ദുബായിയുടെ റിയൽഎസ്റ്റേറ്റ് മേഖല കഴിഞ്ഞവർഷം റെക്കോർഡ് നേട്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്. 2022 ൽ ദുബായിൽ നടന്ന ആകെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം അരലക്ഷം കോടി എന്ന നാഴികല്ല് പിന്നിട്ടു. കൃത്യമായി പറഞ്ഞാൽ 528 ബില്യൻ ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിയുടെ റിയൽഎസ്റ്റേറ്റ് മേഖല കഴിഞ്ഞവർഷം റെക്കോർഡ് നേട്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്. 2022 ൽ ദുബായിൽ നടന്ന ആകെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം അരലക്ഷം കോടി എന്ന നാഴികല്ല് പിന്നിട്ടു. കൃത്യമായി പറഞ്ഞാൽ 528 ബില്യൻ ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് 2022 ൽ ദുബായിൽ രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് 76.5 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

1,22,658 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് 2022 വർഷത്തിൽ എമിറേറ്റിൽ നടന്നത്. ഇടപാടുകളുടെ എണ്ണത്തിന്റെ മാത്രം കാര്യം എടുത്താൽ 2021 നെ അപേക്ഷിച്ച് 44.7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 264.15 ബില്യൺ ദിർഹം മൂല്യം വരുന്ന 1,15,183 പുതിയ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളാണ് 2022ൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. നിക്ഷേപകരുടെ എണ്ണത്തിലും 53 % വർദ്ധന ഉണ്ടായതായി വാർഷിക കണക്കുകൾ സൂചിപ്പിക്കുന്നു. ഭാവിയുടെ നഗരം എന്ന നിലയിൽ ദുബായുടെ പുരോഗതിയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ വളർച്ച സൂചിപ്പിക്കുന്നത്.

ADVERTISEMENT

ദുബായിലെ സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗവും റിയൽ എസ്റ്റേറ്റ് മേഖലയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനു ശേഷം ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖല ഒരു ഘട്ടത്തിൽ പോലും പിന്നോട്ട് പോയിട്ടില്ല. റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം മുടക്കിയ വിദേശികളിൽ ഏറിയ പങ്കും റഷ്യൻ വംശജരാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വീസ നയങ്ങളിൽ മാറ്റം വന്നതോടെ കൂടുതൽ വിദേശികൾക്ക് യുഎഇയിൽ സ്ഥിരതാമസക്കാരാകാനുള്ള അവസരം ഒരുങ്ങി. ഇതിനുപുറമേ കൊറോണ വ്യാപനത്തെ വിജയകരമായി നേരിട്ടതിലൂടെ അതിസമ്പന്നരുടെ പട്ടികയിൽപെടുന്നവർ ദുബായിലേക്ക് ഒഴുകിത്തുടങ്ങി. റിയൽ എസ്റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാങ്കിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 10 മില്യൺ ഡോളർ മുതൽ മുകളിലേക്ക് വിലമതിപ്പുള്ള 219 അൾട്രാ ലക്ഷ്വറി വീടുകളുടെ വിൽപ്പനയും കഴിഞ്ഞവർഷം ദുബായിൽ നടന്നിട്ടുണ്ട്.

ADVERTISEMENT

English Summary- Record Real Estate Transactions in Dubai in 2022