ലോകത്തെ ആദ്യ 'ഒഴുകും നഗര'ത്തിന്റെ പണിപ്പുരയിലാണ് ദക്ഷിണകൊറിയ. സുനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള പ്രകൃതിദുരന്തങ്ങൾ പ്രതിരോധിക്കും എന്നതാണ് ഈ നിർമിതിയുടെ മുഖ്യസവിശേഷത. ദക്ഷിണകൊറിയയിലെ ബുസാൻ സിറ്റിയുടെ തീരത്താണ് ഈ ഒഴുകും നഗരം പിറവിയെടുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷഡ്ഭുജ ജ്യാമിതിയിലുള്ള ഒരുകൂട്ടം പ്ലാറ്റ് ഫോമുകളുടെ മുകളിലാണ് ഒഴുകുംനഗരം പടുത്തുയർത്തുന്നത്. ഫ്ളഡ് പ്രൂഫ്  ഇൻഫ്രസ്ട്രക്ചർ  എന്നവകാശപ്പെടുന്ന ഈ  നഗരം, ജലത്തിൽ പൊങ്ങിക്കിടക്കുന്ന മനുഷ്യനിർമിതദ്വീപുകളുടെ കൂട്ടമായിരിക്കും. യുണൈറ്റഡ് നേഷന്റെ പിന്തുണയോടെയാണ് നിർമാണം. കാലാവസ്ഥാനുകൂല ജിവിതരീതികൾ പ്രോൽസാഹിപ്പിക്കുന്നതിനുള്ള യു.എൻ നടപടികളുടെ ഭാഗമാണിത്.

Proposed Floating City 3D
ADVERTISEMENT

ഫ്ളോട്ടിങ് സിറ്റി ഊർജ-ഭക്ഷ്യ സ്വയംപര്യാപ്ത നഗരമായിരിക്കും. കെട്ടിടങ്ങളുടെ റൂഫിൽ സോളർ പാനലുകൾ പാകി വൈദ്യുതി ഉൽപാദിപ്പിക്കും. എയറോപോണിക്സ്, അക്വാപോണിക്സ് കൃഷിരീതികൾക്കൊപ്പം ഗ്രീൻഹൗസുകളും നാടൻ കൃഷിരീതികളും ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കും.

Proposed Floating City 3D

ആഗോളതാപനത്തിന്റെ അനന്തരഫലമായി സമുദ്രനിരപ്പ് ഉയരുന്നതുമൂലം നിരവധി വൻനഗരങ്ങളുടെ നിലനിൽപ് ഭീഷണിയിലായ സാഹചര്യത്തിൽ കൂടിയാണ്, പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന, ഭാവികാല സുസ്ഥിര നിർമിതി എന്ന രീതിയിൽ ഫ്‌ളോട്ടിങ് സിറ്റി ലോകത്തിന് മാതൃകയാവുക.

ADVERTISEMENT

200 മില്യൺ ഡോളർ ആണ് ഫ്ളോട്ടിങ് സിറ്റിയുടെ നിർമാണത്തിന് ചെലവ് പ്രതിക്ഷിക്കുന്നത്. 2025 ൽ ഈ വിസ്മയം സാക്ഷാത്കരിക്കപ്പെടുമെന്നാണ്  ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്.

English Summary- First Sustainable Floating City in The World under construction in South Korea

ADVERTISEMENT