മലപ്പുറം വേങ്ങരയ്ക്കടുത്ത് അച്ചനമ്പലം എന്ന സ്ഥലത്താണ് ഡോക്ടർ റഫീക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ രൂപഭംഗിയാണ് വീടിന്റെ ഹൈലൈറ്റ്. 30 സെന്റിൽ അത്യവശ്യം മുറ്റം വേർതിരിച്ചാണ് വീടിനിടം കണ്ടത്. മുറ്റം താന്തൂർ സ്‌റ്റോണും പുൽത്തകിടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം വേങ്ങരയ്ക്കടുത്ത് അച്ചനമ്പലം എന്ന സ്ഥലത്താണ് ഡോക്ടർ റഫീക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ രൂപഭംഗിയാണ് വീടിന്റെ ഹൈലൈറ്റ്. 

30 സെന്റിൽ അത്യവശ്യം മുറ്റം വേർതിരിച്ചാണ് വീടിനിടം കണ്ടത്. മുറ്റം താന്തൂർ സ്‌റ്റോണും പുൽത്തകിടിയും വിരിച്ചു. റോഡിൽ നിന്നും വീടിന്റെ പൂർണമായ കാഴ്ച ലഭിക്കാൻ, വശത്തെ കാർ പോർച്ച് ഏകദേശം 45  ഡിഗ്രി ചരിച്ചാണ് പണിതത്. രണ്ടു ഷോ വോളുകളാണ് മറ്റൊരു ഹൈലൈറ്റ്. കാർ പോർച്ചിന്റെ ഭാഗത്തായി നാച്ചുറൽ സ്‌റ്റോൺ ഫിനിഷിൽ ഒരെണ്ണവും മറ്റേയറ്റത്ത് ലാറ്ററൈറ്റ് ക്ലാഡിങ് ഫിനിഷിൽ മറ്റൊരു ഷോ വോളും കാണാം. മുകളിൽ മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, പ്രെയർറൂം, അപ്പർ ലിവിങ് എന്നിവയാണ് 3580 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.  വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഡൈനിങ് സ്‌പേസാണ്  ഉള്ളിലെ സജീവമായ ഇടം. ഇവിടെ ഫോൾഡിങ് ഡോറുകൾ വഴി കോർട്യാർഡിലേക്കും അതുവഴി പോർച്ചിലേക്കുമിറങ്ങാം. കുട്ടികൾക്ക് കളിക്കാനുള്ള ഇടം കൂടിയാണ് കോർട്യാർഡ്.

ഡബിൾ ഹൈറ്റ് ഡൈനിങ്ങിൽ നിരവധി ജാലകങ്ങൾ കൊടുത്ത് വെളിച്ചത്തെ ഉള്ളിലേക്കാനയിക്കുന്നു.

താഴെയും  മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു.

ADVERTISEMENT

എല്ലാം കയ്യെത്തുംദൂരത്തുള്ള ഒതുങ്ങിയ അടുക്കളയാണ് ഇവിടെ.പ്ലൈവുഡ് + ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.

വീടിന്റെ ഡിസൈൻ തുടർച്ച പോലെയാണ് ചുറ്റുമതിലിന്റെ ഡിസൈൻ. വീടിന്റെ പുറംഭിത്തികളിലും ചുറ്റുമതിലിലും പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട് . സന്ധ്യ മയങ്ങുമ്പോൾ ഇവ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

Project facts

ADVERTISEMENT

Location- Vengara, Malappuram

Plot- 30 cent

Area- 3580 Sq.ft

Owner- Dr. Rafiq

Architect- Azeez

Conspacio, Malappuram

Mob-  95447 83045

Y.C- Sep 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Doctor House; Luxury House Model; Veedu Malayalam