ജോലിത്തിരക്കുകൾക്കിടയിൽ ജീവിക്കാൻ സമയമില്ലെന്ന് പരാതിപ്പെടുന്നവർ ഏറെയാണ്. മക്കൾക്കൊപ്പം സമയം ചെലവിടാനാവാത്തതിനു പുറമേ കിട്ടുന്ന ശമ്പളംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് വേറെയും. എന്നാൽ ഈ സാഹചര്യങ്ങളോട് പലരും പൊരുത്തപ്പെട്ട് പോകാറുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിത്തിരക്കുകൾക്കിടയിൽ ജീവിക്കാൻ സമയമില്ലെന്ന് പരാതിപ്പെടുന്നവർ ഏറെയാണ്. മക്കൾക്കൊപ്പം സമയം ചെലവിടാനാവാത്തതിനു പുറമേ കിട്ടുന്ന ശമ്പളംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് വേറെയും. എന്നാൽ ഈ സാഹചര്യങ്ങളോട് പലരും പൊരുത്തപ്പെട്ട് പോകാറുണ്ടെങ്കിലും ഇംഗ്ലണ്ടിലെ ലെയ്സെസ്റ്റർ സ്വദേശിനിയായ ഹന്നാ ബോഡ്സ്വെർത്തിന്റെ കാര്യം അങ്ങനെയല്ല. തിരക്കും ജീവിതച്ചിലവുകളുംകൊണ്ട് പൊറുതിമുട്ടിയതോടെ എട്ടു വയസ്സുകാരൻ മകനുമൊത്ത് ഒരു ഇടുങ്ങിയ ബോട്ടിലേക്ക് താമസം മാറ്റി ജീവിതം ആസ്വദിക്കുകയാണ് ഈ യുവതി. 

ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹന്ന തനിയെയാണ് മകനെ വളർത്തുന്നത്. വൻതുക വാടക കൊടുത്ത് നഗരത്തിലെ രണ്ടു കിടപ്പുമുറികളുള്ള വീട്ടിലാണ് മുൻപ് ഇരുവരും കഴിഞ്ഞിരുന്നത്. എന്നാൽ  തിരക്കുകൾക്കിടയിൽ ജീവിക്കാൻ സമയം കിട്ടുന്നില്ല എന്ന്  തോന്നിയതോടെ രണ്ടുംകൽപ്പിച്ച് ഒരു ബോട്ട് വാങ്ങി അതിൽ ജീവിച്ചു തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പണം സ്വരുക്കൂട്ടി വച്ച് 2017 ൽ 18500 പൗണ്ടിന് (18 ലക്ഷം രൂപ) യ്ക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങി. 

ADVERTISEMENT

ബോട്ട് സ്വന്തമാക്കിയ ശേഷം ആദ്യം മകൻ ജോർജിനായി മനോഹരമായ ഒരു കുഞ്ഞു കിടപ്പുമുറി ഒരുക്കി. ഇതോടെ ബോട്ടിൽ ജീവിക്കാൻ ജോർജ്ജിനും ഏറെ കൗതുകം തോന്നി തുടങ്ങി. മൂന്നരവർഷമെടുത്താണ് ബോട്ട് മോടിപിടിപ്പിച്ച് ഒരു വീടാക്കി എടുത്തത്. 

ബോട്ടിനുള്ളിൽ അടുക്കളയും ലിവിങ് ഏരിയയും ഹന്നയുടെ കിടപ്പുമുറിയും ഓഫീസും എല്ലാം ഒറ്റ സ്ഥലത്താണ്. എങ്കിലും എല്ലാ ഭാഗങ്ങളും  സാധാരണ വീടുകളുടെ അകത്തളംപോലെ തോന്നിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സ്ഥിരമായി സഞ്ചരിക്കുന്ന ജീവിതമാണ് ഇപ്പോൾ ഇവരുടേത്. ജോർജിനെ സ്കൂളിലേക്ക് അയയ്ക്കാതെ  ഹന്ന തന്നെയാണ് പഠിപ്പിക്കുന്നത്. യഥാർത്ഥത്തിൽ തങ്ങൾ ജീവിതം ആസ്വദിച്ചു തുടങ്ങിയത് ഇപ്പോഴാണെന്ന് ഹന്ന പറയുന്നു. വീട്ടു വാടകയും കറണ്ട് ചാർജും ഒന്നും അടയ്ക്കേണ്ടാത്തതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് മാസം 870 പൗണ്ടാണ് ( 89000 രൂപ) ഹന്ന ലാഭിക്കുന്നത്. 

English Summary-Women lives in Houseboat with Son to save expense