കോഴിക്കോട് പൂനൂരാണ് പ്രവാസിയായ അഷ്റഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സിംഗപ്പൂരിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുകയാണ് ഗൃഹനാഥൻ. തറവാടിനു സമീപം കാലോചിതമായ സൗകര്യങ്ങളോടെ ഒരു വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. കേരളത്തിന്റെ കാലാവസ്ഥ കൂടി പരിഗണിച്ച് ട്രോപ്പിക്കൽ മോഡേൺ ശൈലിയിലാണ് എലിവേഷൻ ഡിസൈൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് പൂനൂരാണ് പ്രവാസിയായ അഷ്റഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സിംഗപ്പൂരിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുകയാണ് ഗൃഹനാഥൻ. തറവാടിനു സമീപം കാലോചിതമായ സൗകര്യങ്ങളോടെ ഒരു വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം.

കേരളത്തിന്റെ കാലാവസ്ഥ കൂടി പരിഗണിച്ച് ട്രോപ്പിക്കൽ മോഡേൺ ശൈലിയിലാണ് എലിവേഷൻ ഡിസൈൻ. മുൻവശത്തെ പോർച്ചിലും ഷോ വോളിലും കറുത്ത ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു. വശത്തെ ഷോ വോളിൽ സിമന്റ് ഗ്രൂവുകൾ ചെയ്തത് വേറിട്ടുനിൽക്കുന്നു. ഫണ്ടർമാക്സ് വുഡൻ പാനലുകളാണ് മറ്റൊരു ആകർഷണം. 

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3130 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പ്രധാനവാതിൽ തുറന്നു കയറുന്നത് ഡബിൾഹൈറ്റിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. ഇവിടെ ധാരാളം ജാലകങ്ങൾ കൊടുത്തിട്ടുണ്ട്. ഇതുവഴി പ്രകാശം ഉള്ളിലേക്ക് വിരുന്നെത്തുന്നു. 

അധികം വീടുകളിൽ ഉപയോഗിച്ചിട്ടില്ലാത്ത നൂതന സാമഗ്രികളാണ് ഇവിടെ ഫർണിഷിങ്ങിന് ഉപയോഗിച്ചത്. ബ്രാസ് ഫിൽറ്ററുകളുള്ള സിമന്റ് ടെക്സ്ചർ ഭിത്തികളാണ് അകത്തളത്തിനു റസ്റ്റിക് ഛായ പകരുന്നത്. സെമി-ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങൾ വേർതിരിക്കാൻ 3D പ്രിന്റഡ് ബ്രാസ് പാർടീഷൻ ഭിത്തികൾ കൊടുത്തു. കോമൺ ഏരിയകളിൽ ഇറ്റാലിയൻ മാർബിൾ വിരിച്ചു. കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ് ചെയ്തു.

വീടിന്റെ ഫോക്കൽ പോയിന്റ് ഡൈനിങ് റൂമാണ്. കിച്ചൻ, ഫാമിലി ലിവിങ്, സ്‌റ്റെയർ ഏരിയകളെ കോർത്തിണക്കുന്നത് ഈ ഊണുമുറിയാണ്.

ADVERTISEMENT

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികൾ വിന്യസിച്ചു. ആഡംബരത്തികവിലാണ് മുറികളുടെ സജ്ജീകരണം. മുറികൾക്ക് കൂടുതൽ വലുപ്പംതോന്നാൻ കോപ്പർ മിററുകൾ കൊടുത്തത് ശ്രദ്ധേയമാണ്. ഹെഡ്‌സൈഡ് ഭിത്തിയിൽ വുഡൻ പാനലിങ് പ്രൗഢി നിറയ്ക്കുന്നു. ലെതർ ഫിനിഷ്ഡ് സൈഡ് ടേബിളും ഇവിടെ ഹാജരുണ്ട്.

പ്ലൈ, ലാമിനേറ്റ് ഫിനിഷിൽ മോഡേൺ കിച്ചൻ സജ്ജീകരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

ഇനിയാണ് മറ്റൊരു ട്വിസ്റ്റ്. വിദേശത്തിരുന്നാണ് ഗൃഹനാഥൻ വീടുപണിയുടെ മേൽനോട്ടം നിർവഹിച്ചത്. 2020 മാർച്ചിലായിരുന്നു പാലുകാച്ചൽ. കഷ്ടകാലത്തിന് അപ്പോഴാണ് കോവിഡ് മഹാമാരിയുടെ ആദ്യവരവ്. അതുകാരണം പാലുകാച്ചലിന് നാട്ടിലെത്താൻ ഗൃഹനാഥനായില്ല. തീർന്നില്ല, ഏറിയും കുറഞ്ഞും  കോവിഡ് സൃഷ്‌ടിച്ച അനിശ്ചിതതത്വും യാത്രാവിലക്കുകളും മൂലം ഇതുവരെ നാട്ടിൽ വന്നു സ്വന്തം വീട്ടിൽ താമസിക്കാൻ ഗൃഹനാഥനായിട്ടില്ല. ഇപ്പോഴത്തെ രണ്ടാം തരംഗവും യാത്രാവിലക്കുകളും ശമിച്ചശേഷം നാട്ടിലെത്താൻ കാത്തിരിക്കുകയാണ് വീട്ടുകാരൻ.

ADVERTISEMENT

Project facts

Location- Poonoor, Calicut 

Plot- 23 cent

Area- 4875 Sqft.

Owner- Ashraf

Architect- Shiju Pareed N R

Amar Architecture and Designs, Calicut

Mob- 9048009666

Y.C- 2020

Photographer- Justin Sebastian

English Summary- Tropical House Plan Kerala; Veedu Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT