കെട്ടി‍ട നിർമ്മാണം പ്രകൃതിക്ക് അനുകൂലമായിരിക്കണ്ടേ? കാർബൺ നിർഗമനം കുറഞ്ഞതും മരങ്ങൾക്കും നദികൾക്കും ചെടികൾക്കും സംരക്ഷണം നൽകുന്നതുമാവണ്ടേ? ലോകമാകെ വാസ്തുശിൽപ്പികൾ അവരുടെ രൂപകൽപ്പനകളിൽ ഇക്കാര്യത്തിനു പ്രാധാന്യം നൽകുകയാണ്. ആർക്കിടെക്ചർ സ്കൂളുകളിലെല്ലാം ഇതു പാഠ്യവിഷയമാകുന്നു. ഏതു മൽസരത്തിലും സമ്മാനം

കെട്ടി‍ട നിർമ്മാണം പ്രകൃതിക്ക് അനുകൂലമായിരിക്കണ്ടേ? കാർബൺ നിർഗമനം കുറഞ്ഞതും മരങ്ങൾക്കും നദികൾക്കും ചെടികൾക്കും സംരക്ഷണം നൽകുന്നതുമാവണ്ടേ? ലോകമാകെ വാസ്തുശിൽപ്പികൾ അവരുടെ രൂപകൽപ്പനകളിൽ ഇക്കാര്യത്തിനു പ്രാധാന്യം നൽകുകയാണ്. ആർക്കിടെക്ചർ സ്കൂളുകളിലെല്ലാം ഇതു പാഠ്യവിഷയമാകുന്നു. ഏതു മൽസരത്തിലും സമ്മാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടി‍ട നിർമ്മാണം പ്രകൃതിക്ക് അനുകൂലമായിരിക്കണ്ടേ? കാർബൺ നിർഗമനം കുറഞ്ഞതും മരങ്ങൾക്കും നദികൾക്കും ചെടികൾക്കും സംരക്ഷണം നൽകുന്നതുമാവണ്ടേ? ലോകമാകെ വാസ്തുശിൽപ്പികൾ അവരുടെ രൂപകൽപ്പനകളിൽ ഇക്കാര്യത്തിനു പ്രാധാന്യം നൽകുകയാണ്. ആർക്കിടെക്ചർ സ്കൂളുകളിലെല്ലാം ഇതു പാഠ്യവിഷയമാകുന്നു. ഏതു മൽസരത്തിലും സമ്മാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടി‍ട നിർമ്മാണം പ്രകൃതിക്ക് അനുകൂലമായിരിക്കണ്ടേ? കാർബൺ നിർഗമനം കുറഞ്ഞതും മരങ്ങൾക്കും നദികൾക്കും ചെടികൾക്കും സംരക്ഷണം നൽകുന്നതുമാവണ്ടേ? ലോകമാകെ വാസ്തുശിൽപ്പികൾ അവരുടെ രൂപകൽപ്പനകളിൽ ഇക്കാര്യത്തിനു പ്രാധാന്യം നൽകുകയാണ്. 

ആർക്കിടെക്ചർ സ്കൂളുകളിലെല്ലാം ഇതു പാഠ്യവിഷയമാകുന്നു. ഏതു മൽസരത്തിലും സമ്മാനം നേടുന്ന ഡിസൈനുകൾ പരിസരത്തെ പ്രകൃതിയെ കണക്കിലെടുക്കുന്നതും കാർബൺ നിർഗമനം പരമാവധി കുറയ്ക്കുന്നതുമായി മാറി. ഹരിത കെട്ടിടം അല്ലെങ്കിൽ ഡിസൈൻ പോര എന്ന സ്ഥിതിയായി.

ADVERTISEMENT

ഭൂമിയിലെ ആകെ കാർബൺ നിർഗമനത്തിന്റെ 38% കെട്ടിടങ്ങളിൽ നിന്നാണ്. കാലാവസ്ഥാ വ്യതിയാനം പിടിച്ചു നിർത്തണമെങ്കിൽ കാർബൺ നിർഗമനം കുറയ്ക്കണം. പുനരുജ്ജീവന ലക്ഷ്യത്തോടെ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നാണു പറയുന്നത്. അല്ലാതെ കോൺക്രീറ്റിൽ ഒരിക്കലും നശിപ്പിക്കാൻ കഴിയാതെ പ്രകൃതിക്കു ഭാരമാവുകയല്ല. റീജനറേറ്റീവ് ഡിസൈനിനെക്കുറിച്ച് പുസ്തകങ്ങളും ഇറങ്ങി. അഭിവൃദ്ധി– ഭൂമിയുടെ അന്തരാള ഘട്ടത്തിനു പരിഹാരമാവേണ്ട ഡിസൈൻ മാറ്റങ്ങൾ എന്ന പേരിൽ സാറാ ഇചിയോകയും മൈക്കേൽ പാവ്‌ലിനും ചേർന്നു രചിച്ച പുസ്തകമാണ് ഇതിൽ ലോകശ്രദ്ധ പിടിച്ചു പറ്റിയത്. (Flourish- Design paradigms for our planetary emergency.)

ദക്ഷിണ കൊറിയയിലെ സോളിൽ ചിയോങ്‌യെചിയോൺ എന്ന അരുവി കണ്ടെടുത്തത് കോൺക്രീറ്റ് കാലുകളിൽ നിന്നിരുന്ന നീണ്ട റോഡ് ഇടിച്ചപ്പോഴാണ്. 6 കിലോമീറ്റർ നീളത്തിലായിരുന്നു പഴയ മോട്ടോർവേ. അരുവിക്ക് പുനർജന്മം നൽകി മനോഹരമായ നടപ്പാതകളും പുൽത്തകിടികളും അതിനു ചുറ്റും സജ്ജീകരിച്ചു. ഇപ്പോൾ ആ വഴിയിലെ താപനില അതിനു സമാന്തരമായ റോഡിന്റെ പരിസരത്തെ താപനിലയേക്കാൾ 5.9 ഡിഗ്രി കുറവാണ്. വായൂമലിനീകരണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. 

ADVERTISEMENT

മരുഭൂമിയിൽ പോലും ഹരിതാഭമായ പദ്ധതികൾ വരുന്നുണ്ട്.ഖത്തറിലെ സഹാറ വന പദ്ധതി ഉദാഹരണം. വലിയൊരു പ്രദേശം ജലസേചനം നടത്തി ഹരിതാഭമാക്കിയതോടെ പുൽച്ചാടികളും തുമ്പികളും വരവായി. മരുഭൂമിയിൽ പോലും വന്ന ഈ മാറ്റം പ്രകൃതിയുടെ പുനരുജ്ജീവന ശേഷിയാണു കാണിക്കുന്നത്. അങ്ങനെ പുനരുജ്ജീവന സാഹചര്യം ഉണ്ടാക്കണമെന്ന ചിന്തയുടെ വിത്തുകൾ ലോകമാകെ ഭരണാധികാരികളുടേയും വാസ്തുശിൽപ്പികളുടേയും മനസുകളിൽ വീണു മുളപൊട്ടിയിരിക്കുന്നു.

സിംഗപ്പൂരിൽ നോക്കുക. ചെറിയ രാജ്യമായതിനാൽ കൃഷി ചെയ്യാൻ സ്ഥലമില്ല. കോൺക്രീറ്റ് കാടുകളാണു പുറമേ നിന്നു നോക്കിയാൽ. റാഫിൾ സിറ്റി ഷോപ്പിംഗ് സെന്ററിൽ വിലയൊരു റൂഫ്ടോപ് ഉദ്യാനമുണ്ട്. 1600 ജൈവ പച്ചമരുന്നുകളും മറ്റു സസ്യങ്ങളുമുണ്ട്. ആകെ ആവശ്യമുള്ള പച്ചക്കറിയുടെ 30% ഇങ്ങനെ ലോക്കലായി മേൽക്കൂര കൃഷിയിലൂടെയും മറ്റും സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കൂണുകളും ഇലക്കറികളും വ്യാപകമായി വളർത്തുന്നു.ചിലയിട‍ത്ത് മീനും. മലേഷ്യയിൽ നിന്നാണ് സിംഗപ്പൂരിലെ ഭക്ഷ്യ വസ്തുക്കൾ വരുന്നത്. മലേഷ്യയിൽ കൃഷിയും സിംഗപ്പൂരിൽ ഉപഭോകവും. അതിൽ കുറച്ചെങ്കിലും മാറ്റം വരുത്താൻ സിംഗപ്പൂർ ആത്മാർഥമായി ശ്രമിക്കുന്നു.

ADVERTISEMENT

ചൈനയിലെ ഷെജിയാങിൽ ഒരു തിയറ്റർ അപ്പാടെ മുളകൊണ്ടു നിർമ്മിച്ചു. ഹെങ്‌കെങ് ചൈനീസ് ഗ്രാമത്തിൽ നിന്നാണു മുള കൊണ്ടു വന്നത്. ഇവ ഉണക്കിയെടുത്ത് തിയറ്റർ സ്ഥാപിക്കുകയല്ല മറിച്ച് മുളകൾ വേരുൾപ്പടെ പിഴുതു കൊണ്ടു വന്നു നട്ടുവളർത്തി തിയറ്ററാക്കുകയായിരുന്നു. ജീവിക്കുന്ന മുളയാണ് തിയറ്ററായത്. വേരുകൾ പടരുന്നത് അടിസ്ഥാനമായി, വളയുന്ന മുളകൾ മേൽക്കൂരയായി. പഴക്കം വരുന്ന മുളകൾ മാറ്റി പുതിയത് അതേ സ്ഥലത്ത് നടുകയും ചെയ്യാം. 

ജപ്പാനിലെ മിയേയിൽ 1300 വർഷങ്ങളായി നിലവിലുള്ള ഇസെ ജിങ്കു ക്ഷേത്രം തടികൊണ്ടു മാത്രം നിർമ്മിച്ചതാണ്. കാർബൺ നിർഗമനം പൂജ്യം. ഓരോ വർഷവും തടി മാറ്റി പുതിയതു വച്ച് ക്ഷേത്രം പുതുക്കി പണിയുന്നു. 100 വർഷം മുമ്പേ നടുന്ന തൈകൾ അപ്പോഴേക്കും മരങ്ങളായി വളർന്ന് തടി നൽകും. അതിനായി ക്ഷേത്രത്തിനു പ്രത്യേക സ്ഥലം തന്നെയുണ്ട്. ബാർസിലോനയിലെ സഗ്രാഡ ഫമിലിയ പള്ളിയും ജർമ്മനിയിലെ ഉലം മിൻസ്റ്റർ പള്ളിയും ഇങ്ങനെ തടികൊണ്ട് നിർമ്മിച്ച് പുതുക്കാൻ വേണ്ട തടി പതിറ്റാണ്ടുകൾക്കു മമ്പേ നട്ടുവളർത്തുന്നതാണ്.  പ്രകൃതിയിലേക്കൊരു മടക്കം– അതാണ് പുതിയ വാസ്തുശിൽപ്പകലയുടെ അടിസ്ഥാനം.

English Summary- Sustainable Architecture New Global Trend