ഒരുകാലത്ത് ആരും നോക്കിപ്പോകുന്ന ഭംഗിയുള്ള ഒരു വീടുണ്ടായിരുന്നു ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റര്‍ഷയറില്‍. പച്ചപ്പ് നിറഞ്ഞ ഒരു മൈതാനത്തിന്റെ നടുക്ക് നല്ല കാറ്റും വെളിച്ചവും ചുറ്റുപാടും പൂച്ചെടികളുമൊക്കെയായി ഏവരെയും മോഹിപ്പിച്ചിരുന്ന ആ ഇരുനില വീടിന് ടാര ഹൗസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് ആരും നോക്കിപ്പോകുന്ന ഭംഗിയുള്ള ഒരു വീടുണ്ടായിരുന്നു ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റര്‍ഷയറില്‍. പച്ചപ്പ് നിറഞ്ഞ ഒരു മൈതാനത്തിന്റെ നടുക്ക് നല്ല കാറ്റും വെളിച്ചവും ചുറ്റുപാടും പൂച്ചെടികളുമൊക്കെയായി ഏവരെയും മോഹിപ്പിച്ചിരുന്ന ആ ഇരുനില വീടിന് ടാര ഹൗസ് എന്നായിരുന്നു പേര്. ഭംഗി കൊണ്ട് ആളുകളെ മോഹിപ്പിച്ചിരുന്ന വീട്, ഇന്ന് അതിന്റെ പരിതാപകരമായ അവസ്ഥ കൊണ്ട് ആളുകളെ മാറ്റിനിര്‍ത്തുകയാണ്. 

സാമൂഹിക വിരുദ്ധര്‍ കയറി നശിപ്പിച്ച വീടിന്റെ ഇപ്പോഴത്തെ അവസ്ഥ പണ്ടെത്തെ വീടിനോട് താരതമ്യം ചെയ്യാന്‍ പോലുമാവാത്തത്ര മോശമാണ്. വീട് നിര്‍മിച്ചിട്ട് അധികമൊന്നുമായില്ലെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന കാടുകയറിയ ചില ബംഗ്ലാവുകളുടെ അവസ്ഥയാണ് ടാര ഹൗസിനിപ്പോള്‍. 

പഴയ വീട്
ADVERTISEMENT

വീടിന്റെ മുന്‍വശത്തെ ഡോറും ടൈലുകളും മേല്‍ക്കൂരയുമെല്ലാം സാമൂഹിക വിരുദ്ധര്‍ കയറിയിറങ്ങി നശിപ്പിച്ചു. ഭിത്തിയിലാകെ ഗ്രാഫിറ്റി എഴുത്തുകള്‍ കൊണ്ട് നിറച്ചു. വീടിന് ചുറ്റുമുണ്ടായിരുന്നു മതിലും ഇടിച്ചു നിരത്തിയ സ്ഥിതിയാണ്. ഇതൊക്കെയും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് സംഭവിച്ചിരിക്കുന്നത് എന്നതാണ് അത്ഭുതം. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു അനിഷ്ടസംഭവങ്ങളും വീട്ടില്‍ ഉണ്ടായിട്ടില്ല. 

കഴിഞ്ഞ ഏപ്രിലില്‍ ആദ്യമായി വീടിന്റെ ഭിത്തിയില്‍ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടതില്‍ പിന്നെ ഇത് തുടര്‍ക്കഥയാവുകയാണ്. ഭിത്തിയില്‍ റേസിസ്റ്റ് കമന്റുകള്‍ കാണപ്പെട്ടതിന് ശേഷം സ്ഥലത്തിന്റെ കൗണ്‍സിലര്‍ വീടിന് ചുറ്റും വേലി കെട്ടിയെങ്കിലും സാമൂഹിക വിരുദ്ധരുടെ ആക്രമണങ്ങള്‍ വീണ്ടുമുണ്ടായി. 

ADVERTISEMENT

വേലി കെട്ടിയാലും ഗെയിറ്റ് പിടിപ്പിച്ചാലും ഇവര്‍ എങ്ങനെയെങ്കിലും നശിപ്പിക്കും. നിലവില്‍ വീടിന്റെ ഫ്രെയിം മാത്രമാണ് പഴയത് പോലെ ഉള്ളത്, ഉള്‍വശം മുഴുവനായി തകര്‍ന്നു. വീടിന്റെ ഉടമസ്ഥരെ പറ്റി ആര്‍ക്കും വലിയ അറിവൊന്നുമില്ല. ഇവര്‍ മറ്റേതോ സ്ഥലത്തേക്ക് താമസം മാറിയെന്നാണ് ആളുകള്‍ കരുതുന്നത്. 

ഇപ്പോഴത്തെ അവസ്ഥ

എന്തായാലും വീടിന്റെ പരിതാപകരമായ അവസ്ഥ കാരണം 'ഭാഗ്യം കെട്ട വീട്' എന്നാണ് വീടിനെ പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്. വീട് ഒന്നിലധികം തവണ റിനോവേറ്റ് ചെയ്ത് വാഹനങ്ങള്‍ വില്‍ക്കുന്ന കെട്ടിടമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സാമൂഹിക വിരുദ്ധരുടെ ആക്രമണം വീണ്ടുമുണ്ടായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവത്രേ..

ADVERTISEMENT

ആരോ കരുതിക്കൂട്ടി നടത്തുന്ന ആക്രമണമാണിതെന്നും ഇതുവരെയും ഇതിനെതിരെ ആരും നടപടികളൊന്നുമെടുത്തിട്ടില്ലെന്നുമാണ് ഇവര്‍ അറിയിക്കുന്നത്. വീടിന്റെ അപകടകരമായ അവസ്ഥ കാരണം ഇത് ഒന്നുകില്‍ ഭംഗിയോടെ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ പൂര്‍ണമായി ഇടിച്ച് നിരത്തുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

English Summary- Once Beautyful House Vandalised