സ്ഥലപരിമിതിയെ അപ്രസക്തമാക്കുകയാണ് തൃശൂരിലുള്ള വിനോദ് കുമാറിന്റെ പുതിയ വീട്. വെറും 5 സെന്റിൽ എത്രത്തോളം വിശാലമായി സ്വപ്നങ്ങൾ കാണാം എന്നതിനുദാഹരണം കൂടിയാണ് ഈ വീട്. പരമാവധി സ്ഥലഉപയുക്ത ലഭിക്കാനാണ് ബോക്സ് എലിവേഷൻ ചിട്ടപ്പെടുത്തിയത്. രണ്ട്‌ ഗേറ്റുകളാണ്‌ വീട്ടിലേക്ക്‌ പ്രവേശനം ഒരുക്കുന്നത്‌. ഒരെണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലപരിമിതിയെ അപ്രസക്തമാക്കുകയാണ് തൃശൂരിലുള്ള വിനോദ് കുമാറിന്റെ പുതിയ വീട്. വെറും 5 സെന്റിൽ എത്രത്തോളം വിശാലമായി സ്വപ്നങ്ങൾ കാണാം എന്നതിനുദാഹരണം കൂടിയാണ് ഈ വീട്. പരമാവധി സ്ഥലഉപയുക്ത ലഭിക്കാനാണ് ബോക്സ് എലിവേഷൻ ചിട്ടപ്പെടുത്തിയത്. രണ്ട്‌ ഗേറ്റുകളാണ്‌ വീട്ടിലേക്ക്‌ പ്രവേശനം ഒരുക്കുന്നത്‌. ഒരെണ്ണം വിക്കറ്റ്‌ ഗേറ്റും മറ്റൊന്ന്‌ വാഹനങ്ങള്‍ക്കുള്ളതും.

സിറ്റൗട്ട്, ലിവിങ്‌, ഡൈനിങ്‌, കോർട്യാർഡ്, ഓപ്പണ്‍ കിച്ചന്‍, യൂട്ടിലിറ്റി സ്പേസ്‌, സ്റ്റഡി ഏരിയ, ബാല്‍ക്കണി, മൂന്ന്‌ കിടപ്പുമുറികൾ എന്നിവയാണ്‌ 2088 ചതുരശ്രയടിയുള്ള ഈ വീട്ടിലെ സൗകര്യങ്ങൾ. 

ADVERTISEMENT

ലിവിങ്‌- ഡൈനിങ്ങ്‌- കിച്ചണ്‍ എന്നിവിടെന്നെല്ലാം വീടിന്റെ എല്ലാ ഭാഗത്തേക്കും വ്യൂ കിട്ടുംവിധം തുറന്ന ആശയത്തിലാണ് അകത്തളങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. അതുകൊണ്ട് ഒരു റൂമിലും ഒരു ഒറ്റപ്പെട്ട ഫീല്‍ ഇല്ല. വൈറ്റ്‌, ഗ്രേ നിറങ്ങളാണ്‌ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്‌ . വെണ്മ നിറയുന്ന അകത്തളങ്ങൾ കൂടുതൽ വിശാലത തോന്നാനും ഉപകരിക്കുന്നു. റൂഫ്‌ പര്‍ഗോളകളും ഓപ്പണ്‍ കോര്‍ട്ടും കൂടിച്ചേരുന്നതോടെ അകത്തളം കൂടുതല്‍ വിശാലമാകുന്നു.

ഓപ്പണ്‍ കോര്‍ട്ട്‌ ആണ്‌ ഈ വീടിന്റെ സെന്റർ ഓഫ് അട്ട്രാക്‌ഷൻ. വീട്ടിലെത്തുന്നവരുടെയെല്ലാം മനംകവരുംവിധമാണ് ഇത് ചിട്ടപ്പെടുത്തിയത്. പൂജാസ്‌പേസും ഇവിടെയാണ്. ഇവിടെ ഒരു ശ്രീകൃഷ്ണവിഗ്രഹം വച്ച്‌ മനോഹരമാക്കിയിരിക്കുന്നു. ഓപ്പണ്‍ കോര്‍ട്ടില്‍ ഭിത്തി സ്റ്റോണ്‍ ക്ലാഡ്‌ ചെയ്തിട്ടുണ്ട്‌. പകല്‍ ധാരാളം വെളിച്ചം അകത്തളങ്ങളില്‍ ലഭിക്കുംവിധമാണ് ഓപ്പണ്‍ കോര്‍ട്ടിന്‌ മുകളില്‍ പര്‍ഗോളകള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

വീടിന്റെ മുറ്റത്തു ഒരു ചെറിയ ഏരിയില്‍ ലാന്‍ഡ്സ്കേപിങ്ങും ചെയ്തിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കാറ്റേറ്റുകൊണ്ട് പുറത്തെ കാഴ്ചകളൊക്കെ കണ്ടിരിക്കാൻ ഒരു ഊഞ്ഞാലും ബാൽക്കണിയിൽ ഒരുക്കിയിട്ടുണ്ട്. വീട്ടുകാരുടെ ഫേവറിറ്റ് കോർണറായി ഇതിനോടകം ഈ സ്‌പേസ് മാറിയിട്ടുണ്ട്.

'തുറന്ന ആശയത്തിലുള്ള അകത്തളങ്ങള്‍, കൃഷണവിഗ്രഹം വയ്ക്കാൻ ഒരു കൊച്ചു നടുമുറ്റം, ഊഞ്ഞാല്‍ ഇടാന്‍ ഒരു ബാല്‍ക്കണി. ഇതായിരുന്നു ഞങ്ങളുടെ മനസ്സില്‍ ഉള്ള വീടിന്റെ സങ്കല്പം. ആ സങ്കല്പം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ ആണ്‌ ഞങ്ങള്‍': വീട്ടുകാർ പറയുന്നു.

ADVERTISEMENT

Project facts

Location- Thrissur

Plot- 5.75 cents

Area- 2088 Sqft.

ADVERTISEMENT

Owner- Vinodkumar & Sujitha

Design consultants -Deepak & Divya, Scale ‘n’ Pencil, Thrissur. 

Mobile: +91 9847365788, 83049 52787.

Contractors: Sumesh, Unique Builders, Thrissur.

Mobile: +91 98956 62822

Y.C: 2020 

English Summary- Kerala Houses in Small Plot; Veedu Malayalam