അപസർപ്പക കഥകളിലൂടെ സാഹിത്യലോകത്തെ അതുല്യപ്രതിഭയായിത്തീർന്ന അഗതാ ക്രിസ്റ്റി ജീവിച്ച വീട് വിൽപനയ്ക്ക്. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലാണ് ലോകോത്തര സാഹിത്യകൃതികൾ പിറന്ന വീട് സ്ഥിതി ചെയ്യുന്നത്. ഭർത്താവായ മാക്സ് മല്ലോവനുമൊത്ത് 40 വർഷം അഗതാ ക്രിസ്റ്റി ഇവിടെയാണ് ജീവിച്ചത്. ക്വീൻ ആനിയുടെ കാലഘട്ടത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപസർപ്പക കഥകളിലൂടെ സാഹിത്യലോകത്തെ അതുല്യപ്രതിഭയായിത്തീർന്ന അഗതാ ക്രിസ്റ്റി ജീവിച്ച വീട് വിൽപനയ്ക്ക്. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലാണ് ലോകോത്തര സാഹിത്യകൃതികൾ പിറന്ന വീട് സ്ഥിതി ചെയ്യുന്നത്. ഭർത്താവായ മാക്സ് മല്ലോവനുമൊത്ത് 40 വർഷം അഗതാ ക്രിസ്റ്റി ഇവിടെയാണ് ജീവിച്ചത്.

ക്വീൻ ആനിയുടെ കാലഘട്ടത്തിലെ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച വീട് 1934ലാണ് അഗതാക്രിസ്റ്റി സ്വന്തമാക്കിയത്. അഞ്ച് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. 4000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീടിൻറെ നിർമ്മാണം. സ്വീകരണമുറി, ഡൈനിങ് റൂം, വിശാലമായ അടുക്കള എന്നിവയ്ക്കുപുറമേ ലൈബ്രറി റൂം, സ്റ്റഡി റൂം എന്നിവകൂടി വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറി റൂമിലിരുന്നാണ് അഗതാ ക്രിസ്റ്റി കഥകൾ രചിച്ചിരുന്നത്. 

ADVERTISEMENT

വീടിനുള്ളിലേക്ക് ധാരാളം വെളിച്ചം കയറത്തക്ക വിധത്തിലാണ് രൂപകല്പന. തറയിൽ നിന്നും സീലിങ് വരെ എത്തുന്ന രീതിയിലാണ് വിശ്രമമുറികളിലെ ജനാലകൾ ഒരുക്കിയിരിക്കുന്നത്. പ്രധാന വിശ്രമമുറിയിലെ തറയിൽ വുഡ് പാനലിങ് നൽകിയിരിക്കുന്നു. മൂന്നു ബാത്ത്റൂമുകളാണ് വീട്ടിലുള്ളത്. മാസ്റ്റർ ബെഡ്റൂമിനോട് ചേർന്നുള്ള വിശാലമായ ബാത്റൂമിൽ ബാത്ത് ടബ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വീടിനു പുറത്ത് ഒരു കിടപ്പുമുറിയുള്ള മറ്റൊരു കോട്ടേജും കുതിരയെ കെട്ടാനുള്ള ഇടവും ഉണ്ട്. അഞ്ചേക്കർ തോട്ടത്തിനു നടുവിലാണ് വീട് സ്ഥിതി ചെയ്യുന്നത്. തെംസ് നദിയോട് ചേർന്നാണ് ഈ സ്ഥലം എന്നതും മറ്റൊരു പ്രത്യേകതയാണ്.

ADVERTISEMENT

ഡെത്ത് ഓൺ ദ നൈൽ, ദ ബോഡി ഇൻ ദ ലൈബ്രറി, 4.50 ഫ്രം പാഡിങ്ങ്ടൺ തുടങ്ങിയ വിശ്വപ്രശസ്ത കൃതികളാണ് അഗതാ ക്രിസ്റ്റി ഈ വീട്ടിൽ വച്ച് രചിച്ചത്. മരണംവരെയും അവർ ജീവിച്ചതും ഇവിടെ തന്നെയാണ്. 28.5 കോടി രൂപയാണ് ചരിത്രമുറങ്ങുന്ന ഈ വീടിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

English Summary- Agatha Christie House for Sale