വീട് വൃത്തിയാക്കുന്നത് അല്പം ഭാരിച്ച ജോലി തന്നെയാണ്. അലങ്കോലമായി കിടക്കുന്ന വീട് ഒന്ന് അടുക്കിപെറുക്കി വൃത്തിയാക്കി വരുമ്പോഴേക്കും പലരുടെയും മനസ്സും ശരീരവും മടുത്തിട്ടുണ്ടാവും. എന്നാൽ വീട് വൃത്തിയാക്കുന്നത് ഒരു ലഹരിയായി കണ്ട് അതിനു വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ചിരിക്കുകയാണ് ഫിൻലാൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് വൃത്തിയാക്കുന്നത് അല്പം ഭാരിച്ച ജോലി തന്നെയാണ്. അലങ്കോലമായി കിടക്കുന്ന വീട് ഒന്ന് അടുക്കിപെറുക്കി വൃത്തിയാക്കി വരുമ്പോഴേക്കും പലരുടെയും മനസ്സും ശരീരവും മടുത്തിട്ടുണ്ടാവും. എന്നാൽ വീട് വൃത്തിയാക്കുന്നത് ഒരു ലഹരിയായി കണ്ട് അതിനു വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ചിരിക്കുകയാണ് ഫിൻലാൻഡ് സ്വദേശിനിയായ ഒരു 29കാരി. അതും സ്വന്തം വീട് മാത്രമല്ല സഹായം തേടി വരുന്ന അപരിചിതരുടെ വീടുകൾ പോലും, അതിനി ഏത് രാജ്യത്തിലാണെങ്കിലും, അവിടെ ചെന്ന് സൗജന്യമായി വൃത്തിയാക്കി കൊടുക്കാൻ തയ്യാറാണ് ഔറി കാതറീനാ എന്ന ഈ യുവതി.

കേൾക്കുന്നവർക്ക് അതിശയമായി തോന്നുമെങ്കിലും ഔറിക്ക് ഇത് തന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ്. വൃത്തിയാക്കലിനിറങ്ങുമ്പോൾ തനിക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷമാണെന്നുവരെ ഔറി പറയുന്നു. ഒരു ക്ലീനിങ് കമ്പനിയിൽ സർവീസ് മാനേജരായാണ് മുൻപ് ഇവർ ജോലി ചെയ്തിരുന്നത്. തന്റെ ജീവിതത്തിൽ തൃപ്തി വരണമെങ്കിൽ ആ ജോലി മതിയാവില്ല എന്ന് മനസ്സിലാക്കി 2021 ൽ ജോലി ഉപേക്ഷിച്ചു. ഭർത്താവ് മരിച്ച ശേഷം കുട്ടികളുമൊത്ത് ജീവിക്കുന്ന ഒരു സ്ത്രീയെ വീട് വൃത്തിയാക്കാൻ സഹായിച്ചപ്പോഴാണ് തന്റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞത് എന്ന് ഔറി പറയുന്നു.

ADVERTISEMENT

സഹായം തേടി ആരു വിളിച്ചാലും അവരിൽ നിന്നും ഒരു രൂപപോലും വാങ്ങില്ല എന്നതാണ് ഔറിയുടെ പ്രധാന പോളിസി. എങ്കിലും വരുമാനത്തിന് മുടക്കം വരാറില്ല. വൃത്തിയാക്കുന്നതിനോടുള്ള അടങ്ങാത്ത ഭ്രമം കാരണം ചുരുങ്ങിയ കാലം കൊണ്ട് അവർ ഏറെ പ്രശസ്തയായി കഴിഞ്ഞു. വൃത്തിയാക്കുന്നതിനുള്ള ടിപ്സ് പങ്കുവയ്ക്കുന്ന വിഡിയോകൾ വൈറൽ ആയതോടെ അതിൽ നിന്ന് കൃത്യമായി വരുമാനം ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ക്ലീനിങ്ങ് ബ്രാൻഡുകളുടെ സ്പോൺസർഷിപ്പും. ലോകത്ത് എല്ലായിടത്തും ഉള്ളവർക്ക് വേണ്ടി സൗജന്യമായി വീട് വൃത്തിയാക്കി കൊടുക്കുക എന്ന സ്വപ്നം കണ്ടുകൊണ്ടാണ് ഔറിയുടെ ജീവിതം.

ഇതിനോടകം അമേരിക്കയിലും യുകെയിലും എല്ലാം വൃത്തിയാക്കലിനായി യാത്ര ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള ഔറിയുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് ദിനംപ്രതി 100 കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. അതിൽനിന്ന് ഏതൊക്കെ തിരഞ്ഞെടുക്കണം എന്നതിനും  ചില നിബന്ധനകൾ ഉണ്ട്. അങ്ങേയറ്റം വൃത്തിഹീനമായി കിടക്കുന്ന വീടുകൾ മാത്രമേ തിരഞ്ഞെടുക്കു. പോരാത്തതിന് വീട്ടുടമകൾ എത്രത്തോളം അത്യാവശ്യക്കാരാണെന്ന് തിരിച്ചറിയുകയും വേണം.

ADVERTISEMENT

വൃത്തിയാക്കാൻ എത്തുന്ന വീടുകളിലെ അനാവശ്യ സാധനങ്ങൾ ഒഴിവാക്കി മറ്റുള്ളവ അടക്കിപ്പെറുക്കി വയ്ക്കുകയാണ് ആദ്യപടി. അതിനുശേഷം ഓരോ മുറിയായി വൃത്തിയാക്കി തുടങ്ങും. ആഴ്ചയിൽ രണ്ട് എന്ന നിലയിലാണ് ഇപ്പോൾ വീടുകൾ വൃത്തിയാക്കുന്നത്. ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിൽ തനിക്കുള്ള സന്തോഷത്തിനു പുറമേ ജോലിക്കു ശേഷം വീട് ഭംഗിയായി കിടക്കുന്നത് കാണുമ്പോൾ ഉടമസ്ഥർക്ക് ഉണ്ടാവുന്ന സന്തോഷമാണ് ഏറ്റവും വലിയ സംതൃപ്തി എന്നും ഔറി പറയുന്നു.

English Summary- Lady Obsessed with cleaning Quit Job and Clean filthy hom for free