കോഴിക്കോട് ചാലപ്പുറത്താണ് LIC മാനേജരായ മൊയ്ദീനിന്റെ പുതിയ വീട്. താമസിച്ചിരുന്ന വീട്ടിൽ സ്ഥലപരിമിതിയും അസൗകര്യങ്ങളും കൂടിയപ്പോഴാണ് ടൗണിൽ സ്ഥലം വാങ്ങി വീട് പണിയാൻ തീരുമാനിച്ചത്. ടൗണിനു ഒത്തനടുവിലാണ് ഈ 12.5 സെന്റ് പ്ലോട്ട്. എന്നാൽ ചുറ്റുപാടും നിറയെ മരങ്ങളും പച്ചപ്പുമാണ്. അതിനാൽ നാട്ടിൻപുറത്തിന്റെ ഫീൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ചാലപ്പുറത്താണ് LIC മാനേജരായ മൊയ്ദീനിന്റെ പുതിയ വീട്. താമസിച്ചിരുന്ന വീട്ടിൽ സ്ഥലപരിമിതിയും അസൗകര്യങ്ങളും കൂടിയപ്പോഴാണ് ടൗണിൽ സ്ഥലം വാങ്ങി വീട് പണിയാൻ തീരുമാനിച്ചത്. ടൗണിനു ഒത്തനടുവിലാണ് ഈ 12.5 സെന്റ് പ്ലോട്ട്. എന്നാൽ ചുറ്റുപാടും നിറയെ മരങ്ങളും പച്ചപ്പുമാണ്. അതിനാൽ നാട്ടിൻപുറത്തിന്റെ ഫീൽ ലഭിക്കും.

കൊളോണിയൽ ശൈലിയിലാണ് എലിവേഷൻ. വെള്ള നിറത്തിന്റെ തെളിമയിലാണ് പുറംകാഴ്ച. പുറംഭിത്തി സിമന്റ് ഗ്രൂവ് ചെയ്താണ് വൈറ്റ് പെയിന്റ് അടിച്ചത്. താഴെ തൂണുകളിൽ ചാരനിറത്തിലുള്ള നാച്ചുറൽ ക്ലാഡിങ്ങും പതിച്ചു. മുറ്റത്ത് ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ചു. പുൽത്തകിടിയും ചെടികളും ഇരിപ്പിടങ്ങളും ഉദ്യാനത്തിലുണ്ട്. നീളൻ പൂമുഖമാണ്. ഇവിടെ രണ്ടു തൂണുകൾക്കിടയിൽ ഫ്‌ളോട്ടിങ് മാതൃകയിൽ ബെഞ്ച് കൊടുത്തത് കൗതുകകരമാണ്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3130 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളിൽ നിലത്തുവിരിയുന്നത്. കിടപ്പുമുറികളിൽ ഗ്ലോസി ടൈലുകൾ വിരിച്ചു. ജിപ്സം, വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും കൊടുത്ത് അകത്തളം കമനീയമാക്കി.

പ്രധാനവാതിൽ തുറന്നു കയറുന്നത് വശത്തായി ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. മെറൂൺ കളർ ഫർണിച്ചർ യൂണിറ്റാണ് ലിവിങ് അലങ്കരിക്കുന്നത്. ഇവിടെ നിന്നും പ്രവേശിക്കുന്നത് വിശാലമായ ഡൈനിങ് ഹാളിലേക്കാണ്. ഫാമിലി ലിവിങ്, സ്‌റ്റെയർ, വാഷ് ഏരിയ എന്നിവയും ഇവിടെ വരുന്നു. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ വിന്യസിച്ചു.

വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് സ്‌റ്റെയർ കൈവരികൾ. സ്‌റ്റെയറിന്റെ താഴെയായി സോഫ വിന്യസിച്ച് ഫാമിലി ലിവിങ് വേർതിരിച്ചു. ഇതിനു സമീപമാണ് വാഷ് ഏരിയയും. ഗോവണി കയറി ചെല്ലുന്നത് വിശാലമായ അപ്പർ ഹാളിലേക്കാണ്. ഇവിടെ അപ്പർ ലിവിങ് വേർതിരിച്ചു. സമീപം ഗ്ലാസ് വിൻഡോയുമുണ്ട്.

ADVERTISEMENT

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ ക്രമീകരിച്ചു. സ്‌റ്റോറേജിന്‌ പ്രാധാന്യം കൊടുത്താണ് രൂപകൽപന. ഒരുവശത്തെ ഭിത്തി മുഴുവൻ കബോർഡുകൾ കൊടുത്തു. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ വശത്തു ഇരിപ്പിടസൗകര്യമുള്ള ജനാലകൾ കൊടുത്തു .

ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന അടുക്കളയാണ്. മൾട്ടിവുഡ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കലിംഗ സ്‌റ്റോൺ വിരിച്ചു. സമീപം വർക്കേരിയ വേർതിരിച്ചു. 

അങ്ങനെ ആഗ്രഹിച്ച പോലെ പുതിയകാല സൗകര്യങ്ങളുള്ള വീട് ലഭിച്ചതിൽ വീട്ടുകാർ ഹാപ്പിയാണ്. രാത്രിയിൽ വീടിന്റെ പുറംചുവരിലും മുറ്റത്തുമുള്ള പ്രൊഫൈൽ ലൈറ്റുകൾ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

ADVERTISEMENT

Project facts

Location- Chalappuram, Calicut

Plot- 12.50 cent

Area- 3130 Sqft.

Owner- Moideen Koya

Architect- Shiju Pareed N R

Amar Architecture and Designs, Calicut

Mob- 9048009666

Y.C- 2020

English Summary- Colonial House Kerala; Veedu Magazine Malayalam