വീടുകളിൽ ചിതലു കയറുന്നോ? ഉറുമ്പു ശല്യം അസഹ്യമാകുന്നോ? കിടക്കയിലെ മൂട്ടയെ വരെ തുരത്താൻ കേന്ദ്ര സർക്കാരിനു കീഴിലെ ഒരു പൊതുമേഖലാ സ്ഥാപനം രംഗത്ത് എന്നു പറഞ്ഞാൽ അത്ഭുതപ്പെടണ്ട. സംഗതി വസ്തുതയാണ്. കീടശല്യം കൊണ്ടു ദുരിതത്തിലാകുന്ന നഗരവാസികൾക്ക് സഹായ ഹസ്തവുമായി രംഗത്തു വന്നിരിക്കുന്നത് സെൻട്രൽ വെയർഹൗസിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിൽ ചിതലു കയറുന്നോ? ഉറുമ്പു ശല്യം അസഹ്യമാകുന്നോ? കിടക്കയിലെ മൂട്ടയെ വരെ തുരത്താൻ കേന്ദ്ര സർക്കാരിനു കീഴിലെ ഒരു പൊതുമേഖലാ സ്ഥാപനം രംഗത്ത് എന്നു പറഞ്ഞാൽ അത്ഭുതപ്പെടണ്ട. സംഗതി വസ്തുതയാണ്. കീടശല്യം കൊണ്ടു ദുരിതത്തിലാകുന്ന നഗരവാസികൾക്ക് സഹായ ഹസ്തവുമായി രംഗത്തു വന്നിരിക്കുന്നത് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനാണ്(സിഡബ്ലിയുസി). ഭക്ഷ്യ, ഭക്ഷ്യേതര സംഭരണ ശാലകൾ നിർമിക്കുന്നതിനൊപ്പം കീടനിയന്ത്രണ സേവനങ്ങളാണ് കോർപ്പറേഷൻ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 

ആശുപത്രികൾക്കും പൊതു മേഖലാ സ്ഥാപനങ്ങളിലും വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷൻ എന്നിവർക്കെല്ലാം നൽകി വരുന്ന സേവനം അടുത്തിടെയാണ് പൊതു ജനങ്ങൾക്കും ലഭ്യമാക്കിയിരിക്കുന്നത്. വീടുകളിലൊ ഫ്ലാറ്റുകളിലൊ ബിസിനസ് സ്ഥാപനങ്ങളിലോ ആവശ്യമുള്ളവർക്ക് നിശ്ചിത തുക ഫീസ് അടച്ച് സർക്കാരിന്റെ ഈ സേവനം ഉപയോഗപ്പെടുത്താം.

ADVERTISEMENT

വീടുകൾ നിർമിക്കുന്നതിനു മുമ്പ് ചിതൽ ശല്യം ഉണ്ടാവാതിരിക്കാൻ മുൻകൂട്ടി ഇവയെ നശിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കേണ്ടതാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിർമാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയ കെട്ടിടങ്ങളിലും കോർപ്പറേഷൻ ഈ സേവനം നൽകുന്നുണ്ട്. നൂറു ശതമാനം ഉറപ്പോടു കൂടി മരുന്നു ശാസ്ത്രീയമായ രീതിയിലാണ് ചിതൽ നശീകരണം. വീടുകളിൽ മഴക്കാലമായാൽ ഉറുമ്പു ശല്യം പതിവു സംഗതിയാണ്. മഴക്കാലത്തു തന്നെ നേരിടേണ്ടി വരുന്ന ആഫിക്കൻ ഒച്ചുകൾ, അട്ട എന്നിവയുടെ ശല്യവും വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നീക്കിക്കൊടുക്കുമെന്ന് ഇവർ പറയുന്നു. 

വീട്ടിൽ പാമ്പിനെ കണ്ടാൽ പേടിക്കുന്നവർക്ക് ഇവയെ അകറ്റി നിർത്താനും തേനീച്ചക്കൂട് മാറ്റുന്നതിനും വരെ സഹായം ലഭ്യമാണ്. അറുപതിലേറെ വർഷമായുള്ള അനുഭവ പരിചയമുള്ള സ്ഥാപനം എന്ന നിലയിൽ സേവനം നൂറു ശതമാനം വിശ്വാസ്യമായിരിക്കും എന്നതാണ് വാഗ്ദാനം. നിലവിൽ കൊച്ചിയിൽ കൊച്ചി മെട്രോ, ഇൻഡിഗോ വിമാനങ്ങൾ, കുസാറ്റ്, കൊച്ചിൻ ഷിപ്പ്‍യാർഡ്, ഗെയിൽ, ഇൻഫോപാർക്ക്,  തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ നിലവിൽ സിഡബ്ലിയുസിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.  

ADVERTISEMENT

കൊച്ചി നഗരത്തിൽ മാത്രം നാലും കേരളത്തിലാകെ 12ഉം ഓഫിസുകളുണ്ട് സിഡബ്ലിയുസിക്ക്. ഇവിടെനിന്നെല്ലാം കീടനിയന്ത്രണ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. സർക്കാർ മേൽനോട്ടത്തിൽ കീടനിയന്ത്രണ സേവനം ലഭ്യമാക്കുന്ന ഏക പൊതു മേഖലാ സ്ഥാപനവും ഇതാണ് എന്ന പ്രത്യേകതയുമുണ്ട്. പരിസ്ഥിതി സൗഹൃദവും ഡബ്ലിയുഎച്ച്ഒ അംഗീകൃതവുമായ കീടനാശിനികൾ മാത്രമാണ് നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. സേവനങ്ങൾക്ക് ഫോൺ: 8281334899, 04842204028.

English Summary- Public Sector Entity under Central Government to takeup Pest control Services