കണ്ണെത്താദൂരത്തോളം മലനിരകൾക്ക് നടുവിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ഒറ്റപ്പെട്ട ഒരു വീട്. കൂട്ടിന് വീടിനുചുറ്റും സീബ്രകളും കൃഷ്ണമൃഗങ്ങളും അടക്കമുള്ള ജന്തുജാലങ്ങൾ. ജീവിക്കാൻ ഇത്തരം ഒരു സ്ഥലമാണ് നിങ്ങളുടെ സങ്കൽപ്പത്തിലുള്ളതെങ്കിൽ അത് യാഥാർത്ഥ്യമാക്കി തരുകയാണ് ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണെത്താദൂരത്തോളം മലനിരകൾക്ക് നടുവിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ഒറ്റപ്പെട്ട ഒരു വീട്. കൂട്ടിന് വീടിനുചുറ്റും സീബ്രകളും കൃഷ്ണമൃഗങ്ങളും അടക്കമുള്ള ജന്തുജാലങ്ങൾ. ജീവിക്കാൻ ഇത്തരം ഒരു സ്ഥലമാണ് നിങ്ങളുടെ സങ്കൽപ്പത്തിലുള്ളതെങ്കിൽ അത് യാഥാർത്ഥ്യമാക്കി തരുകയാണ് ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ റിസർവ്.

ദക്ഷിണാഫ്രിക്കയിലെ വൈൻ ലാൻഡുകളുടെ ഹൃദയഭാഗത്തായാണ് 1,19 ഏക്കർ വിസ്തൃതിയിൽ ടോർട്ടോയ്സ് ഹിൽ എന്ന് പേരുള്ള എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. ഒരു വീടും ഗസ്റ്റ് കോട്ടേജുകളും വിനോദത്തിനായുള്ള പ്രത്യേക ഇടവും എല്ലാം ഇവിടെയുണ്ട്. ആകെ ഏഴു കിടപ്പുമുറികളും 10 ബാത്ത്റൂമുകളാണ് ഉള്ളത്. എസ്റ്റേറ്റിന്റെ പലഭാഗത്തായി മനോഹരമായ കുളങ്ങളും അവയ്ക്ക് ചുറ്റും വൈൻ മുന്തിരിത്തോട്ടവും ആപ്രിക്കോട്ട് തോട്ടവും ഒരുക്കിയിരിക്കുന്നു. 

ADVERTISEMENT

പ്രധാന കെട്ടിടത്തിൽ ഗ്ലാസ് കൊണ്ടുള്ള ഭിത്തികളാണ് ഏറെയും. മലനിരകളുടെയും പുൽമേടുകളുടെയും സൗന്ദര്യം എപ്പോഴും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് രൂപകല്പന. പലഭാഗത്തുനിന്നും കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ആഹാരം കഴിക്കുന്നതിനു വേണ്ടി രണ്ട് ഡൈനിങ് ഏരിയയും ഇവിടെയുണ്ട്. ജിം, എലവേറ്റർ, സോളാർ ഫാം, ജനറേറ്റർ, സ്പാ റൂം, ഫയർ പ്ലേസ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ . 

സമീപമുള്ള പുൽമേടുകളിൽ മേയാനെത്തുന്ന സീബ്രകളും മറ്റും എസ്റ്റേറ്റിന്റെ മുറ്റത്തേക്ക് എത്തുന്നത് ഇവിടെ ജീവിക്കുന്നവർക്ക് വ്യത്യസ്തമായ ഒരു അനുഭവമാവും സമ്മാനിക്കുക. 2014ലാണ് ടോർട്ടോയ്സ് ഹില്ലിന്റെ നിർമ്മാണം പൂർത്തിയായത്. ബഹളങ്ങളിൽ നിന്നെല്ലാം നീങ്ങി പ്രകൃതിയുടെ മടിത്തട്ടിൽ ഒരുക്കിയിരിക്കുന്ന ഈ സ്വപ്നഭൂമിക്ക് 36.8 കോടി രൂപയാണ് ഉടമസ്ഥർ വില നിശ്ചയിച്ചിരിക്കുന്നത്.

ADVERTISEMENT

English Summary- House in the midle of forest