അസാമാന്യ അഭിനയപാടവത്തിലൂടെ ലോകസിനിമയുടെ നെറുകയിലെത്തിയ നടനാണ് ലിയനാർഡോ ഡികാപ്രിയോ. തന്റെ ജീവിതവിജയത്തിന്റെ അടിത്തറ അമ്മയായിരുന്നു എന്ന് ഡികാപ്രിയോ പലവട്ടം പറഞ്ഞിട്ടുണ്ട്. ലിയോയ്ക്ക് ഒരു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അമ്മയായ ഇർമെലിൻ ഇൻഡെൻബർക്ക് ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസാമാന്യ അഭിനയപാടവത്തിലൂടെ ലോകസിനിമയുടെ നെറുകയിലെത്തിയ നടനാണ് ലിയനാർഡോ ഡികാപ്രിയോ. തന്റെ ജീവിതവിജയത്തിന്റെ അടിത്തറ അമ്മയായിരുന്നു എന്ന് ഡികാപ്രിയോ പലവട്ടം പറഞ്ഞിട്ടുണ്ട്. ലിയോയ്ക്ക് ഒരു വയസ്സുള്ളപ്പോൾ  അദ്ദേഹത്തിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അമ്മയായ ഇർമെലിൻ ഇൻഡെൻബർക്ക് ആയിരുന്നു. ഗർഭാവസ്ഥയിൽ ഇർമെലിൻ ലിയോനാർഡോ ഡാവിഞ്ചിയുടെ ഒരു പെയിന്റിങ് കണ്ടുകൊണ്ടു നിൽക്കുമ്പോഴാണ് കുഞ്ഞിന്റെ അനക്കം ആദ്യമായി അനുഭവപ്പെടുന്നത്. അങ്ങനെയാണ് മകന് ലിയോനാർഡോ എന്ന് പേരിടാൻ തീരുമാനിക്കുന്നത്. 

ഇന്ന് ജീവിതവിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും പഴയതൊന്നും ഡികാപ്രിയോ മറന്നിട്ടില്ല അടുത്തിടെ ലൊസാഞ്ചലസിൽ ലിയോ ഒരു ആഡംബരവീട് വാങ്ങുകയുണ്ടായി. ഇത് അമ്മയ്ക്കായാണ് ലിയോ വാങ്ങിയത് .

ADVERTISEMENT

സ്പാനിഷ് കൊളോണിയൽ മാതൃകയിലുള്ള വീട് 1928 ൽ നിർമ്മിക്കപ്പെട്ടതാണ്. 5000 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണ്ണം. നാലു കിടപ്പുമുറികളും 5 ബാത്ത് റൂമുകളും ഇവിടെയുണ്ട്. മൂന്നു കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കുന്ന ഗ്യാരേജാണ് മുറ്റത്ത് ഒരുക്കിയിരിക്കുന്നത്. രണ്ട് നിലകളിലായാണ് വീടിന്റെ നിർമ്മാണം .

വീടിനുള്ളിലേക്ക് കടന്നാൽ വിശ്രമമുറിയിലേക്കാണ് ആദ്യം എത്തുന്നത്. ഇവിടെ നിന്നും മുകൾ നിലയിലേക്ക് വിശാലമായ സ്റ്റെയർകേസ് ഒരുക്കിയിരിക്കുന്നു.  സ്റ്റെയർകേസ് കയറിച്ചെന്നാൽ ലിവിംഗ് റൂമിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന വിധത്തിൽ ഒരു ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. 25 അടി ഉയരത്തിലാണ് ലിവിങ് റൂമിന്റെ മേൽക്കൂര ഒരുക്കിയിട്ടുള്ളത്.

ADVERTISEMENT

രണ്ട് ലിവിങ് സ്പേസുകളാണ് വീട്ടിലുള്ളത്. വിശാലമായ ലൈബ്രറി, ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ള അടുക്കള, ഡൈനിങ് ഏരിയ എന്നിവയും വീട്ടിലുണ്ട്. ഫാമിലി റൂമിൽ കുടുംബത്തിന് ഒത്തുചേർന്ന് സിനിമകൾ കാണുന്നതിനായി പ്രൊജക്ടറും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാനപ്പെട്ട മുറികളിൽ നിന്നെല്ലാം മുറ്റത്തേക്ക് ഇറങ്ങാവുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം .

സ്വിമ്മിംഗ് പൂൾ, സ്പാ, യോഗാ റൂം, പൂൾ ബാത്റൂം എന്നിവയാണ് പുറത്തെ സൗകര്യങ്ങൾ. നിറയെ മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ചിട്ടുള്ള മുറ്റം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. 51.7 കോടി  രൂപ മുടക്കിയാണ് ഡികാപ്രിയോ ഈ മനോഹര സൗധം സ്വന്തമാക്കിയിരിക്കുന്നത്.

ADVERTISEMENT

പുതിയ വീട്ടിൽ നിന്നും അധികം അകലെയല്ലാതെ 35 കോടി മുടക്കി മറ്റൊരു വീട് 2018 ൽ ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു. അച്ഛനായ ജോർജ് ഡികാപ്രിയോയ്ക്ക് വേണ്ടിയാണ് ആ വീട് വാങ്ങിയിരുന്നത്.

English Sumary- Leonardo Dicaprio Bought House for Mother