നമ്മുടെ നാട്ടിൽതന്നെ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ കുറഞ്ഞത് അരക്കോടി രൂപയ്ക്ക് മുകളിലാകും. അപ്പോൾ അമേരിക്കയിലെ കാര്യം പറയണ്ടായല്ലോ...ഒറ്റമുറിയുള്ള വീടിനുപോലും ഒരു മില്യനിലധികം ഡോളർ കൊടുക്കേണ്ടി വരും അമേരിക്കയിൽ. പക്ഷേ ഇപ്പോൾ അമേരിക്കയിൽനിന്ന് വരുന്ന ഒരു റിയൽഎസ്റ്റേറ്റ് പരസ്യം രാജ്യാന്തരശ്രദ്ധ നേടുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നാട്ടിൽതന്നെ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ കുറഞ്ഞത് അരക്കോടി രൂപയ്ക്ക് മുകളിലാകും. അപ്പോൾ അമേരിക്കയിലെ കാര്യം പറയണ്ടായല്ലോ...ഒറ്റമുറിയുള്ള വീടിനുപോലും ഒരു മില്യനിലധികം ഡോളർ കൊടുക്കേണ്ടി വരും അമേരിക്കയിൽ. പക്ഷേ ഇപ്പോൾ അമേരിക്കയിൽനിന്ന് വരുന്ന ഒരു റിയൽഎസ്റ്റേറ്റ് പരസ്യം രാജ്യാന്തരശ്രദ്ധ നേടുകയാണ്. ഒരു അപ്പാർട്മെന്റിന് ചെലവാകുന്നതിലും കുറഞ്ഞ തുകയ്ക്ക് ഒരു പട്ടണംതന്നെ സ്വന്തമാക്കാം എന്നതാണ് ഓഫർ.

നടക്കാത്ത കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. അത്രയും കുറഞ്ഞ വിലയിൽ മനോഹരമായ ഒരു പട്ടണം ടെന്നസി സംസ്ഥാനത്ത് വിൽപനയ്ക്കുണ്ട്. സ്വപ്നസമാനമായ ഈ പ്രദേശം സ്വന്തമാക്കാൻ 7,25,000 ഡോളറുകൾ (5 കോടി രൂപ) മാത്രം കൊടുത്താൽ മതിയാകും. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വാട്ടർ വാലി എന്ന പട്ടണമാണ് ഇത്തരത്തിൽ വിൽപനയ്ക്കായി വച്ചിരിക്കുന്നത്. ആകെ ഏഴ് ഏക്കർ ഭൂമിയാണ് പട്ടണത്തിലുള്ളത്. ഒരുകാലത്ത് സജീവമായ പ്രദേശമായിരുന്നു ഇവിടം. പിന്നീട് ഇവിടെയുണ്ടായിരുന്നവർ മെച്ചപ്പെട്ട ജീവിതത്തിനായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടി കുടിയേറിയതോടെ ചെറുടൗൺ വിജനമായി. 

ADVERTISEMENT

പട്ടണം എന്നു കേൾക്കുമ്പോൾ  വീടുകൾ തിങ്ങിനിറഞ്ഞ ഒരിടം ആണെന്ന് കരുതേണ്ട. പ്രധാനമായും ഒരു നല്ല വീടുമാത്രമാണ് ഇവിടെയുള്ളത്. മൂന്നു കിടപ്പുമുറികളും മൂന്നു ബാത്റൂമുകളുമുള്ള ഈ വീടിനു പുറമേ നാല് ജനറൽ സ്റ്റോറുകളും ഒരു ധാന്യപ്പുരയും ഇവിടെയുണ്ട്. നിലവിൽ സ്റ്റോറുകൾ എല്ലാം പ്രവർത്തനരഹിതമാണ്. 

പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇവിടുത്തെ ജനറൽ സ്റ്റോറുകൾ നിർമ്മിക്കപ്പെട്ടത്. വീടടക്കം രണ്ടു കെട്ടിടങ്ങളിലെ വയറിങ്ങും പ്ലമിങ്ങും നവീകരിച്ചതിനാൽ ഇവിടം വാങ്ങുന്നവർക്ക് വാണിജ്യാവശ്യത്തിനോ താമസസ്ഥലം എന്ന നിലയിലോ ഇഷ്ടാനുസരണം അവ ഉപയോഗിക്കാനാവും. വിജനമായി കിടക്കുന്ന മറ്റു കെട്ടിടങ്ങളെല്ലാം എല്ലാം നവീകരിക്കേണ്ട നിലയിലാണ്. 

ADVERTISEMENT

പുതിയ തലമുറ തൊഴിൽ- ഉപജീവനാർഥം വൻനഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ വിജനമായിപ്പോയ നിരവധി പട്ടണങ്ങൾ അമേരിക്കയിലുണ്ട്. പ്രതാപം നഷ്‌ടമായ ഭൂമിയുടെ ഡിമാൻഡ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ അവിടെയുള്ള റിയൽ എസ്റ്റേറ്റ് മേഖല.

English Summary- Own entire Town for the cost of an Apartment; Real Estate News