പറക്കുംതളികകളെപ്പറ്റി പറഞ്ഞുകേൾക്കുന്നത് ഏറെ കൗതുകകരമായ കാര്യമാണ്. അപ്പോൾ അത്തരത്തിലൊരു യുഎഫ്ഒയിൽ താമസിക്കാനായാലോ. അതിനുള്ള അവസരം ഒരുക്കുകയാണ് മിഡ്ടൗൺ മാൻഹട്ടനിലെ ഒരു വീട്ടുടമ. പ്രകൃതി ഭംഗി നിറഞ്ഞ ഭൂപ്രദേശത്ത് വന്നിറങ്ങിയ ഒരു പറക്കുംതളികയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറക്കുംതളികകളെപ്പറ്റി പറഞ്ഞുകേൾക്കുന്നത് ഏറെ കൗതുകകരമായ കാര്യമാണ്. അപ്പോൾ അത്തരത്തിലൊരു യുഎഫ്ഒയിൽ  താമസിക്കാനായാലോ. അതിനുള്ള അവസരം ഒരുക്കുകയാണ് മിഡ്ടൗൺ മാൻഹട്ടനിലെ ഒരു വീട്ടുടമ. പ്രകൃതി ഭംഗി നിറഞ്ഞ ഭൂപ്രദേശത്ത് വന്നിറങ്ങിയ ഒരു പറക്കുംതളികയുടെ ആകൃതിയിലുള്ള വീടാണ് അദ്ദേഹം വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്തതകൾ നിറഞ്ഞ വീട് എന്ന ആഗ്രഹം സൂക്ഷിക്കുന്നവർക്ക് ഒറ്റനോട്ടത്തിൽ തന്നെ ഈ വീട് ഇഷ്ടമാകുമെന്ന് ഉറപ്പ്. 

3100 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് അർദ്ധവൃത്താകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും രണ്ട് ബാത്റൂമുകളും ഇവിടെയുണ്ട്.1978 ൽ റെയ്മണ്ട് നോറൻ എന്ന ശതകോടീശ്വരൻ നിർമ്മിച്ച വീടാണിത്. കഴിഞ്ഞവർഷം മരണപ്പെടുന്നതിന് മുൻപായി അദ്ദേഹം വീട് സുഹൃത്തും സംഗീതജ്ഞനുമായ ഹാൽ ലഫേട്സിന് കൈമാറുകയായിരുന്നു. അപ്രതീക്ഷിത സമ്മാനം ഏറെ ഇഷ്ടപ്പെട്ടെങ്കിലും അതിൽ താമസിക്കാൻ താല്പര്യമില്ലാത്തതിനാലാണ് ഇപ്പോൾ ഹാൽ അത് വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

ധാരാളം മരങ്ങൾ നിറഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിലാണ് രൂപകല്പന. ഇതിനായി ഗ്ലാസും തടിയും ഇടകലർത്തി നിർമ്മിച്ചിരിക്കുന്ന പുറം ഭിത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വളഞ്ഞ ആകൃതിയിലുള്ള ഭിത്തികളാണ് വീടിനുള്ളിൽ ഏറെയും. സ്വാഭാവിക വെളിച്ചവും വായുവും ധാരാളമായി ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലെ ഫയർ പ്ലേസുകൾ ഭിത്തിയിൽ തന്നെ സ്ഥാപിച്ചിരിക്കുന്നവയാണെങ്കിൽ യു എഫ് ഒ വീടിനുള്ളിലെ ഫയർ പ്ലേസ് ലിവിങ് റൂമിനു നടുവിലായി ഒറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന തരത്തിലുള്ളതാണ്.

പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ബുദ്ധ പ്രതിമയടക്കം ആകർഷകമായ പല വസ്തുക്കളും വീടിനുള്ളിൽ ഇടം പിടിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ വീടിന്റെ ഏറ്റവും മുകളിലായി ഒരു ഡെക്കും അതിനു തൊട്ടുതാഴെയായി ലോഞ്ചും അവിടേക്ക് കയറാനായി ഗോവണിയും സ്ഥാപിച്ചിരിക്കുന്നു. അർദ്ധവൃത്താകൃതിയിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന വിശാലമായ അടുക്കളയാണ് മറ്റൊരു കാഴ്ച.  ധാരാളം ക്യാബിനുകൾ അടുക്കളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

മുറികളിൽ നിന്നും ബാത്റൂമുകളിലേക്ക് കയറാനായി അതിമനോഹരമായി അലങ്കരിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള സ്ലൈഡിങ് ഡോറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്തൂപത്തിന്റെ ആകൃതിയിലുള്ള ഓപ്പൺ ഷവറും തടിയിൽ നിർമ്മിച്ചതാണ്. ഏറെ വർഷങ്ങൾ എടുത്താണ് റെയ്മണ്ട് സ്വപ്നം കണ്ട വീട് കൃത്യതയോടെ നിർമ്മിച്ചെടുത്തത്. നിർമ്മാണം പൂർത്തിയായ ശേഷവും വീടിന്റെ പലഭാഗങ്ങളും മോഡി പിടിപ്പിക്കാനായി  ജീവിതത്തിലെ കൂടുതൽ സമയവും നീക്കിവയ്ക്കുകയും ചെയ്തു. 950,000 ഡോളറാണ് ( ഏഴേമുക്കാൽ കോടി രൂപ)  വ്യത്യസ്തമായ ഈ വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

English Summary- UFO Shaped House for Sale- Architecture News