25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ മാധ്യമപ്രവർത്തകനായ അനുമോൻ പങ്കുവയ്ക്കുന്നു. 25 വർഷത്തോളം കോട്ടയം പൊൻകുന്നത്തുള്ള 5 സെന്റിലെ ഇടുങ്ങിയ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. ശരിക്കും അതൊരു കമേഴ്സ്യൽ കെട്ടിടമായിരുന്നു. താഴെ വീട്, മുകളിൽ കട. റോഡ്സൈഡിൽ ആയതിനാൽ മുറ്റമില്ല. കുട്ടികൾക്ക് ഓടിക്കളിക്കാൻ സ്ഥലമില്ല. വീടിനുള്ളിൽ

25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ മാധ്യമപ്രവർത്തകനായ അനുമോൻ പങ്കുവയ്ക്കുന്നു. 25 വർഷത്തോളം കോട്ടയം പൊൻകുന്നത്തുള്ള 5 സെന്റിലെ ഇടുങ്ങിയ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. ശരിക്കും അതൊരു കമേഴ്സ്യൽ കെട്ടിടമായിരുന്നു. താഴെ വീട്, മുകളിൽ കട. റോഡ്സൈഡിൽ ആയതിനാൽ മുറ്റമില്ല. കുട്ടികൾക്ക് ഓടിക്കളിക്കാൻ സ്ഥലമില്ല. വീടിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ മാധ്യമപ്രവർത്തകനായ അനുമോൻ പങ്കുവയ്ക്കുന്നു. 25 വർഷത്തോളം കോട്ടയം പൊൻകുന്നത്തുള്ള 5 സെന്റിലെ ഇടുങ്ങിയ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. ശരിക്കും അതൊരു കമേഴ്സ്യൽ കെട്ടിടമായിരുന്നു. താഴെ വീട്, മുകളിൽ കട. റോഡ്സൈഡിൽ ആയതിനാൽ മുറ്റമില്ല. കുട്ടികൾക്ക് ഓടിക്കളിക്കാൻ സ്ഥലമില്ല. വീടിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ മാധ്യമപ്രവർത്തകനായ അനുമോൻ പങ്കുവയ്ക്കുന്നു.

25 വർഷത്തോളം കോട്ടയം പൊൻകുന്നത്തുള്ള 5 സെന്റിലെ ഇടുങ്ങിയ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. ശരിക്കും അതൊരു കമേഴ്സ്യൽ കെട്ടിടമായിരുന്നു. താഴെ വീട്, മുകളിൽ കട. റോഡ്സൈഡിൽ ആയതിനാൽ മുറ്റമില്ല. കുട്ടികൾക്ക് ഓടിക്കളിക്കാൻ സ്ഥലമില്ല. വീടിനുള്ളിൽ സ്ഥലപരിമിതികൾ. അങ്ങനെയാണ് കുറച്ച് വസ്തു വാങ്ങി വീട് വയ്ക്കാൻ തീരുമാനിച്ചത്. സ്വന്തം സ്ഥലമുണ്ടെങ്കിൽ കേരളത്തിൽ വീട് വയ്ക്കാൻ പിന്നെയും എളുപ്പമാണ്. 'വസ്തു വാങ്ങി' വീട് വയ്ക്കാനാണ് ബുദ്ധിമുട്ട്. കാരണം നമ്മുടെ കയ്യിലെ കാശിന്റെ സിംഹഭാഗവും വസ്തുവിന് ചെലവാകും. ഞങ്ങളും അത് സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ കടന്നുപോയി. ഒടുവിൽ പൊൻകുന്നത്ത് റോഡ് നിരപ്പിൽനിന്ന് അൽപം താഴ്ന്നതെങ്കിലും ലക്ഷണമൊത്ത 11 സെന്റ് പ്ലോട്ട് വാങ്ങി. കഴിയുന്നത്ര ചെലവ് ചുരുക്കി നല്ലൊരു വീട് വയ്ക്കാൻ തീരുമാനിച്ചു. പ്ലോട്ട് പൊക്കിയെടുക്കാൻ തുടക്കത്തിൽ കുറച്ചു തുക ചെലവായി.

ADVERTISEMENT

എനിക്കും വീട്ടുകാർക്കും പ്രധാനമായും രണ്ട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, വീട് കുറഞ്ഞ സ്ഥലത്ത് ഒതുക്കി പരമാവധി മുറ്റം മറ്റാവശ്യങ്ങൾക്ക് ലഭിക്കണം. രണ്ട്, പ്രധാനവാതിൽ തുറന്നാൽ കിണർ ദർശിക്കണം. ഞങ്ങൾക്ക് വാസ്തുവിന്റെ പ്രായോഗിക പാഠങ്ങളിൽ വിശ്വാസമുണ്ട്. അതിനാൽ വാസ്തുപരമായ തിരുത്തലുകൾ വരുത്തിയശേഷമാണ് പ്ലാൻ അന്തിമമാക്കിയത്.

പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- കന്റെംപ്രറി എലിവേഷൻ തിരഞ്ഞെടുത്തു. വെള്ളനിറമാണ് അകത്തും പുറത്തും കൂടുതലായി അടിച്ചത്. അതിന്റെ തെളിച്ചവും ഉള്ളിൽ അനുഭവപ്പെടുന്നുണ്ട്. പുറംകാഴ്ചയിൽ വേർതിരിവ് ലഭിക്കാൻ ഗ്രേ- ലാറ്ററൈറ്റ് ടെക്സ്ചർ പെയിന്റടിച്ച് ഷോ വോളും ഒരുക്കി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ, കോമൺ ബാത്റൂം, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 1670 ചതുരശ്രയടിയാണ് വിസ്തീർണം.

പ്രധാനവാതിൽ തുറന്നാൽ ആദ്യം നോട്ടം പതിയുന്നത് ഭിത്തിയിലെ പ്രെയർ സ്‌പേസിലേക്കാണ്. മിച്ചം വന്ന തടികൊണ്ടാണ് ഇതൊരുക്കിയത്.  ഇവിടെ വശത്തായി ലിവിങ് ക്രമീകരിച്ചു. 

ADVERTISEMENT

അടുത്തതായി ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. സ്‌റ്റെയറിന്റെ താഴെയായി ഊണുമേശ സജ്ജീകരിച്ചു. ഇവിടെ സമീപമുള്ള വാതിൽവഴി പിൻമുറ്റത്തേക്കിറങ്ങാം. സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിലെ ഭിത്തിയിൽ ഒരു ജനാലയുണ്ട്. ഇതുവഴി പ്രകാശം നന്നായി ഉള്ളിലേക്ക് ലഭിക്കുന്നു.  സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. 

അതീവലളിതമാണ് നാലുകിടപ്പുമുറികളും. കട്ടിൽ, അലമാര, മേശ, അറ്റാച്ഡ് ബാത്റൂം..ഇതിന്റെ ആവശ്യമേ ഞങ്ങൾക്കുള്ളൂ.

എല്ലാം കയ്യകലത്തിൽ ലഭിക്കുന്ന ഒതുക്കമുള്ള അടുക്കള വേണമെന്ന വീട്ടുകാരിയുടെ ആവശ്യം സാധിച്ചുകൊടുത്തു. ഫെറോസിമന്റ് സ്ലാബിൽ ACP ഷീറ്റ് വിരിച്ചാണ് കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്ക് ഏരിയയുമുണ്ട്.

വാസ്തുപരമായി ഇടങ്ങൾ ചിട്ടപ്പെടുത്തിയതിന്റെ ഗുണം, ഉള്ളിൽ സമൃദ്ധമായി ലഭിക്കുന്ന കാറ്റും വെളിച്ചവും അതുവഴി നിറയുന്ന പോസിറ്റീവ് എനർജിയുമാണ്.

ADVERTISEMENT

കിണർ റീചാർജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പുരപ്പുറത്തു വീഴുന്ന മഴവെള്ളം പാത്തിയിലൂടെ മുറ്റത്ത് തന്നെ സജ്ജമാക്കിയിരിക്കുന്ന ടാങ്കിലും അതുവഴി കിണറിലേക്കും എത്തും. മുറ്റത്ത് ടൈൽ വിരിക്കാൻ താൽപര്യമില്ല. അതിനാൽ ബേബി മെറ്റൽ വിരിച്ചു. വെള്ളം കിണറ്റിലേക്ക് ഉറവയായി ഇറങ്ങാൻ ഇതാണ് ഏറ്റവും ഉത്തമം.

ബദൽസാമഗ്രികളുടെ ഉപയോഗത്തിലൂടെയും തടിയുടെ പുനരുപയോഗത്തിലൂടെയുമാണ് ഫർണിഷിങ് ചെലവ് പിടിച്ചുനിർത്തിയത്.  സ്ട്രക്ചറിനുമാത്രം 34 ലക്ഷം ചെലവായി. കിണർ, ചുറ്റുമതിൽ, പ്ലോട്ട് ഫില്ലിങ് എന്നിവയ്ക്ക് 4 ലക്ഷം ചെലവായി. ഇന്റീരിയറിന് 2 ലക്ഷം മാത്രം ചെലവാക്കി. അങ്ങനെ മൊത്തം 40 ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ സ്വപ്നഭവനം സഫലമായി. വീടുപണിയിൽ പ്രതീക്ഷിക്കാത്ത വഴികളിൽ ഞങ്ങൾക്ക് സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ട്. മണിച്ചിത്രപൂട്ടുള്ള പ്രധാനവാതിലിലെ കൊത്തുപണികൾ എന്റെയൊരു സുഹൃത്ത് കുറഞ്ഞ തുകയ്ക്ക് ചെയ്തുതന്നു. ബന്ധുക്കൾ ഫർണിച്ചർ വാങ്ങിത്തന്നു, പഴയത് പുനരുപയോഗിക്കാനായി..അങ്ങനെങ്ങനെ..

ജോലിത്തിരക്കുകൾക്കിടയിലും വീടിന്റെ കാര്യങ്ങളിൽ പരമാവധി മേൽനോട്ടം നടത്താൻ സാധിച്ചു. തടിപ്പണികൾ എന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചെയ്തത്. മില്ലിൽ പോയി തടിയെടുക്കാനും പണിയിക്കാനുമെല്ലാം ഞാനും കൂടി. അതിന്റെ ഗുണമെന്തെന്നാൽ, നമുക്ക് തൃപ്തിയുള്ള വിധം ഫർണിഷിങ് പൂർത്തിയായി.

വെറും 2.5 സെന്റിലാണ് വീട് നിൽക്കുന്നത്. 3 സെന്റ് പിൻമുറ്റത്ത് ഞങ്ങൾ പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. മുറ്റത്ത് കുട്ടികൾക്ക് ഓടിക്കളിക്കാൻ 5 സെന്റ് സ്ഥലമുണ്ട്. അത്യാവശ്യം കാറുകളും പാർക്ക് ചെയ്യാം. നിലവിൽ കാർ പോർച്ച് പണിതിട്ടില്ല. അതാണ് ഇനി അടുത്ത ടാസ്ക്.

വീടിന്റെ മുൻവശത്ത് ഓപ്പൺ ടെറസുണ്ട്. ഇവിടം ആവശ്യാനുസരണം പച്ചക്കറി കൃഷിക്കോ മറ്റു ബഹുവിധ കാര്യങ്ങൾക്കോ ഒരുക്കിയെടുക്കാൻ സാധിക്കും. ഭാവിയിൽ സാമ്പത്തികവും ആവശ്യവും വരുന്നമുറയ്ക്ക് വീട് മുകളിലേക്ക് വിപുലീകരിക്കുകയുമാകാം. 

അങ്ങനെ എട്ടുമാസം നീണ്ട വീടുപണിയുടെ ഓട്ടപാച്ചിലുകൾക്കുശേഷം ഞങ്ങൾ ഏറ്റവും സുഖമായി ഉറങ്ങിയത് പാലുകാച്ചൽ കഴിഞ്ഞ ദിവസമാണ്. ജീവിതത്തിൽ ഇനി ഞങ്ങൾ ഒരു വീട് വയ്ക്കാൻ സാധ്യതയില്ല. അതുകൊണ്ട് പരിമിതികൾക്കുള്ളിലും വീട് ഞങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വയ്ക്കണം എന്നുണ്ടായിരുന്നു. അത് ഏതായാലും സഫലമായി.  

 

ചെലവ് കുറച്ച ഘടകങ്ങൾ

  • അകത്തളം ലളിതമായി ഒരുക്കി. അനാവശ്യ ആടയാഭരണങ്ങൾ ഒന്നുമില്ല.
  • പഴയ തടി, ഫർണിച്ചർ പുനരുപയോഗിച്ചു. ഗിഫ്റ്റ് ആയി ഫർണിച്ചർ ലഭിച്ചു.
  • അപ്രധാന വാതിലുകൾക്ക് സ്കിൻ ഡോർ ഉപയോഗിച്ചു.
  • ഗ്രാനൈറ്റ്, ടൈൽ ബൾക്കായി വാങ്ങിയതിലൂടെ റേറ്റ് ഇളവ് കിട്ടി.
  • കിച്ചൻ ഫെറോസിമന്റിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

 

Project facts

Location- Ponkunnam, Kottayam

Plot- 11 cent

Area- 1670 Sq.ft

Owner- Anumon Antony & Amala

Architect- Akhil Dev

D Arcade, Ponkunnam

Mob- 9947441801

Contractors- Achu, Cyril

Foresight Homes

Mob- 9947137756

Budget- 40 Lakhs

Y.C- 2022

English Summary- Simple Kerala House with Cost Effective Interiors; Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT