കെട്ടിട നിർമാണത്തിലെ നൂതന സാങ്കേതികവിദ്യയായ 3D പ്രിന്റിംഗിലൂടെ മാത്രം നിർമ്മിച്ച വീടുകൾ ഉൾക്കൊള്ളിച്ച് ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ ഏരിയ ഒരുങ്ങുന്നു. കലിഫോർണിയയിലാണ് 15 വീടുകൾ ഉൾപ്പെടുന്ന റസിഡൻഷ്യൽ ഏരിയ നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടിട നിർമാണത്തിലെ നൂതന സാങ്കേതികവിദ്യയായ 3D പ്രിന്റിംഗിലൂടെ മാത്രം നിർമ്മിച്ച വീടുകൾ ഉൾക്കൊള്ളിച്ച് ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ ഏരിയ ഒരുങ്ങുന്നു. കലിഫോർണിയയിലാണ് 15 വീടുകൾ ഉൾപ്പെടുന്ന റസിഡൻഷ്യൽ ഏരിയ നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

അഞ്ചേക്കർ സ്ഥലത്താണ് റസിഡൻഷ്യൽ ഏരിയ ഒരുങ്ങുന്നത്. ഒറ്റ നില വീടുകളാവും നിർമ്മിക്കപ്പെടുക.മുറികളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടായിരിക്കുമെങ്കിലും, എല്ലാ വീടുകളുടെയും നിർമ്മാണം ഒരേ രീതിയിലായിരിക്കുമെന്ന് നിർമ്മാതാക്കളായ മൈറ്റി ബിൽഡിംഗ്സിന്റെ സഹ സ്ഥാപകൻ അലക്സി ഡുബോവ് അറിയിച്ചു.

ADVERTISEMENT

ആധുനിക വാസ്തുവിദ്യാ ശൈലികൾ ഉൾക്കൊള്ളിച്ചാവും നിർമാണം. വീടുകളുടെ തറ മുതൽ സീലിംഗ് വരെ എത്തുന്ന വിധത്തിലുള്ള വലിയ ജനാലകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നു കിടപ്പുമുറികളുള്ള വീടുകൾ 1450 ചതുരശ്രയടി വിസ്തീർണത്തിലാണ് ഒരുങ്ങുന്നത്. ഈ വീടുകളിൽ രണ്ട് ബാത്ത്റൂമുകൾ ഉൾപ്പെടുത്തും. രണ്ടു കിടപ്പുമുറികളും ഒരു ബാത്റൂമും ഉള്ള വീടുകളുടെ വിസ്തീർണ്ണം 700 ചതുരശ്ര അടി ആയിരിക്കും. ഓരോ വീടിന്റെയും പിൻഭാഗത്തായി സ്വിമ്മിംഗ് പൂളും വിശ്രമ സ്ഥലവും അടക്കമുള്ള സൗകര്യങ്ങളുള്ള വിശാലമായ മുറ്റവും ഒരുക്കും. 

വൈദ്യുതി വിതരണത്തിനായി സോളർ പാനലുകൾ സ്ഥാപിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണ വസ്തുക്കൾ ഒട്ടും പാഴായി പോകാതെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നതാണ് ത്രീഡി പ്രിൻറിംഗ് സാങ്കേതികവിദ്യയുടെ പ്രത്യേകത. റസിഡൻഷ്യൽ ഏരിയയുടെ നിർമാണത്തിന് ആകെ 109 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 4.5 കോടി  രൂപയായിരിക്കും വീടുകളുടെ പ്രാരംഭ വില.

ADVERTISEMENT

English Summary- 3D Printed House California