കൊല്ലം ജില്ലയിലെ മുല്ലക്കരയിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ ഉടമ പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. ഏറെക്കാലത്തെ സ്വപ്നമായിരുന്നു നാട്ടിൽ സ്വന്തമായി ഒരു വീട്. റോഡ് നിരപ്പിൽ നിന്ന് രണ്ടു മീറ്റർ ഉയർന്നുകിടക്കുന്ന 22 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഭൂമിയുടെ ഉയരവ്യത്യാസം നിലനിർത്തിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ജില്ലയിലെ മുല്ലക്കരയിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ ഉടമ പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. ഏറെക്കാലത്തെ സ്വപ്നമായിരുന്നു നാട്ടിൽ സ്വന്തമായി ഒരു വീട്. റോഡ്  നിരപ്പിൽ നിന്ന് രണ്ടു മീറ്റർ ഉയർന്നുകിടക്കുന്ന  22 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഭൂമിയുടെ ഉയരവ്യത്യാസം നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ വീടിനുള്ളിൽ നിരപ്പുവ്യത്യാസമുണ്ട്.

റോഡിൽനിന്നും ഡ്രൈവ് വേ ഉയർത്തിപ്പണിതാണ് വീടിനെ കണക്ട് ചെയ്തിരിക്കുന്നത്. വീടിന്റെ വിശാലമായ പുറംകാഴ്ച ലഭിക്കുംവിധം പിന്നിലേക്കിറക്കിയാണ് നിർമിച്ചിരിക്കുന്നത്. മൂന്നു തട്ടുകളായുള്ള മേൽക്കൂരയാണ് ആകർഷണം. ചൂടിനെ തടയാൻ നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചിരിക്കുന്നത്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്‌റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറി,അറ്റാച്ഡ് ബാത്‌റൂം, അപ്പർ ലിവിങ് എന്നിവയുമുണ്ട്. മൊത്തം 2640 ചതുരശ്രയടിയാണ് വിസ്തീർണം.

സിറ്റൗട്ട്, പോർച്ച് തുടങ്ങിയവ ഒരു ഫ്ലോർ ലെവലിലും ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ എന്നിവ  ലെവലിലും വിന്യസിച്ചു.

ഫർണിച്ചറുകളെല്ലാം കസ്റ്റമൈസ് ചെയ്തു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സ്‌റ്റെയറിന്റെ വശത്തെ ഡബിൾഹൈറ്റ് ഭിത്തിയിൽ ജിഐ ട്യൂബ് കൊണ്ടുള്ള മെറ്റൽ ലൂവർ സ്ഥാപിച്ചത് ശ്രദ്ധേയമാണ്. വീടിനുളിലെ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിൽ ഇത് പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

രണ്ടു കോർട്യാർഡുകൾ വീടിനുള്ളിൽ സജ്ജീകരിച്ചു. ഫോയർ വഴി പ്രവേശിക്കുമ്പോൾ വീടിന്റെ മധ്യഭാഗത്തായി പ്രധാന കോർട്യാർഡ് വരുന്നു. ഇവിടെ ഇൻഡോർ ബാംബൂ ചെടി ഹാജർ വയ്ക്കുന്നു. പൂജാറൂമിനോട് ചേർന്നാണ് രണ്ടാമത്തെ ചെറിയ പെബിൾ കോർട്യാർഡ്. ഇവിടെയും ഇൻഡോർ പ്ലാന്റ്സ് ഉണ്ട്. രണ്ടു കോർട്യാർഡുകളുടെയും മേൽക്കൂര പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു. പ്രകാശം ഇതുവഴി വീടിനുള്ളിലെത്തുന്നു. 

ADVERTISEMENT

ഡൈനിങ്- കിച്ചനിടയിൽ ഒരു സെമി ഓപ്പൺ സെർവിങ് കൗണ്ടറുമുണ്ട്. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

നാലു കിടപ്പുമുറികളും മിനിമൽ ശൈലിയിൽ ഒരുക്കി. എച്ച് ഡി എഫ് കൊണ്ടാണ് കട്ടിലും വാഡ്രോബുകളും നിർമിച്ചത്.

നല്ല ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതുകൊണ്ട് വീടിനുള്ളിൽ ചൂട് താരതമ്യേന കുറവാണ്. പകൽസമയത്ത് അത്യാവശ്യം വെളിച്ചവും ഉള്ളിൽ നിറയുന്നു. വലിയ ആഡംബരങ്ങൾ ഉള്ളിൽ ചെയ്തിട്ടില്ല  പരിപാലനവും താരതമ്യേന എളുപ്പമാണ്. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ ഒരു വീട് ലഭിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ്.

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

ADVERTISEMENT

Project facts

Location- Mullakara, Kollam

Plot- 22 cent

Area- 2640 Sq.ft

Owner- Deepu Vijayakumar

Design- Unnikrishnan, Anil Prasad

Better Design Studio, Adoor

Mob - 9207248450, 9744663654

Y.C- 2021

English Summary- Simple Minimal House; Veedu Magazine Malayalam