നഗരത്തിലെ തിരക്കിട്ട ജീവിതത്തിൽ വിരസത അനുഭവപ്പെടുമ്പോൾ പ്രകൃതിഭംഗി കണ്ടാസ്വദിക്കാനായി പോകുന്നവരുണ്ട്. എന്നാൽ തമിഴ്നാട് സ്വദേശികളായ സുധാകർ - നൗഷാദ്യ ദമ്പതികളുടെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ബെംഗളൂരു നഗരത്തിലെ മികച്ച വരുമാനമുള്ള

നഗരത്തിലെ തിരക്കിട്ട ജീവിതത്തിൽ വിരസത അനുഭവപ്പെടുമ്പോൾ പ്രകൃതിഭംഗി കണ്ടാസ്വദിക്കാനായി പോകുന്നവരുണ്ട്. എന്നാൽ തമിഴ്നാട് സ്വദേശികളായ സുധാകർ - നൗഷാദ്യ ദമ്പതികളുടെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ബെംഗളൂരു നഗരത്തിലെ മികച്ച വരുമാനമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിലെ തിരക്കിട്ട ജീവിതത്തിൽ വിരസത അനുഭവപ്പെടുമ്പോൾ പ്രകൃതിഭംഗി കണ്ടാസ്വദിക്കാനായി പോകുന്നവരുണ്ട്. എന്നാൽ തമിഴ്നാട് സ്വദേശികളായ സുധാകർ - നൗഷാദ്യ ദമ്പതികളുടെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ബെംഗളൂരു നഗരത്തിലെ മികച്ച വരുമാനമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിലെ തിരക്കിട്ട ജീവിതത്തിൽ വിരസത അനുഭവപ്പെടുമ്പോൾ പ്രകൃതിഭംഗി കണ്ടാസ്വദിക്കാനായി പോകുന്നവരുണ്ട്. എന്നാൽ തമിഴ്നാട് സ്വദേശികളായ സുധാകർ - നൗഷാദ്യ ദമ്പതികളുടെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ബെംഗളൂരു നഗരത്തിലെ മികച്ച വരുമാനമുള്ള ജോലിയും ജീവിതവും ഉപേക്ഷിച്ച് തമിഴ്നാട്ടിൽ വനത്തോട് ചേർന്ന പ്രദേശത്ത് വീടുവച്ച് ജീവിതം ആഘോഷമാക്കുകയാണ് ഇവർ. 

ക്രൗഡ് ഫണ്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും കോർപ്പറേറ്റ് ജീവിതം മടുത്തതോടെ ഒരു മാറ്റത്തിനായി  കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് തങ്ങളുടെ സ്ഥാപനത്തിന്റെ ക്ലൈന്റുകളിൽ ഒരാളുടെ ഓറോവില്ലിലുള്ള ഓർഗാനിക് ഫാമിൽ സന്നദ്ധ പ്രവർത്തനം നടത്താൻ ഇരുവരും തീരുമാനിച്ചത്. കള പറിച്ചും വിളവെടുത്തും ഫാമിലെ ജോലികൾ പഠിച്ചെടുത്ത ഇരുവരും ഇന്ന് ശാന്തസുന്ദരമായ ഒരുപ്രദേശത്ത് പതിനൊന്നര ഏക്കർ വിസ്തൃതമായ ഒരു ഫോറസ്റ്റ് ഫാം നടത്തുകയാണ്. മാലിന്യങ്ങൾ ഒന്നും അവശേഷിക്കാത്ത തരത്തിൽ സുസ്ഥിരതയുള്ള  ജീവിതശൈലിയാണ് ഇവർ പിന്തുടരുന്നത്. 

ADVERTISEMENT

തിരുനെൽവേലിയിലെ പാപനാശത്തിനടുത്ത് റിസർവ് വനത്തിനോട് ചേർന്നാണ് ഈ കൃഷിഭൂമി. തുടക്കകാലത്ത് വന്യജീവികൾ ധാരാളമായി ഇവിടേക്ക് എത്തുമായിരുന്നു. ഇത് അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടുലക്ഷം രൂപ മുടക്കി സൗരോർജ വേലി സ്ഥാപിച്ചു. പിന്നീടിങ്ങോട്ട് ഇവിടം കൃഷിഭൂമിയാക്കി മാറ്റാനുള്ള പരിശ്രമങ്ങളായിരുന്നു. പല ഇനങ്ങളിൽപെട്ട തെങ്ങുകളാണ് വച്ചുപിടിപ്പിച്ചവയിൽ ഏറെയും. ഇതിനു പുറമേ തടിക്കായി ഉപയോഗിക്കാവുന്ന മരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം നട്ടുപിടിപ്പിച്ചു. 

ഭൂമിയുടെ ഒരുഭാഗത്ത് ലെയറിങ് മാതൃകയിലും കൃഷി പരീക്ഷിച്ചു. തെങ്ങുകൾക്ക് ചുവട്ടിലായി വാഴയും  അതിനു ചുവട്ടിൽ ഇഞ്ചിയും മഞ്ഞളും നട്ടായിരുന്നു ഈ പരീക്ഷണം.   വീട്ടാവശ്യത്തിനായി പ്രത്യേക അടുക്കളത്തോട്ടവും ഒരുക്കി. വർഷത്തിലൊരിക്കൽ എന്നകണക്കിൽ ആവശ്യത്തിനുള്ള നെല്ലും പയറുവർഗങ്ങളും കൃഷിചെയ്യുന്നുണ്ട്. നാടൻ ഇനത്തിൽപ്പെട്ട 10 പശുക്കളെയും ഇവിടെ വളർത്തുന്നു. 

ADVERTISEMENT

മണ്ണും ചാണകവും ഉപയോഗിച്ച് 1000 അടി വിസ്തീർണ്ണമുള്ള ഒരു വീടാണ് ഫോറസ്റ്റ് ഫാമിൽ ഇവർ ഒരുക്കിയിരിക്കുന്നത്. സെക്കൻഡ് ഹാൻഡ് വാതിലുകളും ജനാലകളും ഉൾപ്പെടുത്തിയതിനാൽ ചെറിയ മുതൽ മുടക്കിൽ പ്രകൃതിയോടിണങ്ങി നിൽക്കുന്ന വീട് തന്നെ നിർമ്മിച്ചെടുക്കാനായി. ടെറാക്കോട്ട ടൈലുകൾ ഉറപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് സിമന്റ് ഉപയോഗിച്ചിരിക്കുന്നത്.  സൂര്യപ്രകാശത്തിൽ നേരിട്ട് ഉണക്കിയെടുക്കുന്ന മൺകട്ടകൾ ഉപയോഗിച്ചാണ് അടുക്കള നിർമ്മിച്ചത്. യന്ത്രസഹായമില്ലാതെ പ്രാദേശിക തൊഴിലാളികളെ  മാത്രംവച്ചാണ് വീടിന്റെ  നിർമ്മാണം പൂർത്തിയാക്കിയത്. 

ഫാമിൽ നിന്നും ലഭിക്കുന്ന ഫ്രഷ് ഉൽപ്പന്നങ്ങൾ ആവശ്യത്തിന് എടുത്തശേഷം ബാക്കി വരുന്നവ വിൽക്കുന്നുണ്ട്. ഇതിനുപുറമേ ഫാമിൽ ധാരാളമായി വളരുന്ന തുളസിയും കറിവേപ്പിലയും ഉണക്കിപ്പൊടിച്ച് വിൽക്കുന്നു. അതുകൊണ്ടും തീർന്നില്ല , വിപണിയിൽ ലഭിക്കുന്ന പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞതിനാൽ ഫാമിൽ പനം ശർക്കരയുടെ ഉത്പാദനവും നടക്കുന്നുണ്ട്. ചുരുക്കത്തിൽ എന്തുകൊണ്ടും ഇവിടം സ്വർഗ്ഗമാണ്...ഇവരുടെ ജീവിതവും..

ADVERTISEMENT

English Summary- Sustainable Farm House by Couples