മകനായി ഒരു വീട് നിർമിച്ചു കൊടുക്കാൻ സുഗതൻ നഗരത്തിൽ ഒരുപാട് സ്ഥലങ്ങൾ കണ്ടു. ഒന്നും നടപടിയായില്ല. അപ്പോഴാണ് കവടിയാറിൽ കണ്ണായസ്ഥലത്ത് നാലുസെന്റ് സ്ഥലം കണ്ടത്. പക്ഷേ അപ്പോഴും ഒരു കുഴപ്പമുണ്ട്. ഏകദേശം 35 വർഷത്തോളം പഴക്കമുള്ള ഒരു വീടും പ്ലോട്ടിലുണ്ട്. ഇനി അതുപൊളിച്ചുകളഞ്ഞിട്ടുവേണം വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകനായി ഒരു വീട് നിർമിച്ചു കൊടുക്കാൻ സുഗതൻ നഗരത്തിൽ ഒരുപാട് സ്ഥലങ്ങൾ കണ്ടു. ഒന്നും നടപടിയായില്ല. അപ്പോഴാണ് കവടിയാറിൽ കണ്ണായസ്ഥലത്ത് നാലുസെന്റ് സ്ഥലം കണ്ടത്. പക്ഷേ അപ്പോഴും ഒരു കുഴപ്പമുണ്ട്. ഏകദേശം 35 വർഷത്തോളം പഴക്കമുള്ള ഒരു വീടും പ്ലോട്ടിലുണ്ട്. ഇനി അതുപൊളിച്ചുകളഞ്ഞിട്ടുവേണം വീട്  വയ്ക്കാൻ.

വീടുപണിക്കായി സമീപിച്ച ഈഗോ ഡിസൈൻ ടീമിലെ ആർക്കിടെക്ട് മറ്റൊരു ബുദ്ധി പറഞ്ഞുകൊടുത്തു. വീട് പൊളിച്ചുകളയാതെ പുതുക്കിയെടുക്കാം. ഒറ്റനോട്ടത്തിൽ പുതിയ വീടല്ല എന്നാരും പറയാത്തവിധത്തിൽ...അങ്ങനെ ആ ദൗത്യം ആരംഭിച്ചു.

ADVERTISEMENT

അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. പഴയ വീടിന്റെ ഉള്ളിൽ ഇടുങ്ങിയ ഇടങ്ങളായിരുന്നു. അനാവശ്യ ഭിത്തികൾ പൊളിച്ചുകളഞ്ഞ് അകത്തളം ഓപ്പൺ നയത്തിലേക്ക് മാറ്റിയെടുത്തു.

കോർട്ടൻ സ്‌റ്റീൽ കൊണ്ടുള്ള മുഖാവരണമാണ് പുതിയ വീടിന്റെ ഹൈലൈറ്റ്. ഇതുകൊണ്ട് ബഹുവിധ ഗുണനകളുണ്ട്. ചുറ്റിലും വീടുകളുള്ള മുൻപിൽ തിരക്കുള്ള റോഡുള്ള പ്രദേശമാണ്. അവിടെ പുറമെനിന്നുള്ള കാഴ്ചകൾ പരമാവധി മറയ്ക്കാം. എന്നാൽ ഉള്ളിൽനിന്നുകൊണ്ട് പുറത്തെ കാഴ്ചകളെല്ലാം നിരീക്ഷിക്കുകയുംചെയ്യാം. പടിഞ്ഞാറ് ദർശനമായുള്ള വീടിനെ വെയിലിൽനിന്ന് സംരക്ഷിക്കുന്ന സൺഷെയ്ഡായും ഇത്  പ്രവർത്തിക്കുന്നു. ആവശ്യത്തിന് ഇത് തുറന്നുവയ്ക്കാനും സാധിക്കും. അൽപം വില കൂടുതലാണ് എന്നതാണ് ആകെയുള്ള പ്രശ്നം.

ഗെയ്റ്റും മതിലുമെല്ലാം വീടിന്റെ തീം പിന്തുടരുന്നുണ്ട്. എന്നാൽ ഗെയ്റ്റ് ജിഐ ഷീറ്റ് കട്ട് ചെയ്ത് പെയിന്റ് ചെയ്തതാണ്. കണ്ടാൽ കോർട്ടൻ സ്റ്റീൽ പോലെതോന്നും.

വീടിന് ശരിക്കും ഒരു ബേസ്മെന്റ് നില കൂടിയുണ്ട്. ഇത് കാർ പോർച്ചായി ഉപയോഗിക്കുന്നു. താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയുണ്ട്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ വരുന്നു. മൊത്തം 2550 ചതുരശ്രയടിയാണ് വിസ്തീർണം.

ADVERTISEMENT

പഴയ വീട്ടിലെ ഇലക്ട്രിക്കൽ- സാനിറ്ററി- ഫ്ളോറിങ് മുഴുവൻ മാറി നവീകരിച്ചു. ഇപ്പോൾ സീലിങ്ങിൽ ഒരു ചുവന്ന ഫോൾസ് സീലിങ് പോലെയുള്ള പാനലിങ് കാണാം. ഇത് യഥാർഥത്തിൽ പുതിയ വയറിങ് കൺസീൽഡ് ആക്കിയതാണ്. 

പഴയ ഫ്ലോറിങ് പൂർണമായി മാറ്റി. പകരം ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ് ആക്കി. ചിലയിടങ്ങളിൽ ഗ്രാനൈറ്റുമുണ്ട്. ഫർണിച്ചറുകൾ 95% കസ്റ്റമൈസ് ചെയ്തതാണ്. 

ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിലാണ്. ഡൈനിങ്ങിൽ വാഷ് ഏരിയയുടെ ഭിത്തിയിലുള്ള മ്യൂറൽ പെയിന്റിങ് വീടിനുള്ളിലെ ഹൈലൈറ്റാണ്. ഡിസൈൻ ടീമിലെ ആർട്ടിസ്റ്റുകൾ വരച്ചുകൊടുത്തതാണിത്.

സിറ്റി ലൈഫിനുതകുന്ന കോംപാക്ട് കിച്ചനാണ് ഇവിടെ. ഫ്രിജ്, ടോൾ യൂണിറ്റ് എന്നിവയെല്ലാം ഇൻബിൽറ്റായി നിർമ്മിച്ചു. 

ADVERTISEMENT

വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കി. കിടപ്പുമുറികളിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്ന് ബാൽക്കണി കോറിഡോറിലേക്ക് കടക്കാം. ഇവിടെയെല്ലാം  കോർട്ടൻ സൺഷെയ്‌ഡ്‌ ഹാജർ വയ്ക്കുന്നുണ്ട്.

ചെറിയ സ്ഥലത്തും പരമാവധി പച്ചപ്പ് നൽകിയിട്ടുണ്ട്. ചെറിയ മുറ്റത്ത് പോണ്ടും ക്രീപ്പറുകൾക്കായി ഏരിയയുമുണ്ട്. ഉള്ളിൽ ധാരാളം ഇൻഡോർ ചെടികൾ കോർട്യാർഡുകളിലടക്കം ഹാജർ വയ്ക്കുന്നു.

അങ്ങനെ നഗരത്തിലെ കണ്ണായസ്ഥലത്ത് ആരും ശ്രദ്ധിക്കുന്ന വീട് സഫലമായി. വീടിനകത്തേക്ക് കയറുന്നവർക്ക് ഒരിക്കലും തോന്നില്ല, ഇത് 35 വർഷം പഴയ വീട് നവീകരിച്ചതാണെന്ന്!..

Project facts

Location- Kowdiar, Trivandrum

Plot- 4 cent

Area- 2550 Sq.ft

Owner- Sojith Sugathan

Architects- Ego Design Studio, Trivandrum

Mob- 9847596722

Y.C- 2020

English Summary- Best Renovated House in Small Plot; Veedu Malayalam Magazine