കാഞ്ഞിരപള്ളിയിൽ മൊസാര്‍ട്ട്‌ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌ സ്ഥാപകനും അധ്യാപകനുമായ ബിനുവിനും ഗായികയായ ഭാര്യ മിനിക്കും മക്കള്‍ അശ്വിന്‍, ഐറിന്‍ എന്നിവര്‍ക്കും തങ്ങളുടെ സ്വപ്നവീടിനെക്കുറിച്ച് നിരവധി സങ്കൽപങ്ങൾ ഉണ്ടായിരുന്നു. ഉയർന്ന പ്ലോട്ടിൽ സ്‌ഥിതിചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന പഴയ വീട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപള്ളിയിൽ മൊസാര്‍ട്ട്‌ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌ സ്ഥാപകനും  അധ്യാപകനുമായ ബിനുവിനും ഗായികയായ ഭാര്യ മിനിക്കും മക്കള്‍ അശ്വിന്‍, ഐറിന്‍ എന്നിവര്‍ക്കും തങ്ങളുടെ സ്വപ്നവീടിനെക്കുറിച്ച് നിരവധി സങ്കൽപങ്ങൾ ഉണ്ടായിരുന്നു. 

ഉയർന്ന പ്ലോട്ടിൽ സ്‌ഥിതിചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന പഴയ വീട്‌ പൊളിച്ചുനീക്കിയും മണ്ണ്‌ മാറ്റിയുമാണ്‌ പുതിയ വീടിനായി സ്ഥലം തയ്യാറാക്കിയത്‌. പ്ലാന്‍ തയ്യാറാക്കുമ്പോള്‍തന്നെ ഭാവിയില്‍ ക്ലാസ്സ്‌ നടത്തുവാനും ഒപ്പം ഒരു മ്യൂസിക്‌  സ്റ്റുഡിയോ പണിയാനുമുള്ള സ്ഥലം പ്ലോട്ടില്‍തന്നെ കണ്ടെത്തണമായിരുന്നു. 

ADVERTISEMENT

ഒരുനില വീടുപണിത് ട്രസ് റൂഫിനുകീഴെ മ്യൂസിക്‌ സ്റ്റുഡിയോ പണി പൂര്‍ത്തിയാക്കാമെന്ന ഡിസൈനര്‍ ശ്രീകാന്ത്‌ പങ്ങപാട്ടിന്റെ നിര്‍ദ്ദേശം വീട്ടുകാര്‍ ഉള്‍ക്കൊണ്ടു.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് കം ഫാമിലി ലിവിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ നാലുകിടപ്പുമുറികൾ, വലിയ നീളന്‍ വരാന്ത തുടങ്ങിയ സൗകര്യങ്ങള്‍ ഉൾപ്പെടുത്തിയാണ്‌ രൂപകല്പന പൂര്‍ത്തിയാക്കിയത്‌. 

ഈ വീട്ടിലെ ഏറ്റവും ആകര്‍ഷണീയമായ ഇടം വീടിനുള്ളിലെ സംഗീതപരിശീലനത്തിനും പെര്‍ഷോമന്‍സിനുമായി ഉൾപ്പെടുത്തിയ സ്ഥലമാണ്‌. റൂഫ്‌ പര്‍ഗോള നല്‍കി പകല്‍ മുഴുവന്‍ വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന ഇടം സംഗീത ആസ്വാദകരായ കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ വീടിനുള്ളില്‍ അടയാളപ്പെടുത്തുന്നു.

1800 സ്ക്വയർഫീറ്റിൽ നിര്‍മിച്ചിരിക്കുന്ന വീടിന്റെ ചുറ്റും ചെടികളും പൂക്കളും നിറഞ്ഞിരിക്കുന്നു. സംഗീതം ജീവശ്വാസമായ കുടുംബത്തിന്റെ ചെടിപരിപാലന ഇഷ്ടങ്ങളും ഈ വീടിന്റെ ലാളിത്യത്തിനൊഷം പുറംകാഴ്ചയിൽ എടുത്തുകാട്ടുന്നു.

ADVERTISEMENT

പണി പൂര്‍ത്തിയായ ഫ്ലാറ്റ്-റൂഫ് വാർക്കയ്ക്കുമുകളിൽ ഭാവിയില്‍ ട്രസ്‌ ടൈല്‍ റൂഫ് ചെയ്ത്‌ അതിനുള്ളില്‍ മ്യൂസിക്‌ സ്സൂഡിയോയും ക്ലാസ്സു മുറിയുംകൂടി പണി തീര്‍ക്കണമെന്ന ആഗ്രഹവുമായി ബിനുവും കുടുംബവും കാത്തിരിക്കുകയാണ്‌.

ഈ കലാകുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും നിറഞ്ഞ ഇടത്തരം വീട്, കാഴ്ചകള്‍ കാണാന്‍ എത്തുന്നവരുടെയും ഹൃദയം കവരുന്നു.

Project facts

ADVERTISEMENT

Location- Kanjirappally

Area- 1800 Sq.ft

Owner- Binu Joseph

Designer- Sreekanth Pangappattu

PG Group of Designs, Kanjirappally

Mob-  9447114080

Y.C- 2022

English Summary- Tropical Kerala House- Veedu Magazine Malayalam