കാൽനൂറ്റാണ്ടായി നിർമാണരംഗത്തുള്ള ഒരു ബിൽഡർ സ്വന്തം വീടുപണിതാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് മലപ്പുറം കാടാമ്പുഴയിലുള്ള 'ഇദിക' എന്ന വീട്. വസതി ബിൽഡേഴ്സിന്റെ ഉടമയായ മണിയുടെ വീടാണിത്. ഗൃഹനാഥൻ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കോട്ട് ദർശനമുള്ള വാസ്തുപ്രകാരം അനുയോജ്യമായ വസ്തുവാണ് വാങ്ങിയത്. പ്ലോട്ട് വാങ്ങുമ്പോൾ ഇവിടെ ഒരുപഴയ വീടുണ്ടായിരുന്നു. ഇതിൽ ഒരു മുറിയും അടുക്കളയും നിലനിർത്തി ബാക്കി പൊളിച്ചുകളഞ്ഞു. ഇവിടെ താമസിച്ചാണ് നിർമാണമേൽനോട്ടം നിർവഹിച്ചത്. പ്ലോട്ടിന്റെ ചരിവ് നികത്താതെതന്നെയാണ് വീടുപണിതത്. അതിനാൽ ഉള്ളിൽ നിരപ്പുവ്യത്യാസമുണ്ട്. 

ADVERTISEMENT

വീടിന്റെ ശൈലിയെക്കുറിച്ച് കുടുംബാംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. എനിക്ക് ട്രഡീഷണൽ വീടിനോട് ഇഷ്ടമുണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്കും മക്കൾക്കും മോഡേൺ ശൈലിയായിരുന്നു ഇഷ്ടം. ആരെയും നിരാശപ്പെടുത്താതെ ഇരുശൈലികളുടെയും സങ്കലനമായാണ് വീടുനിർമിച്ചത്.

പുറമെ സമകാലിക ശൈലിയുടെ രൂപമാണെങ്കിൽ അകത്തളങ്ങൾ ട്രഡീഷണൽ തീമിനോട് ചേർന്നുനിൽക്കുന്നു. വെള്ള നിറമാണ് പുറംചുവരിൽ കൂടുതലും. ഇടയ്ക്ക് വേർതിരിവിന് ലാറ്ററൈറ്റ് ക്ലാഡിങ് കൊണ്ടുള്ള ഷോവോളുമുണ്ട്. ചുറ്റുമതിലും വീടിന്റെ കളർതീം പിന്തുടരുന്നു.

പ്രാദേശികമായി സുലഭമായ വെട്ടുകല്ലാണ് ഭിത്തികെട്ടാൻ ഉപയോഗിച്ചത്. ഫർണിഷിങ്ങിൽ വൈവിധ്യം കൊണ്ടുവന്നിട്ടുണ്ട്. മാർബിളും ഗ്രാനൈറ്റും ബെംഗളുരുവിൽനിന്ന് വാങ്ങി. തേക്ക് ഉപയോഗിച്ചാണ് ഫർണിച്ചറുകൾ കൂടുതലും പണിതത്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 3600 ചതുരശ്രയടിയാണ് വിസ്തീർണം.

ADVERTISEMENT

നടുമുറ്റമുള്ള വീട് എന്റെ സ്വപ്നമായിരുന്നു. അത് ഇവിടെ സഫലമാക്കി. നടുമുറ്റത്തിനു ചുറ്റും ഇടങ്ങൾ വരുന്നവിധത്തിലാണ് അകത്തളക്രമീകരണം. നാല് കൽത്തൂണുകളാണ് നടുമുറ്റം വേർതിരിക്കുന്നത്. ഇവിടെ കൃത്രിമ മഴ സൃഷ്ടിക്കാനുള്ള സംവിധാനവുമുണ്ട്.

ഡൈനിങ്ങിന്റെ വശത്തായി ഒരു സൈഡ് കോർട്യാർഡുമുണ്ട്. ഇതിന്റെ പുറംഭിത്തികൾ ടെറാക്കോട്ട ജാളി കൊണ്ടാണ് നിർമിച്ചത്. അതിനാൽ കാറ്റ് നന്നായി ഉള്ളിലേക്കെത്തും. വീട്ടുകാരുടെ പ്രിയപ്പെട്ട ഒത്തുചേരൽ ഇടമാണിത്.

ഡൈനിങ്ങിലേക്ക് തുറക്കുന്ന പാൻട്രി കിച്ചൻ വേർതിരിച്ചു. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണിവിടെ. സമീപമുള്ള കിച്ചൻ കൗണ്ടറിൽ ഹൈചെയറുകൾ കൊടുത്ത് ബ്രേക്ക് ഫാസ്റ്റ് കൗണ്ടറാക്കി മാറ്റി.

ക്യാന്റിലിവർ ശൈലിയിലാണ് ഗോവണി. കോൺക്രീറ്റ് പടികളിൽ തടിപൊതിഞ്ഞു. സ്റ്റീൽ വയർ കൊണ്ടുള്ള കൈവരികളാണ് ഇതിൽ ഉപയോഗിച്ചത്. സ്‌റ്റെയറിന്റെ താഴെ ചെറിയ ഷെൽഫും ഇരിപ്പിടവും വേർതിരിച്ച് സ്ഥലം ഉപയുക്തമാക്കി.

ADVERTISEMENT

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകി.

എല്ലാം കയ്യകലത്തിലുള്ള കോംപാക്ട് കിച്ചനാണ് ഒരുക്കിയത്. അനുബന്ധമായി വർക്കേരിയയുമുണ്ട്.

പ്ലോട്ടിലുള്ള മരങ്ങൾ സംരക്ഷിച്ചാണ് വീടുപണിതത്. വീടിന് മുൻവശം പോലും അൽപം മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുകയാണ്. ലാൻഡ്സ്കേപ്പിലും ചെറിയ പോണ്ട്, പുൽത്തകിടി എന്നിവയുണ്ട്.

ചുരുക്കത്തിൽ, നിരവധി വീടുകൾ പണിതുകൊടുത്തിട്ടുണ്ടെങ്കിലും വീട്ടുകാരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തി സ്വന്തം വീട് സഫലമായപ്പോൾ അനുഭവിച്ച സന്തോഷം ഒന്നുവേറെതന്നെയാണ്.

Project facts

Location- Kadampuzha, Malappuram

Area-3600 sqft

Owner- Mani & Sreeja

Designer- Mani Vasathi  

Vasathi Builders & Architects

Mob-9946933391

English Summary- Builder Built Own Dreamhome; Veedu Magazine Malayalam