ആലുവയിലാണ് അൻസാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 12 സെന്റിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീടുപണിതത്. പ്രധാനറോഡിൽ നിന്നും കാണാവുന്ന ഒരു ഇടവഴിയിലാണ് പ്ലോട്ട്. അതിനാൽ മെയിൻ റോഡിൽ നിന്നുതന്നെ കണ്ണുകളെ ആകർഷിക്കുംവിധമാണ് പുറംകാഴ്ച. ചുറ്റുപാടും നല്ല ഹരിതാഭമായ പ്രദേശമാണ്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവയിലാണ് അൻസാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 12 സെന്റിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീടുപണിതത്. പ്രധാനറോഡിൽ നിന്നും കാണാവുന്ന ഒരു ഇടവഴിയിലാണ് പ്ലോട്ട്. അതിനാൽ മെയിൻ റോഡിൽ നിന്നുതന്നെ കണ്ണുകളെ ആകർഷിക്കുംവിധമാണ് പുറംകാഴ്ച. ചുറ്റുപാടും നല്ല ഹരിതാഭമായ പ്രദേശമാണ്. ഈ കാഴ്ചകളെയും കാറ്റിനെയും ഉള്ളിലേക്ക് ആനയിക്കാനായി ധാരാളം ജാലകങ്ങൾ സ്‌ട്രക്‌ചറിൽ കൊടുത്തു.

ഫ്ലാറ്റ്- സ്ലോപ് റൂഫുകളുടെ സങ്കലനമാണ് എലിവേഷൻ. ക്യാന്റിലിവർ ശൈലിയിൽ ഒരുക്കിയ ബോക്സ് സ്ട്രക്ചറിൽ ഗ്രേ ക്ലാഡിങ് പതിച്ചു. മുകൾനിലയിൽ ട്രസ് വർക്ക് ചെയ്തു ഓടുവിരിച്ചു. ഇവിടം യൂട്ടിലിറ്റി ഏരിയയായി വീട്ടുകാർ ഉപയോഗിക്കുന്നു. മാത്രമല്ല ചരിഞ്ഞ മേൽക്കൂര കോൺക്രീറ്റ് മേൽക്കൂരയുള്ള ഭാഗത്ത് ചൂടടിക്കുന്നത് തടയുന്നതുവഴി ഉള്ളിൽ സുഖകരമായ താപനില നിലനിർത്തുന്നു. 

ADVERTISEMENT

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ ഉള്ളിലേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു. 

ആവശ്യത്തിൽ കൂടുതൽ അലങ്കാരങ്ങൾ ഒന്നും ഉള്ളിലില്ല. മാറ്റ് ഫിനിഷ്ഡ് ടൈലാണ് നിലത്തുവിരിച്ചത്.  ഗസ്റ്റ് ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ ചെറു കോർട്യാർഡുകളുണ്ട്. ഇവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചു. ഡൈനിങ്ങിനോട് ചേർന്ന കോർട്യാർഡിലാണ് വാഷ് ഏരിയ.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികൾ ഒരുക്കി.

ഡൈനിങ്ങിലേക്ക് തുറന്ന കിച്ചൻ ഒരുക്കി. ലാമിനേറ്റഡ് ഗ്ലാസ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. പാൻട്രി കൗണ്ടർ, ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം.

ADVERTISEMENT

ചുരുക്കത്തിൽ ഇപ്പോൾ റോഡിലൂടെ പോകുന്നവർ ഈ വീടിനെ ഒരുനിമിഷമെങ്കിലും നോക്കാതെ കടന്നുപോകില്ല. പച്ചപ്പിനു നടുവിൽ സ്വച്ഛസുന്ദരമായ ഒരു ജീവിതം ആസ്വദിക്കുകയാണ് വീട്ടുകാർ.

Project facts

Location- Aluva

Plot- 12 cent

ADVERTISEMENT

Area- 2950 SFT

Owner- Ansar

Design- Salahsha T.N

Seed Solutions, Kochi

Mob- 88931 73638

Y.C-2020

English Summary- Best Kerala House Plans, Veedu Malayalam Magazine