തൃശൂർ പൂങ്കുന്നത്താണ് ബിനു വിശ്വത്തിന്റെയും കുടുംബത്തിന്റെയും വീട്. ലളിതമായ പുറംകാഴ്ചയും പ്രൗഢമായ അകത്തളങ്ങളുമാണ് ഈ വീടിന്റെ ആകെത്തുക. വീതി കുറഞ്ഞു നീളത്തിലുള്ള 12 സെന്റ് പ്ലോട്ടിലാണ് വീട്. മുൻവശത്തുള്ള മാവിനെ സംരക്ഷിച്ചാണ് വീടിന്റെ സ്ഥാനം കണ്ടത്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. നാച്ചുറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പൂങ്കുന്നത്താണ് ബിനു വിശ്വത്തിന്റെയും കുടുംബത്തിന്റെയും വീട്. ലളിതമായ പുറംകാഴ്ചയും പ്രൗഢമായ അകത്തളങ്ങളുമാണ് ഈ വീടിന്റെ ആകെത്തുക. വീതി കുറഞ്ഞു നീളത്തിലുള്ള 12 സെന്റ് പ്ലോട്ടിലാണ് വീട്. മുൻവശത്തുള്ള മാവിനെ സംരക്ഷിച്ചാണ് വീടിന്റെ സ്ഥാനം കണ്ടത്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങാണ് പുറംഭിത്തിയിലെ ഷോ വോളിൽ പതിച്ചത്. ചുറ്റുമതിലിലും നാച്ചുറൽ സ്‌റ്റോൺ പതിച്ചു. മുറ്റത്തും നാച്ചുറൽ സ്‌റ്റോണും പേവ്മെന്റ് സ്റ്റോണും ഇടകലർത്തി വിരിച്ചു. മുറ്റത്തുള്ള കിണർ ചതുരത്തിൽ കെട്ടിത്തിരിച്ച് ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പൂജാസ്‌പേസ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമോടുകൂടിയ നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2400 ചതുരശ്രയടിയിൽ ചിട്ടപ്പെടുത്തിയത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. കിടപ്പുമുറികളിൽ മാത്രം വുഡൻ ഫിനിഷ്ഡ് ടൈലുകൾ വിരിച്ചു. നാച്ചുറൽ വുഡ് ഉപയോഗിക്കാതെ ബദൽ സാമഗ്രികൾ കൊണ്ടാണ് ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തത്.   

ADVERTISEMENT

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ലിവിങ് സ്‌പേസിലേക്കാണ്. ഇവിടെ നാച്ചുറൽ സ്‌റ്റോൺ പതിച്ച് ടിവി വോൾ വേർതിരിച്ചു. ഇവിടെനിന്നും ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. കോർട്യാർഡാണ് ഇവിടുത്തെ ഹൈലൈറ്റ്. പർഗോള സ്‌കൈലൈറ്റുള്ള വലിയ കോർട്യാർഡിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസും വുഡൻ പാനലിങ്ങും ചെയ്തു. ഇതിനു സമീപം പൂജ ഏരിയ വേർതിരിച്ചു.

റെഡിമെയ്ഡ് ഡൈനിങ് ടേബിളിനു സമീപം ക്രോക്കറി ഷെൽഫുമുണ്ട്. സമീപം വാഷ് ഏരിയയും മിററും ലൈറ്റും. കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കാം.

സ്റ്റോറേജിനു മുൻഗണന നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ, അറ്റാച്ഡ് ബാത്റൂം എന്നിവ മുറികളുടെ ഫങ്ഷനാലിറ്റി വർധിപ്പിക്കുന്നു.

ബ്ലാക്+ വൈറ്റ് തീമിലാണ് കിച്ചൻ. പ്ലൈവുഡ്- മൈക്ക- ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

ADVERTISEMENT

പരിസ്ഥിതിസൗഹൃദ മാതൃകകളും ഇവിടെയുണ്ട്. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം പാത്തികളിലൂടെ മഴവെള്ള സംഭരണിയിൽ എത്തിച്ച് ഫിൽറ്റർ ചെയ്ത് കിണർ റീചാർജിങും ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ ആർക്കും ഇഷ്ടമാകുന്ന മിനിമലിസവും അകത്തേക്ക് കയറുമ്പോൾ പ്രകടമാകുന്ന പ്രൗഢിയുമാണ് വീടിനെ വ്യത്യസ്തമായ അനുഭവമാക്കുന്നത്.

Project facts

Location- Poonkunnam

ADVERTISEMENT

Plot- 12 cent

Area- 2400 SFT

Owner- Binu Viswam

Architect- Pooja Briesh & Brijesh Unni

JAID Architects, Ayyanthole

Mob- 9400402402

Y.C- 2019

English Summary- Small Plot House Plan; Veedu Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT