ചുറ്റും ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് താമസിക്കാൻ ഇഷ്ടപ്പെടാത്തവർ ഏറെയുണ്ട്. ആരുടേയും ശല്യമില്ലാതെ ജീവിക്കാനാവുന്ന ഒരു ഇടം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാവും. അത്തരക്കാരെ കാത്തിരിക്കുകയാണ് വാഷിങ്ടൺ കൗണ്ടിയിലെ വൊഹോവ ബേയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റും ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് താമസിക്കാൻ ഇഷ്ടപ്പെടാത്തവർ ഏറെയുണ്ട്. ആരുടേയും ശല്യമില്ലാതെ ജീവിക്കാനാവുന്ന ഒരു ഇടം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാവും. അത്തരക്കാരെ കാത്തിരിക്കുകയാണ് വാഷിങ്ടൺ കൗണ്ടിയിലെ വൊഹോവ ബേയിലുള്ള ഒരു വീട്. 'ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട വീട്' എന്ന വിശേഷണം ചാർത്തിക്കിട്ടിയ വീടാണ് ഇത്. 

നാലു വശത്തും അറ്റ്ലാന്റിക് സമുദ്രത്തിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിൽ സ്ഥിതിചെയ്യുന്ന വിജനമായ ചെറുദ്വീപിലാണ് ഈ വീടുള്ളത്. ശാന്തമായ ജീവിതം ഉറപ്പാക്കാനാക്കുമെങ്കിലും വീടിന് ഒരു കുഴപ്പമുണ്ട്. ബാത്ത്റൂമുകൾ ഇല്ല എന്നതാണ് അത്. വീട്ടിൽ നിന്നും ഏതാനും മീറ്ററുകൾ അകലെയായി ദ്വീപിന്റെ മറ്റൊരു ഭാഗത്താണ് ബാത്റൂം സൗകര്യം ഒരുക്കിയിരിക്കുന്നത്. ചുറ്റും വെളിച്ചമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ബാത്റൂമിൽ പോകണമെങ്കിൽ അൽപം ബുദ്ധിമുട്ടേണ്ടി വരും.    

ADVERTISEMENT

പരിമിതമായ സൗകര്യങ്ങളിൽ ജീവിക്കുന്നവർക്ക് മാത്രമേ പൂർണ്ണമായും തടിയിൽ നിർമ്മിച്ച ചെറിയ വീട്ടിൽ താമസിക്കാനാകൂ..വാരാന്ത്യങ്ങൾ ആഘോഷിക്കാൻ ഇതിലും പറ്റിയ ഒരു ഇടം ലോകത്തെങ്ങും കണ്ടെത്താനാവില്ല എന്ന തരത്തിലാണ് വീട് പരസ്യപ്പെടുത്തിയിരിക്കുന്നത്. കരയിൽനിന്നും ബോട്ടിൽ അൽപദൂരം യാത്ര ചെയ്താൽ ഇവിടെയെത്താം. 2009 ൽ നിർമിച്ച വീട്ടിൽ ഒരേയൊരു കിടപ്പുമുറി മാത്രമാണുള്ളത്. കടലിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന വിധത്തിൽ ധാരാളം ജനാലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വിശാലമായ ഹാളിന്റെ ഒരു ഭാഗത്തായി ഓപ്പൺ കിച്ചൺ ക്രമീകരിച്ചിരിക്കുന്നു. വീടിന്റെ തറയും ക്യാബിനുകളും ഫർണിച്ചറുകളും എല്ലാം തടിയിൽ തന്നെ നിർമിച്ചവയാണ്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവയും ഇതേ ഹാളിൽ തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഹാളിനു മുകളിൽ ഒരു തട്ട് എന്ന നിലയിലാണ് കിടപ്പുമുറി ക്രമീകരിച്ചിരിക്കുന്നത്. മേൽക്കൂരയോട് ചേർന്നു നിൽക്കുന്ന കിടപ്പുമുറിയിലേക്ക് കയറാനായി ഹാളിനുള്ളിൽ നിന്നും ഒരു ഏണിയുമുണ്ട്. 2, 60,000 പൗണ്ടാണ് (ഏകദേശം രണ്ടരക്കോടി രൂപ ) ഈ വ്യത്യസ്ത വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 

ADVERTISEMENT

English Summary- Worlds Loneliest House for Sale