മലപ്പുറം മഞ്ചേരിയിൽ സ്വന്തമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. കുടുംബവീടിനടുത്ത് 10 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണി തുടങ്ങിയത്. സമീപത്തൊക്കെ ധാരാളം വീടുകളുണ്ട്. അതുകൊണ്ട് വീടിന് ആദ്യകാഴ്ചയിൽ വേറിട്ടുനിൽക്കുന്ന പുറംകാഴ്ച വേണം എന്നുണ്ടായിരുന്നു. അതോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം മഞ്ചേരിയിൽ സ്വന്തമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ഞാൻ പ്രവാസിയാണ്. കുടുംബവീടിനടുത്ത് 10 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണി തുടങ്ങിയത്. സമീപത്തൊക്കെ ധാരാളം വീടുകളുണ്ട്. അതുകൊണ്ട് വീടിന് ആദ്യകാഴ്ചയിൽ വേറിട്ടുനിൽക്കുന്ന പുറംകാഴ്ച വേണം എന്നുണ്ടായിരുന്നു. അതോടൊപ്പം അകത്തേക്ക് കയറിയാൽ നല്ല വിശാലതയും പ്രകാശവും ലഭിക്കണം. ഞാൻ ഗൾഫിലിരുന്നാണ് വീടുപണിയുടെ മേൽനോട്ടം നിർവഹിച്ചത്. കൂടുതലും വാട്സ്ആപ് ആയിരുന്നു മാധ്യമം.

ADVERTISEMENT

എന്റെ ആഗ്രഹപ്രകാരമാണ് രണ്ടു തട്ടുകളായുള്ള ഷിംഗിൾസ് വിരിച്ച സ്ലോപ് റൂഫ് വീടിന്റെ ഭാഗമാകുന്നത്. വിശാലത ലഭിക്കാൻ വേണ്ടിയാണ് ഒരു മേൽക്കൂര ട്രിപ്പിൾ ഹൈറ്റിൽ ഉയർത്തിപ്പണിതത്.  അധികമായി ഒരു ഗേബിൾ റൂഫും കൗതുകത്തിനായി ഉൾപ്പെടുത്തി. വൈറ്റ്+ ഗ്രേ കളർതീമാണ് ഇവിടെ പിന്തുടർന്നത്. രണ്ടുവശത്തുനിന്നും വ്യത്യസ്തമായ പുറംകാഴ്ച ലഭിക്കുന്നതാണ് മറ്റൊരു കൗതുകം.

ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ്  2547 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. അകത്തളങ്ങൾ ഓപ്പൺ നയത്തിൽ വിന്യസിച്ചു. ഇതുമൂലം അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ വിശാലത അനുഭവവേദ്യമാകുന്നു.വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. 

ഡെഡ് സ്‌പേസ് പരമാവധി കുറച്ചാണ് സ്‌റ്റെയറിന്റെ ഡിസൈൻ. ഇതിന്റെ താഴെ സിസിടിവി മോണിറ്റർ സ്ഥാപിച്ചു സ്ഥലം ഉപയുക്തമാക്കി. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ കൈവരികൾ. സാധാരണ സ്‌റ്റെയറിൽ ഗ്രാനൈറ്റാണ് മിക്കവരും വിരിക്കുന്നത്. എന്നാൽ ഇവിടെ ടൈൽ തന്നെ തുടരുന്നു.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് യൂണിറ്റും വൈറ്റ് തീമിലാണ്. കിച്ചനിൽനിന്ന് ഡൈനിങ്ങിലേക്ക് തുറക്കുന്ന ഒരു പാൻട്രി കൗണ്ടറുമുണ്ട്. ഈ വശത്തെ ഭിത്തി ഗ്രേ വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.

ADVERTISEMENT

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളുണ്ട്. ഫുൾ ലെങ്ത് വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവ മുറികളിൽ ക്രമീകരിച്ചു.

വീടിന്റെ എലിവേഷനിലും ചുറ്റുമതിലിലും ധാരാളം സ്പോട് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. രാത്രിയിൽ ഇവ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

കോവിഡ് കാലവും ലോക്ഡൗണുമൊക്കെ പണി അൽപം വൈകിപ്പിച്ചു. മാത്രമല്ല സാധനങ്ങളുടെ വിലയിലും ഞൊടിയിടയിൽ വലിയ വർധനയുണ്ടായി. എന്നിരുന്നാലും വെല്ലുവിളികൾ മറികടന്ന് ആഗ്രഹിച്ചപോലെ നാട്ടിലൊരുവീട് സ്വന്തമായ സന്തോഷത്തിലാണ് ഞാനും കുടുംബവും.

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

ADVERTISEMENT

Project facts

Location- Manjeri

Plot- 10 cent

Area- 2547 Sq.ft

Owner- Sawab

Designer- Shakeeb

Space Tag, Manjeri 

Mob- 9562441182

Budget- 50 Lakhs

Y.C- 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Contemporary Dual Faced House; Veedu Magazine Malayalam