ദുബായിൽ ഉദ്യോഗസ്ഥനായ പ്രസാദും ഭാര്യ സിന്ധുവും മക്കളായ ലക്ഷ്മിയും പാർവതിയും സ്വന്തം സ്ഥലമായ എരുമേലിയിൽ ആണ് വീട് നിർമിക്കാൻ തീരുമാനിച്ചത്. വീടിനുള്ളിൽ നടുമുറ്റവും മുറ്റത്ത് തുളസിത്തറയുമുള്ള കേരളീയ ശൈലി വീടിന്റെ ഗൃഹാതുരത്വം നിറയുന്ന സങ്കൽപമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. നിലവിൽ ഉണ്ടായിരുന്ന പഴയ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ ഉദ്യോഗസ്ഥനായ പ്രസാദും ഭാര്യ സിന്ധുവും മക്കളായ ലക്ഷ്മിയും പാർവതിയും സ്വന്തം സ്ഥലമായ എരുമേലിയിൽ ആണ് വീട് നിർമിക്കാൻ തീരുമാനിച്ചത്. വീടിനുള്ളിൽ നടുമുറ്റവും മുറ്റത്ത് തുളസിത്തറയുമുള്ള കേരളീയ ശൈലി വീടിന്റെ ഗൃഹാതുരത്വം നിറയുന്ന സങ്കൽപമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. നിലവിൽ ഉണ്ടായിരുന്ന പഴയ വീട് നിലനിർത്തി, വടക്കോട്ട്‌ മാറി പ്രധാന റോഡിന് അഭിമുഖമായാണ് വീട് നിർമാണത്തിനുള്ള സ്ഥലം ഒരുക്കിയത് .

പഴയ ക്ലാസ്മേറ്റും സുഹൃത്തുമായ ശ്രീകാന്ത് പങ്ങപ്പാടിനെയാണ്‌ വീടിന്റെ രൂപകൽപന ചെയ്യാനായി ഏൽപിച്ചത്. പ്രസാദിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങൾ മനസ്സിലാക്കിത്തന്നെയാണ് ശ്രീകാന്ത് പ്ലാൻ തയ്യാറാക്കിയത്. മുൻവശത്തെ നീളൻ വരാന്തയും പൂമുഖവും മുന്നിലായി തുളസിത്തറയും വീടിന്റെ ആദ്യകാഴ്ചകളിൽ നിറയുന്നു. പൂമുഖത്തിനു മുൻപിലായി മാത്രം മുറ്റത്ത് നാടൻ കല്ല് പതിച്ച് ബാക്കി സ്ഥലത്ത് ചരൽ വിരിച്ചിരിക്കുന്നു.

ADVERTISEMENT

ഫോർമൽ ലിവിങ്ങിന്റെ പ്രധാന വാതിൽ തുറക്കുമ്പോൾ തന്നെ നടുമുറ്റമാണ് കാണുന്നത്. ധാരാളം വായുസഞ്ചാരവും പകൽവെളിച്ചവും ഉറപ്പാക്കുന്ന രീതിയിലാണ് നടുമുറ്റം നിർമിച്ചിരിക്കുന്നത്.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ് ഹാൾ എല്ലാം ഒരുപോലെ ഈ നടുമുറ്റത്തിന്റെ ഭാഗഭാക്കാവുന്നു എന്ന പ്രത്യേകതയും ഈ വീടിനുണ്ട്. പൊതുഇടങ്ങളിലെല്ലാം പകൽവെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കി നടുമുറ്റവും പർഗോള റൂഫും രൂപകല്പനയുടെ ഹൈലൈറ്റ് ആയി നിലകൊള്ളുന്നു .

വലിയ മൂന്നു കിടപ്പുമുറികളും അറ്റാച്ഡ് ഡ്രസിങ് ഏരിയയും ബാത്റൂമുകളും സ്വകാര്യതയോടെയാണ് ചിട്ടപ്പെടുത്തിയത്. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തിറങ്ങി നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാവുന്ന ബാൽക്കണിയും വീടിന്റെ മറ്റൊരു പ്രത്യേകതയാണ് .

ഡൈനിങ്ങ് ഹാളിനോട് ചേർന്ന് വടക്കു-കിഴക്കു ഭാഗത്തു നിർമിച്ചിരിക്കുന്ന ഓപ്പൺ അടുക്കളയും കുടുംബത്തിന്റെ സംവേദനാത്മക ഇടമായി മാറുന്നു. വിശാലമായ വർക്ക് ഏരിയയും സ്റ്റോർ മുറിയും അടുക്കളയ്ക്ക് അടുത്തായി ക്രമീകരിച്ചിരിക്കുന്നു.

ADVERTISEMENT

ഫ്ലാറ്റ് റൂഫിലേക്കു പ്രവേശിക്കാവുന്ന സ്റ്റെയർകേസും ഡൈനിങ്ങ് ഹാളിനു അടുത്തുള്ള യൂട്ടിലിറ്റി കം വാഷ് ഏരിയയിൽ നിന്നും നിർമിച്ചിട്ടുണ്ട്‌.

2300 ചതുരശ്രയടിയിൽ നിർമിച്ചിരിക്കുന്ന ഈ വീടിൽ നിറയുന്ന വെളിച്ചവും വായുസഞ്ചാരവും പരമ്പരാഗതകേരളീയവീട് നിർമാണസങ്കൽപങ്ങൾക്ക് ഒരിക്കൽക്കൂടി അടിവരയിടുന്നു. വീട് കാണാനെത്തുന്നവർ ഒരു കാര്യം സമ്മതിക്കുന്നു. ഇതുപോലെ ഒരു വീടാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഇതാണ് ഞങ്ങൾ  ഇത്രയും കാലം തേടിനടന്ന വീട്. കോവിഡ് മഹാമാരി കാരണം ഒന്നരവർഷം കാത്തിരുന്നാണ് സ്വപ്നഭവനത്തിൽ പ്രവേശിച്ചതെങ്കിലും സങ്കൽപത്തിലെ വീട് തന്നെ ലഭിച്ചതിൽ സന്തുഷ്ടരാണ് കുടുംബം.

Project facts

Location- Erumeli,Kottayam

ADVERTISEMENT

Area- 2300 SFT

Owner- Prasad

Designer- Sreekanth Pangappad

PG Group of Designs, Kanjirappally

Mob- 9447114080

English Summary- Traditional House Plan Kerala; Veedu Malayalam