കൊല്ലം കരുനാഗപ്പള്ളിയിലാണ് അരുൺ മോഹന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 100 % വീട്ടുകാരുടെ ആഗ്രഹങ്ങളോട് നീതിപുലർത്തിയുള്ള രൂപകൽപനയാണ് ഈ വീടിന്റെ ആത്മാവ്. പല ബോക്സുകളുടെ സങ്കലനമായ എലിവേഷനാണ് ഹൈലൈറ്റ്. പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങൾ അതേപടി നിലനിർത്തി കൊണ്ടാണ് വീട് പണിതത് . പച്ചപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം കരുനാഗപ്പള്ളിയിലാണ് അരുൺ മോഹന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 100 % വീട്ടുകാരുടെ ആഗ്രഹങ്ങളോട് നീതിപുലർത്തിയുള്ള രൂപകൽപനയാണ് ഈ വീടിന്റെ ആത്മാവ്. പല ബോക്സുകളുടെ സങ്കലനമായ എലിവേഷനാണ് ഹൈലൈറ്റ്. പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങൾ അതേപടി നിലനിർത്തി കൊണ്ടാണ് വീട് പണിതത്. പച്ചപ്പിന്റെ അകമ്പടിയിൽ ഒരുക്കിയ ലാൻഡ്സ്കേപ്പും സിറ്റൗട്ടിലെ ഗ്രീൻ കോർട്യാർഡും ഈ ഹരിതാഭയുടെ ഉദാഹരണങ്ങളാണ്.

വീടിന്റെ വടക്കു വശത്തു വിശാലമായ വയലാണ്.  അതുകൊണ്ടു ആ ഭാഗത്തുമാത്രം ഫില്ലിങ് വേണ്ടി വന്നു. വീടിനു മുൻവശത്തുള്ള റോഡിനു വീതി അല്പം കുറവായതിനാൽ കോമ്പൗണ്ട് വാൾ അകത്തേക്ക് കയറ്റി പണിതു. കോമ്പൗണ്ട് വാളിന് പുറത്തും പുല്ലും ചെടികളും വച്ചുപിടിപ്പിച്ചപ്പോൾ കൂടുതൽ ഭംഗിയായി .

ADVERTISEMENT

വീടിനു വലുപ്പം തോന്നുന്നതിനു വേണ്ടി പാരപറ്റ്, ബിൽഡിങ് ഹൈറ്റിൽ വരത്തക്ക വിധം ഡിസൈൻ ചെയ്തു. സിറ്റൗട്ടിലെ കോർട്യാർഡിനു മുകളിൽ ഉള്ള സ്ലാബിനു ഹോൾ നൽകി, ബാംബു നട്ടുപിടിപ്പിച്ചു. ഇവിടെ ഭിത്തി ഹൈലൈറ്റ് ചെയ്യുന്നതിനായി നാച്ചുറൽ ക്ലേ ടൈലും ജാളി ബ്രിക്കുകളും ഉപയോഗിച്ചു. ഇങ്ങനെ നൽകിയതിലൂടെ ക്രോസ് വെന്റിലേഷനും കിട്ടുന്നു.

വരാന്ത, ലിവിങ്, ഡൈനിങ്, പാഷിയോ, കോർട്യാർഡ്, രണ്ടു ബെഡ്‌റൂമുകൾ, കിച്ചൻ, വർക്ക്‌ ഏരിയ എന്നിങ്ങനെ താഴത്തെ നിലയിലിലും, അപ്പർ ലിവിങ്, രണ്ടു  ബെഡ്റൂമുകൾ, ബാൽക്കണി, ഓപ്പൺ ടെറസ്, യൂട്ടിലിറ്റി ഏരിയ എന്നിങ്ങനെ മുകൾനിലയിലും വിന്യസിച്ചു. 

മിനിമലിസം ആശയത്തിലൂന്നിയാണ് അകത്തളക്രമീകരണം. ക്രോസ് വെന്റിലേഷനും വലിയ ജനാലകളും ഇന്റേണൽ കോർട്യാർഡുമെല്ലാം  വീടിനുള്ളിൽ പ്രസന്നത നിറയ്ക്കാൻ ഉപകരിക്കുന്നു. 

തടി പൂർണമായും ഒഴിവാക്കി മറൈൻ പ്ലൈ, ലാമിനേറ്റുകൾ ഉപയോഗിച്ചതു ചെലവ് കുറയ്ക്കാനായി.  ഇന്റീരിയറിനിലെ പാർട്ടീഷൻ യൂണിറ്റുകളും സീലിങ് പാറ്റേണും ഫർണിച്ചറും ഫർണിഷിങ്ങും എല്ലാം പരസ്പരം ചേർന്ന് പോകുംവിധം ചിട്ടപ്പെടുത്തി. സ്‌റ്റെയർകേസിനു മാത്രമാണ് തടി ഉപയോഗിച്ചത്. ബാക്കി എം.എസ്  പ്രൊഫൈലും ഹാൻഡ് റെയിലിനു എം.എസ് പൈപ്പിൽ ബ്ലാക് പെയിന്റ് ഫിനിഷും ഉപയോഗിച്ചു

ADVERTISEMENT

ഡൈനിങ്ങിനോടു ചേർന്ന് ഒരുക്കിയ കോർട്യാർഡാണ്‌ ഇന്റീരിയറിലെ ഫോക്കൽ പോയിന്റ്. നല്ലപോലെ കാറ്റും വെളിച്ചവും ഉൾത്തളങ്ങളിലേക്കു എത്തിക്കാൻ ഇത് സഹായിക്കുന്നു . പർഗോളയും ലൂവറുകളും ബ്രിക്കുകളുമെല്ലാം കോർട്യാർഡിന്റെ മനോഹാരിതകളാണ്. ആംപിയൻസു കൂട്ടുന്ന ലൈറ്റ് ഫിറ്റിങ്ങുകളും മികവാണ് . 

പകൽസമയങ്ങളിൽ ലൈറ്റോ ഫാനോ ഉപയോഗിക്കേണ്ടതായി വരുന്നില്ല.പാടത്തു നിന്നു പറന്നെത്തുന്ന കിളികൾ ചിലപ്പോൾ അകത്തളങ്ങളിലേക്കു വിരുന്നെത്തുന്നത് മനോഹരമായ കാഴ്ചയാണെന്നു വീട്ടുകാർ പറയുന്നു . 

ലളിതമായി ചിട്ടപ്പെടുത്തിയ കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി സ്‌പേസ് എന്നിവയുമുണ്ട്.

ഷോ കിച്ചനും വർക്കിങ് കിച്ചനും വീട്ടിലുണ്ട്. കൗണ്ടർടോപ്പിനു ഗ്രാനൈറ്റാണ് വിരിച്ചത്. ക്യാബിനറ്റുകൾക്കു മറൈൻ പ്ലൈ + മെറിനോ ലാമിനേറ്റ്‌സ് ആണ്. 

ADVERTISEMENT

മുകൾനിലയിൽ ഓപ്പൺ ടെറസ്സിൽ ഗാർഡനുണ്ട്.15 സെന്റിൽ 5 സെന്റ് ജൈവ കൃഷിക്കായി മാറ്റിവച്ചു മാതൃകയായി. ഇങ്ങനെ പ്രകൃതിയോട് പരമാവധി നീതി പുലർത്തിയും പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുംവിധവുമാണ് വീടിന്റെ നിർമാണ രീതികൾ. അതുകൊണ്ടുതന്നെ വീട്ടിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും പോസിറ്റിവ് ആയി ഇരിക്കാൻ കഴിയുന്നു എന്ന് വീട്ടുകാർ പറയുന്നു .

Project facts

Location- Karunagappalli

Plot- 15 cent

Area- 2720 SFT

Owner- Arun Mohan, Arya

Design- Shelter Living, Thodupuzha

Mob- 9961313831, 9495380560

Y.C- 2020

English Summary- Contemporary Home; Veedu Malayalam