർ നിർമിച്ചത്. മേൽക്കൂര ചരിച്ചു വാർത്തു ഓടുവിരിച്ചു. ചൂടിനെ പ്രതിരോധിക്കുന്ന ടെറാക്കോട്ട ടൈലുകൾ വിരിച്ചശേഷം മുകളിൽ ഹീറ്റ് റിഫ്ളക്ടീവ് പെയിന്റും അടിച്ചു. കാർ പോർച്ചിൽ വുഡൻ പാനലിങ്ങും സിറ്റൗട്ടിൽ നാച്ചുറൽ ക്ലാഡിങ്ങും കാണാം.മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു. 

ആദ്യലെവലിൽ ഗരാജും സ്വിമ്മിങ് പൂളും ഒരുക്കി. രണ്ടാം ലെവലിലാണ് ഗ്രൗണ്ട് ഫ്ലോറിലെ പ്രധാനയിടങ്ങൾ. മൂന്നാം ലെവലിൽ അപ്പർ ലിവിങും അപ്പർ കിടപ്പുമുറികളും വരുന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 7000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. കാറ്റും വെളിച്ചവും വിശാലതയും സമൃദ്ധമായി ഉള്ളിലെത്തും. ഫോർമൽ ലിവിങ്ങിന്റെ പിന്നിലായി ഒരു പാർടീഷൻ കാണാം. ഇത് അവശ്യാനുസരണം തള്ളിനീക്കുകയും ചെയ്യാം.

ഫോർമൽ ലിവിങ്ങിന്റെ പിന്നിലായി ഒരു പാർടീഷൻ കാണാം. ഇത് അവശ്യാനുസരണം തള്ളിനീക്കുകയും ചെയ്യാം. വീട്ടിൽ പാർട്ടികൾ മറ്റും നടക്കുമ്പോൾ ഇത് തള്ളിനീക്കി ഒറ്റഹാളാക്കി മാറ്റാം.

പാർടീഷന്റെ മറുവശത്ത് ഫാമിലി ലിവിങ് കാണാം. സുതാര്യമായ ഗ്ലാസ് ഭിത്തിയാണ് ഇവിടുത്തെ ഹൈലൈറ്റ്. അതിനാൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാം. ഇവിടെ ടിവി ഏരിയയും വേർതിരിച്ചു. ഫർണിച്ചറുകൾ എല്ലാം കസ്റ്റമൈസ് ചെയ്തു.

ADVERTISEMENT

ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. വൈറ്റ് തീമിലുള്ള ഡൈനിങ് ടേബിളും ചെയറും ഒരുക്കി. സമീപം തൂക്കുവിളക്കുകളും ക്രോക്കറി കൗണ്ടറും കൊടുത്തു.  ഭിത്തിയിൽ നിന്നും സീലിങ്ങിലേക്ക് പടരുന്ന വുഡൻ വർക്കാണ് ഡൈനിങ്ങിലെ ഹൈലൈറ്റ്.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഒരു മുറി ഇംഗ്ലീഷ് ആന്റിക് തീമിൽ ഒരുക്കിയപ്പോൾ, മറ്റൊരു മുറി റസ്റ്റിക് തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സൈഡ് ടേബിൾ, റീഡിങ് സ്‌പേസ് എന്നിവയെല്ലാം കിടപ്പുമുറികളിൽ സജ്ജീകരിച്ചു.

വളരെ ഒതുങ്ങിയ ഐലൻഡ് കിച്ചനാണ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. മറൈൻ പ്ലൈവുഡ്- ലാക്ക്വേഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്.

ചുരുക്കത്തിൽ പുറംകാഴ്ച കണ്ടു വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ അകത്തെത്തുന്നവർ, മാസ്മരികകാഴ്ചകൾ കണ്ടു സർപ്രൈസായിട്ടാണ് മടങ്ങുന്നത്.

ADVERTISEMENT

Project facts

Location- Puthukkad, Thrissur

Plot- 40 cent

Area- 7000 SFT

Owner- Varghese

Architect/ Designer- Salahsha, Sinto

Seed Solutions, Kochi, Calicut, Dubai

Mob- 8893173638

Structure- Suhai Sha

Y.C- 2019

English Summary- Luxury House Plan; Veedu Malayalam