മഞ്ചേരിക്കടുത്ത് മുള്ളംപാറയിലുള്ള ഈ വീടിനു പിന്നിൽ ഒരു ഫ്ലാഷ്ബാക്ക് കഥയുണ്ട്. സാമ്പത്തികമായി ഏറെ വിഷമതകളുള്ള ഒരു കുടുംബത്തിലാണ് ഷമീർ ജനിച്ചത്. വളർന്നപ്പോൾ ഡോക്ടറാവുക എന്ന സ്വപ്നം അയാളുടെ മനസ്സിൽ കയറിക്കൂടി. ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും മറികടന്ന് സ്ഥിരോത്സാഹത്തിലൂടെ ഷമീർ എംബിബിഎസ്‌ എന്ന

മഞ്ചേരിക്കടുത്ത് മുള്ളംപാറയിലുള്ള ഈ വീടിനു പിന്നിൽ ഒരു ഫ്ലാഷ്ബാക്ക് കഥയുണ്ട്. സാമ്പത്തികമായി ഏറെ വിഷമതകളുള്ള ഒരു കുടുംബത്തിലാണ് ഷമീർ ജനിച്ചത്. വളർന്നപ്പോൾ ഡോക്ടറാവുക എന്ന സ്വപ്നം അയാളുടെ മനസ്സിൽ കയറിക്കൂടി. ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും മറികടന്ന് സ്ഥിരോത്സാഹത്തിലൂടെ ഷമീർ എംബിബിഎസ്‌ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരിക്കടുത്ത് മുള്ളംപാറയിലുള്ള ഈ വീടിനു പിന്നിൽ ഒരു ഫ്ലാഷ്ബാക്ക് കഥയുണ്ട്. സാമ്പത്തികമായി ഏറെ വിഷമതകളുള്ള ഒരു കുടുംബത്തിലാണ് ഷമീർ ജനിച്ചത്. വളർന്നപ്പോൾ ഡോക്ടറാവുക എന്ന സ്വപ്നം അയാളുടെ മനസ്സിൽ കയറിക്കൂടി. ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും മറികടന്ന് സ്ഥിരോത്സാഹത്തിലൂടെ ഷമീർ എംബിബിഎസ്‌ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരിക്കടുത്ത് മുള്ളംപാറയിലുള്ള ഈ വീടിനു പിന്നിൽ ഒരു ഫ്ലാഷ്ബാക്ക് കഥയുണ്ട്. സാമ്പത്തികമായി ഏറെ വിഷമതകളുള്ള ഒരു കുടുംബത്തിലാണ് ഷമീർ ജനിച്ചത്. വളർന്നപ്പോൾ ഡോക്ടറാവുക എന്ന സ്വപ്നം അയാളുടെ മനസ്സിൽ കയറിക്കൂടി. ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും മറികടന്ന് സ്ഥിരോത്സാഹത്തിലൂടെ  ഷമീർ എംബിബിഎസ്‌ എന്ന സ്വപ്നം സഫലമാക്കി. അങ്ങനെ പതിയെ ഷമീറിലൂടെ കുടുംബത്തിന്റെ സാമ്പത്തികനിലവാരവും മെച്ചപ്പെട്ടു. ചെറിയ ഒരു വീട്ടിൽ അത്രയുംകാലം കഴിഞ്ഞുകൂടിയ ഷമീറിന്റെ വലിയ സ്വപ്നമായിരുന്നു നാട്ടിൽ അന്തസ്സുള്ള ഒരു വീട് എന്നത്. അങ്ങനെ കുടുംബവീടിനു സമീപമുള്ള 10 സെന്റ് സ്ഥലം വാങ്ങിയാണ് സ്വപ്നവീടിന് ഷമീർ തുടക്കമിട്ടത്.

ആർക്കിടെക്ട് ഉവൈസിനെയാണ് വീടുപണി ഏൽപിച്ചത്. അത്രയുംകാലം ബുദ്ധിമുട്ടി ജീവിച്ച വീട്ടുകാരുടെയും തന്റെയും ജീവിതനിലവാരം ഉയർത്തുന്നതായിരിക്കണം പുതിയ വീട് എന്നതായിരുന്നു ആദ്യ ഡിമാൻഡ്. കെട്ടിലും മട്ടിലും പുതുമയുണ്ടാകണം, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന സ്വാസ്ഥ്യ അനുഭവം സമ്മാനിക്കണം എന്നതായിരുന്നു മറ്റൊരു ആവശ്യം. ഇതെല്ലാം പ്രവർത്തികമാവുകയാണ് ഈ ഭവനത്തിൽ. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഡിസൈനാണ് ആർക്കിടെക്ട് തയാറാക്കിയത്. ഇതിൽ സമകാലിക ഭവനങ്ങളുടെ ഫീച്ചറുകളും സമന്വയിപ്പിച്ചു.

ADVERTISEMENT

വെള്ള നിറത്തിന്റെ തെളിമയാണ് ആദ്യകാഴ്ചയിൽ കണ്ണിലുടക്കുക. വീടിനകത്തും ഈ തെളിച്ചം തുടരുന്നു. വലിയ ഹുരുഡീസ് ജാളിയിൽ വെള്ള പെയിന്റ് അടിച്ചാണ് വീടിന്റെ മുൻഭിത്തിയിലുള്ള ഡിസൈൻ തയാറാക്കിയത്.

ഏറ്റവും മുകൾനിലയിൽ കുറെ ബീമുകൾ കാണാം. വീടുകളിൽ ടെറസ് ഏരിയ ഉപയോഗിക്കപ്പെടാതെ കിടക്കാറാണ് പതിവ്. എന്നാലിവിടെ ടെറസിനെ ഒരു മൾട്ടി യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റിയിരിക്കുകയാണ്. യോഗ ചെയ്യാനും, കുട്ടികളെ പഠിപ്പിക്കാനും, ചെറിയ ഒത്തുചേരലുകൾ സംഘടിപ്പിക്കാനുമൊക്കെ ഇവിടം വേദിയാകുന്നു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കൺസൾട്ടിങ് റൂം, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ അപ്പർ ലിവിങ്,  ഒരു കിടപ്പുമുറി, രണ്ടു ബാൽക്കണി, യൂട്ടിലിറ്റി ടെറസ് എന്നിവയും വരുന്നു. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

വിശാലമായ, പരസ്പരം വിനിമയം ചെയ്യുന്ന ഇടങ്ങളാണ് അകത്തളത്തിൽ സവിശേഷത. വെള്ള നിറത്തിന്റെ സാന്നിധ്യവും വിശാലത തോന്നാൻ ഉപകരിക്കുന്നു. ഇൻഡോർ പ്ലാന്റുകളുടെ സാന്നിധ്യമാണ് മറ്റൊരു ഹൈലൈറ്റ്. വീടിനകത്ത് ഹരിതാഭ നിറയ്ക്കുന്നതിനൊപ്പം വായു ശുദ്ധീകരിക്കാനും കഴിവുള്ള ചെടികളാണ് കൂടുതൽ ഉൾപ്പെടുത്തിയത്. 

ADVERTISEMENT

ജീവിതശൈലി മെച്ചപ്പെട്ടാലും കുടുംബാംഗങ്ങൾ തമ്മിലുള്ള കെട്ടുറപ്പിനെയും ആശയവിനിമയത്തേയും ബാധിക്കരുത് എന്ന് വീട്ടുകാർക്കുണ്ടായിരുന്നു. അതിനുകൂടിവേണ്ടിയാണ് ഇരുനിലകളെയും കണക്ട് ചെയ്യുന്ന ഡബിൾഹൈറ്റ് സ്‌പേസുകൾ അകത്തളത്തിൽ ഉൾപ്പെടുത്തിയത്. ജയ്സാൽമീർ സ്റ്റോണാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. കുറച്ചിട ഗ്രാനൈറ്റും വിരിച്ചു. ഫർണിച്ചറുകൾ ഇന്റീരിയർ തീമിനോട് ചേരുംവിധം കസ്റ്റമൈസ് ചെയ്തു. 

രണ്ടു കോർട്യാർഡുകളാണ് വീടിനുള്ളിലെ ഹൈലൈറ്റ്. അതിൽ വലിയ കോർട്യാർഡിൽ ടെർമിനാലിയ എന്ന മരമാണ് പടർന്നുപന്തലിച്ചു നിൽക്കുന്നത്. കാറ്റും വെയിലും മഴയുമെല്ലാം ഉള്ളിലെത്തുന്ന തുറന്ന മേൽക്കൂരയാണ് ഇവിടെയുള്ളത്. ചെറിയ കോർട്യാർഡിൽ പ്ലൂമേറിയ എന്ന ചെറുമരവുമുണ്ട്. ചെറിയ കോർട്യാർഡിൽ ഇൻബിൽറ്റ് ഇരിപ്പിടസൗകര്യവും ഒരുക്കിയിട്ടുണ്ട് .

കിടപ്പുമുറികൾ ഉപയുക്തതയും സൗകര്യങ്ങളും നിറയുന്നതാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ ഇവിടെയുണ്ട്. പുറത്തെ പച്ചപ്പിലേക്ക് തുറക്കുന്ന വലിയ ജാലകങ്ങളും മുറികളിൽ ഒരുക്കി. WPC ബോർഡിൽ വെനീർ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഡോ. ഷമീറിന്റെ പുതിയ വീട്. മികച്ച ക്രോസ് വെന്റിലേഷനും വെളിച്ചവും ലഭിക്കുന്നതിനാൽ പകൽ ലൈറ്റും ഫാനുമൊന്നും ഉപയോഗിക്കേണ്ട കാര്യമേയില്ല. അടുത്തിടെ ഹൃസ്വസന്ദർശനത്തിന് രാവിലെ വീട്ടിലെത്തിയ സുഹൃത്തുക്കൾ മടങ്ങിപ്പോയപ്പോൾ വൈകുന്നേരമായി എന്ന് ഷമീർ പറയുന്നു. വീട്ടിലെ കാഴ്ചകളും ആംബിയൻസും ആസ്വദിച്ചു സമയം പോയത് അറിഞ്ഞില്ല എന്നായിരുന്നു അതിഥികളുടെ കമന്റ്.

ADVERTISEMENT

 

Project facts

Location- Mullampara, Manjeri

Plot- 10 cent

Area- 3000 Sq.ft

Owner- Shameer Ali

Architect- Uvais Subu

Tropical Architecture Bureau

Mob- 9846168125

Y.C- 2021

English Summary- White Tropical Contemporary House; Veedu Magazine Malayalam