വിശാലമായ മുറ്റമുള്ള നമ്മുടെ നാട്ടിലെ വീടുകളിൽ നിന്നും ഇത്തിരിവട്ടത്തിൽ തീർത്ത വീടുകളിലേക്കും മുറ്റമേ ഇല്ലാത്ത ഫ്ളാറ്റുകളിലേക്കുമെല്ലാം താമസം മാറാൻ തുടങ്ങിയതോടെ, അത് മലയാളികളുടെ വീട് എന്ന സങ്കൽപ്പത്തിലും വ്യതിയാനങ്ങൾ കൊണ്ടുവന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാറ്റം വന്നത് പൂന്തോട്ടം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാലമായ മുറ്റമുള്ള നമ്മുടെ നാട്ടിലെ വീടുകളിൽ നിന്നും ഇത്തിരിവട്ടത്തിൽ തീർത്ത വീടുകളിലേക്കും മുറ്റമേ ഇല്ലാത്ത ഫ്ളാറ്റുകളിലേക്കുമെല്ലാം താമസം മാറാൻ തുടങ്ങിയതോടെ, അത് മലയാളികളുടെ  വീട് എന്ന സങ്കൽപ്പത്തിലും വ്യതിയാനങ്ങൾ കൊണ്ടുവന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാറ്റം വന്നത് പൂന്തോട്ടം എന്ന സങ്കൽപത്തിനാണ്.

വീടിനു ചുറ്റും വ്യാപിച്ചു കിടക്കുന്ന പൂന്തോട്ടത്തിൽ നിന്നും മൂന്നു സെന്റ് സ്ഥലത്തെ ഹാങിങ്  ഗാർഡനുകളിലേക്ക് മാറി മലയാളിയുടെ പൂന്തോട്ട ചിന്തകൾ. ഫ്ലാറ്റുകൾ സജീവമാകാൻ തുടങ്ങിയതോടെ ഹാങ്ങിങ് ഗാർഡനോപ്പം ഇൻഡോർ ഗാർഡനുകളും സജീവമായി. അകത്തളത്തിൽ ചെടികൾ വയ്ക്കുമ്പോൾ അതിരിക്കുന്ന ചട്ടിക്കും വേണ്ടേ പ്രത്യേകതകൾ. 

ADVERTISEMENT

സാധാരണയായി ഉപയോഗിക്കുന്ന ടെറാക്കോട്ട മെറ്റീരിയൽ  കൊണ്ടുള്ള ചട്ടികൾ ഇവിടെ ഉപയോഗപ്രദമാകില്ല. പകരം, അഴകല്പം കൂടുതലുള്ളവ വേണം. അതിനാൽ തന്നെ ടെറാക്കോട്ട പോട്ടുകൾ പ്ലാസ്റ്റിക്കിനും സെറാമിക്കിനും വഴിമാറി. ഇതിൽ കൂടുതൽ ജനകീയമായിരിക്കുന്നത് സെറാമിക് പോട്ടുകൾ ആണ്.

വിവിധ ആകൃതിയിൽ, വലുപ്പത്തിൽ, നിറത്തിൽ ആനയുടെയും ബുദ്ധന്റെയും ഒക്കെ രൂപത്തിൽ സെറാമിക് പോട്ടുകൾ ലഭിക്കും എന്നതിനാൽ തന്നെ ഇത് വളരെവേഗത്തിൽ ജനപ്രീതി നേടി. 200  രൂപ മുതൽക്കാണ് സെറാമിക് പോട്ടുകളുടെ വില ആരംഭിക്കുന്നത്. കാര്യം ഭംഗി കൂടുതലാണെങ്കിലും സെറാമിക് പോട്ടുകളിൽ ചെടി വളർത്തുമ്പോൾ പലതും ശ്രദ്ധിക്കാനുണ്ട്. ഇല്ലെങ്കിൽ ചെടി അധികനാൾ നിലനിൽക്കില്ല.

ADVERTISEMENT

ഒറ്റനോട്ടത്തിൽ, ഒരു സെറാമിക് പൊട്ട് ഒരു ടെറാക്കോട്ട കലമാണെന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ അങ്ങനെയല്ല. ഇതിൽ വയ്ക്കുന്ന ചെടികൾ വളരെ വേഗത്തിൽ വരണ്ടു പോകും. അതിനാൽ തന്നെ ഈർപ്പം, ജലലഭ്യത എന്നിവ ഉറപ്പാക്കണം. സെറാമിക് പോട്ടുകൾ കൂടുതൽ ഉപയോഗിക്കണമെങ്കിൽ നിശ്ചലമായ വെള്ളത്തിൽ‌ ഇരിക്കാൻ‌ കഴിയുന്ന ഒരു പ്ലാന്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മാത്രമല്ല, ഇതിൽ ചെടി നടുമ്പോൾ അമിതമായി വെള്ളമൊഴിക്കാതിരിക്കാനും മണ്ണിനെ ജാഗ്രതയോടെ നിരീക്ഷിക്കാനും ശ്രദ്ധിക്കണം.

അമിതമായി വെള്ളമൊഴിക്കുന്നതും സെറാമിക് പോട്ടുകളിൽ നിൽക്കുന്ന ചെടികൾക്ക് അപകടമാണ്. ഡ്രെയിനേജ് ദ്വാരങ്ങളുണ്ടെങ്കിലും, സെറാമിക്സിലെ ഗ്ലേസുകൾ ഈ കലങ്ങൾ പെയിന്റ് ചെയ്യാത്ത ടെറാക്കോട്ടയേക്കാൾ കൂടുതൽ ഈർപ്പം നിലനിർത്താൻ കാരണമാകും.

ADVERTISEMENT

ഗോൾഡൻ പോത്തോസ്, സ്പൈഡർ പ്ലാന്റ്, ബോസ്റ്റൺ ഫേൺ ,മൈഡൻ‌ഹെയർ ഫേൺ തുടങ്ങിയ സസ്യങ്ങൾ ഇത്തരത്തിൽ നടാനാകും.സെറാമിക് പോട്ട് കവറിന്റെ അടിയിൽ നാടൻ ചരൽ, കല്ലുകൾ എന്നിവ വച്ചശേഷം ചെടികൾ നടുന്നത് അവയുടെ ആയുസ്സ് വർധിപ്പിക്കും. മാത്രമല്ല, ഇത് വേരുകൾ ഉറക്കുന്നതിനും പടർന്നു വളരുന്നതിനും സഹായിക്കുന്നു. 

English  Summary- Small Garden Tips; Home Garden Malayalam