നിലമ്പൂരിനടുത്ത് എടവണ്ണയിൽ പുതിയ വീട് സഫലമാക്കിയ കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു. എന്റെ പേര് അനീഷ് പി.വി. നാട്ടിൽ ബിസിനസാണ്. പതിവുകാഴ്ചകളിൽ നിന്ന് കുറച്ചെങ്കിലും വ്യത്യസ്തമായ ഒരു വീട് എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് നിരവധി സ്വപ്നഭവനങ്ങൾ സഫലമാക്കിയ ഡിസൈനർ മുനീറിനെ ഞങ്ങളുടെ വീടുപണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂരിനടുത്ത് എടവണ്ണയിൽ പുതിയ വീട് സഫലമാക്കിയ കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു.

എന്റെ പേര് അനീഷ് പി.വി. നാട്ടിൽ ബിസിനസാണ്. പതിവുകാഴ്ചകളിൽ നിന്ന് കുറച്ചെങ്കിലും വ്യത്യസ്തമായ ഒരു വീട് എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് നിരവധി സ്വപ്നഭവനങ്ങൾ സഫലമാക്കിയ ഡിസൈനർ മുനീറിനെ ഞങ്ങളുടെ വീടുപണി ഏൽപിക്കുന്നത്.

ADVERTISEMENT

സമകാലിക- മോഡേൺ ശൈലികളുടെ മിശ്രണമായാണ് വീടിന്റെ എലിവേഷൻ ചിട്ടപ്പെടുത്തിയത്. വെള്ള നിറമടിച്ച ചുവരുകൾക്കൊപ്പം ഫണ്ടർമാക്സ് പാനലുകളും ഗ്രേ ക്ലാഡിങ് വോളുമെല്ലാം വേർതിരിവ് പകരുന്നുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ,  അപ്പർ ലിവിങ് ഓപ്പൺ എന്നിവയാണ് 6000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വീടിന്റെ മുന്നിൽ പോക്കറ്റ് റോഡുണ്ട്. അതിനാൽ വീടിന്റെ പുറംകാഴ്ച മറയ്ക്കാത്ത വിധമാണ് ചുറ്റുമതിൽ  കെട്ടിയത്. ചിലയിടങ്ങളിൽ ടെറാക്കോട്ട ജാളി ഭിത്തിയാണ് മതിലിന്റെ സ്ഥാനത്തുള്ളത്. ഒരു പടിപ്പുരയും ഗെയ്റ്റിന് അനുബന്ധമായുണ്ട്. സിമന്റ് ടെക്സ്ചർ ഫിനിഷിലാണ് ഇത് നിർമിച്ചത്. വിശാലമായ ഡ്രൈവ് വേ നാച്ചുറൽ സ്‌റ്റോൺ വിരിച്ചു. പുൽത്തകിടിയും മരങ്ങളുമെല്ലാം ലാൻഡ്സ്കേപ് ഹരിതാഭമാക്കുന്നു.

സെമി- ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നതിനൊപ്പം സ്വകാര്യതയും നൽകിയിട്ടുണ്ട്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തുവിരിയുന്നത്. കുറച്ചിടത്ത് വുഡൻ ഫ്ളോറിങും  ചെയ്തിട്ടുണ്ട്. വീടിന്റെ അകത്തളത്തിൽ പ്രൗഢി നിറയ്ക്കുന്ന ഫർണിച്ചറുകൾ മിക്കതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്.

ADVERTISEMENT

പ്രധാനവാതിലും ഫോയറും കടന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിലുള്ള ഫോർമൽ ലിവിങ്ങിലേക്കാണ്.  ഇമ്പോർട്ടഡ് ഫർണീച്ചറുകളുടെ ആഢ്യത്വമാണ് ഇവിടെ നിറയുന്നത്. കോംപാക്റ്റ് ശൈലിയിൽ ഒരുക്കിയ ഫാമിലി ലിവിങ്ങിൽ  ടിവി യൂണിറ്റുമുണ്ട്.

ഫാമിലി ലിവിങ്ങിൽനിന്ന് പുറത്തേക്കിറങ്ങാൻ വാതിലുണ്ട്. ഇത് എത്തുന്നത് മനോഹരമായ ഒരു ബഫർ സോണിലേക്കാണ്. ഇവിടെ വെർട്ടിക്കൽ ഗാർഡനും ചെറിയ ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്. വീട്ടുകാരുടെ പ്രിയപ്പെട്ട ഒത്തുചേരൽ ഇടമാണിത്.

ഡൈനിങ് ഏരിയ ഡബിൾഹൈറ്റിലാണ്. സ്‌കൈലൈറ്റ് സീലിങ്ങിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു.  സമീപം പാൻട്രി കൗണ്ടറുണ്ട്. ഇതിന്റെ വശത്തെ ഡബിൾഹൈറ്റ് ഭിത്തി ഗ്രേ നിറത്തിൽ ഹൈലൈറ്റ് ചെയ്തത് ഭംഗിനിറയ്ക്കുന്നു.

വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ.  സ്‌റ്റെയർ കയറിയെത്തുമ്പോൾ മനോഹരമായ ഒരു അപ്പർ ലിവിങ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. എല്ലാ കിടപ്പുമുറികളും വ്യത്യസ്ത കളർതീമിൽ ഒരുക്കി. ഹെഡ്‌സൈഡ് ഭിത്തി ഹൈലൈറ്റ് ചെയ്തു.

മറൈൻ പ്ലൈവുഡ്+ പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. കൗണ്ടറിന്റെ ഒരു ഭാഗം ഡിറ്റാച്ഡ്  ശൈലിയിൽ മാറ്റിവച്ച്, ഹൈ ചെയറുകൾ കൊടുത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റി.

ചുരുക്കത്തിൽ ആഗ്രഹിച്ചതിലും മികച്ച ഒരു വീട് സ്വന്തമായ സന്തോഷത്തിലാണ് ഞാനും കുടുംബവും.

Project facts

Location- Edavanna, Malappuram

Plot- 50 cent

Area- 6000 Sq.ft

Owner- Aneesh PV

Designer- Muhammed Muneer

MM Architects

Mob- 9847249528

Y.C- May 2022

ചിത്രങ്ങൾ-  അഖിൽ കൊമാച്ചി 

English Summary- Modern Contemporary House Plans Kerala- Veedu Magazine Malayalam