മലപ്പുറം മഞ്ചേരിയിലാണ് ബിസിനസ്സുകാരനായ അഷ്‌കർ ബാബുവിന്റെ പുതിയ വീട്. തറവാടിനോട് ചേർന്ന 14 സെന്റിലാണ് വീട് പണിതത്. വെറും 15 മീറ്റർ മാത്രം വീതിയുള്ള പ്ലോട്ടായിരുന്നു വെല്ലുവിളി.

മലപ്പുറം മഞ്ചേരിയിലാണ് ബിസിനസ്സുകാരനായ അഷ്‌കർ ബാബുവിന്റെ പുതിയ വീട്. തറവാടിനോട് ചേർന്ന 14 സെന്റിലാണ് വീട് പണിതത്. വെറും 15 മീറ്റർ മാത്രം വീതിയുള്ള പ്ലോട്ടായിരുന്നു വെല്ലുവിളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം മഞ്ചേരിയിലാണ് ബിസിനസ്സുകാരനായ അഷ്‌കർ ബാബുവിന്റെ പുതിയ വീട്. തറവാടിനോട് ചേർന്ന 14 സെന്റിലാണ് വീട് പണിതത്. വെറും 15 മീറ്റർ മാത്രം വീതിയുള്ള പ്ലോട്ടായിരുന്നു വെല്ലുവിളി. വീതി കുറഞ്ഞു നീളത്തിൽ കിടക്കുന്ന പ്ലോട്ടിനനുസരിച്ചാണ് ഡിസൈൻ. 

ദൂരത്തുനിന്നുതന്നെ വീടിന്റെ കാഴ്ച ലഭിക്കാനാണ് തട്ടുതട്ടായി എലിവേഷൻ ചിട്ടപ്പെടുത്തിയത്. ബ്രിക്ക് ക്ലാഡിങ് പതിച്ച ഷോ വോളാണ് ആദ്യനോട്ടത്തിൽ കണ്ണിലുടക്കുന്നത്. വീടിന്റെ മുൻവശത്ത് വിശാലമായ ഓപ്പൺ ടെറസുണ്ട്. എന്നാൽ പുറമെനിന്നുനോക്കിയാൽ ഇത് കാണാത്തവിധം പാരപ്പറ്റ് ഉയർത്തിപ്പണിതു.

ADVERTISEMENT

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്,  കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2360 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വീടിന്റെ നേരെമുൻപിലാണ് കാർപോർച്ച്.  സിറ്റൗട്ടിൽനിന്നും പ്രധാനവാതിൽ വാതിൽ തുറന്നു പ്രവേശിക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. മിനിമൽ ശൈലിയിലാണ് അകത്തളം ഫർണിഷ് ചെയ്തത്.

സ്‌റ്റെയറിന്റെ താഴെ ഫാമിലി ലിവിങ് ക്രമീകരിച്ചു സ്ഥലഉപയുക്തത കൈവരിച്ചു.

അനാവശ്യമായ ആഡംബരങ്ങൾക്ക് ഉള്ളിൽ അധികംസ്ഥാനമില്ല.  മാർബിളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ഫോൾസ് സീലിങ് കൊടുത്തിട്ടില്ല. പകരം ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ADVERTISEMENT

കിച്ചനും വർക്കേരിയയും പാർടീഷൻ ഇല്ലാതെ ഓപ്പൺ ആയി പണിതു. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. ഇതിനിടയിലുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഒരു സെമി-പാർടീഷന്റെ ധർമവും നിറവേറ്റുന്നുണ്ട്.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വേർതിരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിലുണ്ട്.

ചുരുക്കത്തിൽ അകത്തേക്ക് കയറിയാൽ, വീതി കുറഞ്ഞ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ ആളുകൾ മറക്കും എന്നതാണ് രൂപകൽപനയിലെ മാജിക്ക്.

ADVERTISEMENT

Project facts

Location- Manjeri, Malappuram

Plot- 14 cent

Area- 2360 Sq.ft

Owner- Ashkar Babu

Designer- Shakeeb

Space Tag, Manjeri

Mob- 9562441182

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Contemporary Minimal House; Veedu Magazine Malayalam