പഴക്കംചെന്ന ഹോട്ടലെന്ന് കേൾക്കുമ്പോൾ ഏറിയാൽ 100 വർഷം പഴക്കംചെന്നവയാകും മനസ്സിലേക്ക് എത്തുക. എന്നാൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടൽ നിർമ്മിക്കപ്പെട്ടത് 1316 വർഷങ്ങൾക്കു മുൻപാണ്. ജപ്പാനിലെ യമനാഷി മേഖലയിൽ നിർമ്മിക്കപ്പെട്ട ഈ ഹോട്ടൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴക്കംചെന്ന ഹോട്ടലെന്ന് കേൾക്കുമ്പോൾ ഏറിയാൽ 100 വർഷം പഴക്കംചെന്നവയാകും മനസ്സിലേക്ക് എത്തുക. എന്നാൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടൽ നിർമ്മിക്കപ്പെട്ടത് 1316 വർഷങ്ങൾക്കു മുൻപാണ്.  ജപ്പാനിലെ യമനാഷി മേഖലയിൽ നിർമ്മിക്കപ്പെട്ട ഈ ഹോട്ടൽ ഇന്നും സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. അവിടം കൊണ്ടും തീർന്നില്ല. എ.ഡി 705 ൽ ഈ ഹോട്ടൽ നിർമിച്ച വ്യക്തിയുടെ പിൻതലമുറക്കാർ തന്നെയാണ് ഇപ്പോഴും ഇത് നടത്തിപ്പോരുന്നത്. 2011 ൽ ഏറ്റവും പഴക്കം ചെന്ന ഹോട്ടൽ എന്നുള്ള ഗിന്നസ് ലോകറെക്കോർഡ് ഹോട്ടൽ സ്വന്തമാക്കി. 

അകായ്ഷി മലനിരകളുടെ താഴ്വാരത്തിലാണ് നിഷിയാമ ഒൺസെൻ ക്യൂങ്കൻ എന്ന ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. അക്കാലത്ത് പല ദേശങ്ങളിലായി അലഞ്ഞുനടന്നിരുന്ന ആളുകൾക്ക് രാത്രി തലചായ്ക്കാനും ആഹാരം കഴിക്കാനുമായി സത്രങ്ങൾ നിലനിന്നിരുന്നു. അവയിൽ ഒന്നായിരുന്നു ഈ ഹോട്ടലും. പിന്നീടങ്ങോട്ട് 52 തലമുറകളായി അതേ കുടുംബത്തിലെ ആളുകൾ ഹോട്ടൽ നടത്തിപോരുകയാണ്. 

ADVERTISEMENT

ഇക്കാലയളവിനുള്ളിൽ  ആധുനിക രീതിയിലേക്ക് ഹോട്ടലിലെ സൗകര്യങ്ങൾ മാറ്റിയിട്ടുണ്ട്. 37 മുറികളാണ് ഇപ്പോൾ ഇവിടെയുള്ളത്. പല കാലങ്ങളിലായി പുതുക്കിപണിതെങ്കിലും പരമ്പരാഗത വാസ്തുവിദ്യ തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ചുഴലികാറ്റുകളും ഭൂകമ്പവും ജപ്പാനിൽ നിത്യസംഭവമാണെങ്കിലും പരമ്പരാഗത വാസ്തുവിദ്യയും നിർമാണ സാമഗ്രികളും ഉപയോഗിച്ചിരിക്കുന്നതിനാൽ  കെട്ടിടത്തിന് നാശനഷ്ടങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ജപ്പാന്റെ തനത് ടാറ്റാമി മാറ്റുകളാണ് എല്ലാ മുറിയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ ഹോട്ടലിലെ അലങ്കാരവസ്തുക്കളും ഫർണിച്ചറുകളും എല്ലാം പരമ്പരാഗത ശൈലിയിലുള്ളവയാണ്. സ്വാഭാവികമായി ചൂടുവെള്ളം ലഭിക്കുമെന്നതാണ് ഹോട്ടലിലെ മറ്റൊരു പ്രത്യേകത. ഹോട്ടൽ ആരംഭിച്ച കാലം തൊട്ട് സമീപത്തുള്ള ഹക്കുഹോ എന്ന ചുടുനീരുറവയിൽ നിന്നും  നേരിട്ടാണ് ഹോട്ടലിലേക്ക് വെള്ളമെത്തിക്കുന്നത്. ഓരോ മുറിയിലും ഹോട്ട് ബാത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വായുവും വെളിച്ചവും ധാരാളമായി മുറിക്കുള്ളിലേക്ക് എത്തുന്ന തരത്തിലാണ് രൂപകല്പന. ഇതിനായി സ്ലൈഡിങ്ങ് വാതിലുകളും ജനാലകളുമാണ്  നൽകിയിരിക്കുന്നത്. 

ADVERTISEMENT

പതിനേഴാം നൂറ്റാണ്ടിൽ സമീപ പ്രദേശങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തമായതോടെ നിഷിയാമ ഒൺസെൻ ക്യൂങ്കന്റെയും പ്രചാരം വർദ്ധിക്കുകയായിരുന്നു. ഏതാനും വർഷങ്ങളായി വൈഫൈ അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഹോട്ടലിൽ ലഭ്യമാണ്. എങ്കിലും ഇവിടെയെത്തുന്ന അതിഥികളിൽ ഭൂരിഭാഗവും മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാനാണ് കൂടുതൽ സമയവും ചിലവിടുന്നത്.

English Summary- Worlds Oldest Hotel Japan