ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ബാൻ ചെയ്തോ ചെയ്യുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ ചർച്ചകൾ. പുതുക്കിയ കേന്ദ്ര ഐ.ടി നിയമത്തിലെ നയങ്ങൾ ഇതുവരെയും ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പുമൊക്കെ പിന്തുടരാത്തതാണ് കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതെന്തെങ്കിലും ആകട്ടെ, ഇൻസ്റ്റഗ്രാമിന്റെ സഹസ്ഥാപകനായ കെവിൻ സിസ്ട്രോമിന്റെ പുതിയ വീട്  ഇപ്പോൾ ഇൻസ്റ്റഗ്രാം പോലെതന്നെ വൈറലായിരിക്കുകയാണ്. താഹോ തടാകക്കരയിലുള്ള ബംഗ്ലാവ് മനോഹരമായ ഒരു ഇൻസ്റ്റാഫീഡ് പോലെ ആരെയും ആകർഷിക്കുന്ന ഒന്നാണ്. പുതിയ വീട് വയ്ക്കുമ്പോൾ ഏറ്റവും പുതിയ ട്രൻഡിനനുസരിച്ച് മോടിപിടിപ്പിക്കാനാവും എല്ലാവരും ശ്രമിക്കുക. എന്നാൽ കെവിൻ സിസ്ട്രോമിന്റെ ഈ വീട് ഏറെ കാലപ്പഴക്കം തോന്നണമെന്ന ഉദ്ദേശത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്.

ADVERTISEMENT

കുട്ടിക്കാലത്ത് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ന്യൂ ഹാംസ്പയറിലുള്ള അവരുടെ വീട്ടിൽ കഴിഞ്ഞ ഓർമ്മകളാണ് വീടിന് വിന്റേജ് ലുക്ക് നൽകുന്നതിലേക്ക് നയിച്ചത്. തൻറെ കുടുംബത്തിനും വരുംതലമുറകൾക്കും അത്തരമൊരു വീട്ടിൽ ജീവിക്കാനുള്ള അവസരമൊരുക്കുക എന്ന ആഗ്രഹത്തോടെ ആയിരുന്നു വീടിന്റെ രൂപകല്പന. ഇതിനായി തടിയും കരിങ്കല്ലുമാണ് പ്രധാനമായും നിർമാണത്തിൽ ഉൾപ്പെടുത്തിയത്.

ഏറെ ഉയരത്തിലുള്ള സീലിങ്ങോടുകൂടിയ വലിയ സ്വീകരണ മുറിയിൽ പഴയകാലത്തെ വീടുകളിൽ ഉപയോഗിച്ചിരുന്ന തരം ഫർണിച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വീട്ടിലെ ഫർണിച്ചറുകളിൽ ഭൂരിഭാഗവും വിന്റേജ് മാതൃകയിൽ പ്രത്യേകമായി നിർമിച്ചെടുത്തതാണ്. സീലിങ്ങിലും തറയിലും ഭിത്തിയിലുമെല്ലാം വുഡൻ പാനലിങ്ങ് നൽകിയിരിക്കുന്നു.  റെഡ് വുഡിന്റെ തടിയാണ് പാനലിങ്ങിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ജാപ്പനീസ് സാങ്കേതികവിദ്യയായ യാകിസുഗി ഉപയോഗിച്ച് തടികളുടെ സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ട്.

ADVERTISEMENT

കിടപ്പുമുറികളിലുമുണ്ട് ഒട്ടേറെ പ്രത്യേകതകൾ. സിസ്ട്രോമിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ രചനകളെ ആസ്പദമാക്കിയാണ് ഓരോ മുറിയുടെയും തീം ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന് ഇയാൻ ഫ്ലെമിങ്ങ് സ്യൂട്ട് എന്ന പേര് നൽകിയിരിക്കുന്ന മുറിയിൽ 1970കളെ അനുസ്മരിപ്പിക്കുന്ന വോൾ പേപ്പറും അലങ്കാരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേ രീതിയിൽ ഏണസ്റ്റ് ഹെമിങ്‌വേയുടെയും ഡോറോത്തി പാർക്കറിന്റെയും എഴുത്തുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റു മുറികളുടെയും തീം ഒരുക്കിയിരിക്കുന്നു.

ഭാര്യയായ നികോളിനെ സിസ്ട്രോം പ്രൊപ്പോസ് ചെയ്തത് താഹോ തടാകത്തിലൂടെയുള്ള ഒരു യാത്രയ്ക്കിടെയാണ്. അതിനാലാണ് ഈ സ്ഥലം തന്നെ വീട് നിർമ്മിക്കുന്നതിന് തിരഞ്ഞെടുത്തത്. തടാകത്തിൽ സ്കീയിങ്ങ് നടത്തിയശേഷം വിശ്രമിക്കുന്നതിനും ഉച്ചത്തിൽ സംഗീതം കേട്ട് ആസ്വദിക്കുന്നതിനുമൊക്കെയായി ഒരു രഹസ്യ മുറിയും ഈ മനോഹരമായ ബംഗ്ലാവിൽ ഉണ്ട് .

ADVERTISEMENT

English Summary- Instagram Founder House