വീടും വസ്തുവും വിൽപനയ്ക്ക് വയ്ക്കുമ്പോൾ അവ വാങ്ങാൻ സാധ്യതയുള്ളവർ ആരൊക്കെയാണെന്ന് മുൻകൂട്ടി അറിയുന്നത് അസാധ്യമാണ്. എന്നാൽ അമേരിക്കയിലെ ലൊസാഞ്ചലസിലുള്ള ബെവർലി ഹൗസ് എന്ന ആഡംബര കൊട്ടാരം വാങ്ങാൻ കഴിവുള്ളവർ ലോകത്തിൽ എത്രപേരുണ്ട് എന്ന് മുൻകൂട്ടി അറിഞ്ഞ ശേഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടും വസ്തുവും വിൽപനയ്ക്ക് വയ്ക്കുമ്പോൾ അവ വാങ്ങാൻ സാധ്യതയുള്ളവർ ആരൊക്കെയാണെന്ന് മുൻകൂട്ടി അറിയുന്നത് അസാധ്യമാണ്. എന്നാൽ അമേരിക്കയിലെ ലൊസാഞ്ചലസിലുള്ള ബെവർലി ഹൗസ് എന്ന ആഡംബര കൊട്ടാരം വാങ്ങാൻ കഴിവുള്ളവർ ലോകത്തിൽ എത്രപേരുണ്ട് എന്ന് മുൻകൂട്ടി അറിഞ്ഞ ശേഷമാണ് വിപണിയിലെത്തിയിരിക്കുന്നത്. കാരണം അമേരിക്കയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വീടാണ് ബെവർലി ഹൗസ്. 

നിലവിൽ 119 മില്യൻ ഡോളറാണ് ( 868 കോടി രൂപ) ബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.  ഈ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നവർ അമേരിക്കയിൽതന്നെ ധാരാളമുണ്ടെങ്കിലും സ്ഥലത്തിന്റെ പ്രോപ്പർട്ടി ടാക്സും ബംഗ്ലാവ് നോക്കിനടത്തുന്നതിന് വേണ്ടിവരുന്ന ചെലവും വഹിക്കാൻ 20 പേർക്ക് സാധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൗദി അറേബ്യ, അബുദാബി , ടെൽ അവീവ്, മോസ്കോ, ചൈന തുടങ്ങിയ ചില രാജ്യങ്ങളിലെ  അതിസമ്പന്നരായ ബിസിനസുകാരും രാജകുടുംബങ്ങളുമാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ പട്ടികയിൽ ബംഗ്ലാവ് സ്വന്തമാക്കാൻ പ്രാപ്തിയുള്ളവരായി ഇടം നേടിയിട്ടുള്ളത്. 

ADVERTISEMENT

ലോകപ്രശസ്തരായ നിരവധി പ്രമുഖർ ഇവിടെ താമസിച്ചിട്ടുണ്ട് . അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോൺ എഫ് കെന്നഡി തന്റെ ഹണിമൂൺ ദിനങ്ങൾ ചിലവിട്ടത് ഇവിടെയാണ്. ഈ വീട്ടിലാണ് 'ദ ഗോഡ്ഫാദർ' അടക്കമുള്ള പല ഹോളിവുഡ് ഹിറ്റ് ചിത്രങ്ങളും പ്രശസ്ത ഗായിക ബിയോൺസെയുടെ നിരവധി ഗാനങ്ങളും ചിത്രീകരിക്കപ്പെട്ടത്. 

50,000 ചതുരശ്രഅടി വിസ്തീർണത്തിൽ 18 കിടപ്പുമുറികളും 25 ബാത്ത്റൂമുകളും ഉൾപ്പെടുത്തി 1926ലാണ് ബെവർലി ഹൗസ് നിർമ്മിക്കപ്പെട്ടത്. രാജകീയ പ്രൗഢിയുള്ള അകത്തളങ്ങളാണ് ബംഗ്ലാവിന്റേത്. എട്ടു കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജ്, ഗസ്റ്റ് ഹൗസ്, ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനായി പ്രത്യേക മുറികളെന്നിവയും ഇവിടെയുണ്ട്. 

ADVERTISEMENT

ഇറ്റാലിയൻ സ്പാനിഷ് വാസ്തുവിദ്യകൾ പിന്തുടർന്ന് നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിന്  പ്രതിവർഷം  68000 ഡോളർ (49 ലക്ഷം രൂപ)   നികുതിയായി അടയ്ക്കേണ്ടി വരും. മൂന്നര ഏക്കർ എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന  ബംഗ്ലാവിന് മുൻഭാഗത്തായി വിശാലമായ  പുൽത്തകിടിയും ഗാർഡനും സ്വിമ്മിംഗ് പൂളുമാണ് ഒരുക്കിയിട്ടുള്ളത്. ആയിരം അതിഥികളെ ഒരേസമയത്ത് ഉൾക്കൊള്ളാവുന്ന ഈ ഭാഗം ഭംഗിയായി നിലനിർത്തുന്നതിനുവേണ്ടി മാത്രം ഒരു വർഷം 1.25 മില്യൻ ഡോളറാണ് (8 കോടി രൂപ)ചെലവ് വരുന്നത്. ഇതിനെല്ലാം പുറമേ ഷെഫ്, ക്ലീനർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടക്കം ഏഴ് മുഴുവൻസമയ ജോലിക്കാരെയും നിയമിക്കേണ്ടി വരും. 

2007 മുതൽ പലതവണയായി  ബെവർലി ഹൗസ് വിപണിയിലെത്തുന്നുണ്ട്. 95 മില്യൺ ഡോളർ (693 കോടി ) മുതൽ 195 മില്യൺ ഡോളർ (1400 കോടി ) വരെ ഇക്കാലയളവിനുള്ളിൽ ബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരുന്നു. രാജകീയ സൗകര്യങ്ങളും ചരിത്രപ്രാധാന്യവുമൊക്കെ ഉണ്ടെങ്കിലും  ഇതുവരെ ബംഗ്ലാവിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനായിട്ടില്ല.

ADVERTISEMENT

English Summary- Expensive House in America for Sale; Only 20 rich persons can afford