വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുകയാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാർ. ദിവസവും പട്ടിണി കിടക്കണമെങ്കിൽ പോലും കയ്യിൽ പത്തഞ്ഞൂറ് രൂപ വേണ്ട അവസ്ഥ. എന്നാൽ മനസ്സുവച്ചാൽ ജീവിക്കാൻ വളരെ കുറച്ചു തുക മതിയെന്ന് ജീവിച്ചു കാണിച്ചു തരികയാണ്ലണ്ടൻ സ്വദേശിനിയായ ജാസ്മിൻ വില്യംസൺ എന്ന ഇരുപത്തിയേഴുകാരി. സ്വന്തമായി

വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുകയാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാർ. ദിവസവും പട്ടിണി കിടക്കണമെങ്കിൽ പോലും കയ്യിൽ പത്തഞ്ഞൂറ് രൂപ വേണ്ട അവസ്ഥ. എന്നാൽ മനസ്സുവച്ചാൽ ജീവിക്കാൻ വളരെ കുറച്ചു തുക മതിയെന്ന് ജീവിച്ചു കാണിച്ചു തരികയാണ്ലണ്ടൻ സ്വദേശിനിയായ ജാസ്മിൻ വില്യംസൺ എന്ന ഇരുപത്തിയേഴുകാരി. സ്വന്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുകയാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാർ. ദിവസവും പട്ടിണി കിടക്കണമെങ്കിൽ പോലും കയ്യിൽ പത്തഞ്ഞൂറ് രൂപ വേണ്ട അവസ്ഥ. എന്നാൽ മനസ്സുവച്ചാൽ ജീവിക്കാൻ വളരെ കുറച്ചു തുക മതിയെന്ന് ജീവിച്ചു കാണിച്ചു തരികയാണ്ലണ്ടൻ സ്വദേശിനിയായ ജാസ്മിൻ വില്യംസൺ എന്ന ഇരുപത്തിയേഴുകാരി. സ്വന്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുകയാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാർ. ദിവസവും പട്ടിണി കിടക്കണമെങ്കിൽ പോലും കയ്യിൽ പത്തഞ്ഞൂറ് രൂപ വേണ്ട അവസ്ഥ. ജീവിതച്ചെലവ് വളരെ കൂടിയ യൂറോപ്യൻ രാജ്യങ്ങളിലും സാധാരണക്കാരുടെ അവസ്ഥ സമാനമാണ്. എന്നാൽ മനസ്സുവച്ചാൽ ജീവിക്കാൻ വളരെ കുറച്ചു തുക മതിയെന്ന് ജീവിച്ചു കാണിച്ചു തരികയാണ് ലണ്ടൻ സ്വദേശിനിയായ ജാസ്മിൻ വില്യംസൺ എന്ന ഇരുപത്തിയേഴുകാരി. 

സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ശമ്പളത്തിന്റെ വലിയൊരുഭാഗം നീക്കിവയ്ക്കുന്നവരുണ്ട്. എന്നാൽ  ജീവിതച്ചെലവ് സങ്കൽപ്പിക്കാനാവുന്നതിലും അപ്പുറം ചുരുക്കി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പണം സമ്പാദിക്കുകയാണ് ജാസ്മിൻ. തനിച്ച് മകനെ വളർത്തണ്ടേ സാഹചര്യമുണ്ടായപ്പോൾ കുഞ്ഞിന്റെ നല്ല ഭാവിക്കായാണ് സാധ്യമായ രീതിയിലെല്ലാം ജാസ്മിൻ പണം സമ്പാദിക്കുന്നത്.

ADVERTISEMENT

മകന്റെ ഉത്തരവാദിത്വം തനിച്ച് ഏറ്റെടുക്കേണ്ടി വന്നതിനാൽ പാർട്ട് ടൈമായി മാത്രമേ ജാസ്മിന് ജോലി ചെയ്യാൻ സാധിക്കാറുള്ളൂ. അങ്ങനെ രണ്ടര വർഷം മുൻപാണ് പണം സമ്പാദിക്കാനുള്ള വേറിട്ട വഴികൾ അവർ സ്വീകരിച്ചു തുടങ്ങിയത്. ഭക്ഷണത്തിനായുള്ള ചെലവ് നേർപകുതിയാക്കി കുറയ്ക്കുകയായിരുന്നു ആദ്യപടി. 7000 രൂപയ്ക്കടുത്ത് ഭക്ഷണ സാമഗ്രികൾ വാങ്ങുന്നതിനായി ആഴ്ചതോറും ചെലവിട്ടിരുന്ന ജാസ്മിൻ അത് 2500 രൂപയിൽ താഴെയായി നിയന്ത്രിച്ചു. സൂപ്പർമാർക്കറ്റുകളിൽ അധികമായി നീക്കിവയ്ക്കുന്ന ഭക്ഷണസാധനങ്ങൾ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് കണ്ടെത്തി വാങ്ങുന്നതിലൂടെ നല്ലൊരു തുക ലാഭിക്കാനാവുന്നുണ്ട്. ഇത്തരത്തിൽ വാങ്ങുമ്പോൾ ഏതൊക്കെ ഭക്ഷണം ലഭിക്കുമെന്നത് ഉറപ്പില്ല. എങ്കിലും ചോക്ലേറ്റും കുക്കികളും പഴങ്ങളും പച്ചക്കറികളുമൊക്കെ ലഭിക്കാറുണ്ടെന്ന് ജാസ്മിൻ പറയുന്നു.

വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചർ കണ്ടെത്തുന്ന രീതിയാണ് രണ്ടാമത്തെ ടിപ്പ്. ഉപയോഗമില്ലാതെ വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന ഫർണിച്ചറുകളിൽ കേടുപാടുകളില്ലാതെ ലഭിക്കുന്നവ വീട്ടിലേക്ക് എത്തിക്കും.  ഇതിനുപുറമേ ഫർണിച്ചർ സ്റ്റോറുകളിലും മറ്റും  ഡിസ്പ്ലേയ്ക്കായി ഉപയോഗിച്ച് നീക്കിവയ്ക്കുന്ന ഫർണിച്ചറുകൾ കുറഞ്ഞവിലയ്ക്ക് ലഭിച്ചാൽ അതും വാങ്ങും. ഇത്തരത്തിൽ പകുതിയിൽ താഴെ വിലയ്ക്ക് നല്ലൊരു സോഫയും ജാസ്മിന് സ്വന്തമാക്കാൻ സാധിച്ചു. 

ADVERTISEMENT

സെക്കൻഡ് ഹാൻഡ് തുണിത്തരങ്ങൾ ചാരിറ്റി ഷോപ്പുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വസ്ത്രത്തിനായി അധിക പണം ചെലവാക്കാതെ ശ്രദ്ധിക്കാൻ ഇത്തരത്തിൽ സാധിക്കുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ സീസൺ കഴിഞ്ഞശേഷം വാങ്ങുകയെന്നതാണ് മറ്റൊരു മാർഗം. ഉദാഹരണത്തിന് ക്രിസ്തുമസോ ഈസ്റ്ററോ അടുക്കുന്ന സമയത്ത് ഏറെ ഡിമാൻഡും വിലയുമുള്ള പല സാധനങ്ങളും ആഘോഷം കഴിഞ്ഞശേഷം വൻ വിലക്കുറവിൽ ലഭിക്കാറുണ്ട്. 

ടിവി പാക്കേജുകളും ഫോൺ ചാർജും പരമാവധി കുറയ്ക്കുകയാണ് ജാസ്മിൻ കണ്ടെത്തിയ അടുത്ത വഴി. മാസാമാസം നല്ലൊരു തുക അടയ്ക്കേണ്ടി വരുന്ന പാക്കേജുകളെ ആശ്രയിക്കാതെ ഓൺലൈൻ സ്ട്രീമിങ് സർവീസുകൾക്കായി പണം നീക്കിവച്ചാൽ നല്ലൊരു തുക സമ്പാദിക്കാനാകുമെന്ന് ഇവർ പറയുന്നു. സർവേകളും പ്രോഡക്റ്റ് ടെസ്റ്റിങ്ങും പോലെയുള്ള പാർട്ട് ടൈം ജോലികളിൽ നിന്നാണ് വരുമാനം കണ്ടെത്തുന്നത്.  ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ ജോലിക്ക് 150 പൗണ്ടിനടുത്ത് ലഭിക്കുന്നുണ്ട്. 

ADVERTISEMENT

ഇത്തരത്തിൽ സമ്പാദിച്ചും മിതമായി ചെലവാക്കിയും 10000 പൗണ്ട് ( പത്തുലക്ഷത്തോളം രൂപ) ഇതിനോടകം ജാസ്മിൻ സമ്പാദിച്ചിട്ടുണ്ട്. ആറു വയസ്സുകാരനായ മകനായി ഒരു വീട് വാങ്ങുകയാണ് ജാസ്മിന്റെ ലക്ഷ്യം. തന്റെ ജീവിത ശൈലിയെക്കുറിച്ചുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ ഇവർ പങ്കുവയ്ക്കാറുണ്ട്. ദൈനംദിന ചെലവുകൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്കിടയിൽ പണം സമ്പാദിക്കാനുള്ള ജാസ്മിന്റെ വേറിട്ട മാർഗ്ഗം പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു. ഇപ്പോൾ പണം മിതമായി ചെലവാക്കാനുള്ള വഴികൾ  ആരാഞ്ഞ് നൂറുകണക്കിനാളുകളാണ് ജാസ്മിനെ സമീപിക്കുന്നത്.

English Summary- Women Cost Cutting Methods Gone Viral; All for a Reason