പാരമ്പര്യത്തനിമയോടെ ഇനി വീടിന്റെ അകത്തളം ഒരുക്കാം

വീടിന്റെ അകത്തളം ഭംഗിയാക്കാന്‍ എന്തുതരം വസ്തുക്കളാണ് തിരഞ്ഞെടുക്കേണ്ടതെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? ഇന്ത്യന്‍ നിര്‍മ്മിതവസ്തുക്കള്‍ തന്നെയാണ് വീട് ഒരുക്കാന്‍ നല്ലത്. ഭക്ഷണം, വസ്ത്രം, സംഗീതം, ജീവിതരീതി എന്നിവയിലൊക്കെ നമ്മള്‍ പാശ്ചാത്യരീതിയിലേക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ട് വീടിന്റെ കാര്യത്തിലെങ്കിലും ഇന്ത്യന്‍ സംസ്‌കാരം പിന്തുടരാന്‍ നമ്മള്‍ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ വീടിന്റെ ഇന്റീരിയറുകള്‍ക്കായി ഇന്ത്യന്‍ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഇനി പറയുന്ന കാരണങ്ങളും ഉണ്ട്. 

വ്യത്യസ്തത

ഓരോരുത്തരുടെയും അഭിരുചി അനുസരിച്ചുള്ള അലങ്കാരവസ്തുക്കള്‍ രാജ്യത്ത് ലഭ്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടെയും പാരമ്പര്യവും സംസ്‌കാരതനിമയും ഉള്ള അലങ്കാരവസ്തുക്കള്‍ കൊണ്ട് നിങ്ങളുടെ വീടിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കാം. കളിമണ്‍പാത്രങ്ങള്‍, തടികൊണ്ടുള്ള ശില്‍പ്പങ്ങള്‍, സംഗീതോപകരണങ്ങള്‍, ഭിത്തിയില്‍ തൂക്കിയിടുന്ന വസ്തുക്കള്‍, പരവതാനി, തുണിത്തരങ്ങള്‍, ഗോത്രആഭരണങ്ങള്‍, മുഖംമൂടികള്‍ എന്നിവ വീടിനായി ഉപയോഗിക്കാം.

ഗുജറാത്തില്‍ നിന്നും ഒഡീഷയില്‍ നിന്നും ലഭിക്കുന്ന വര്‍ണ്ണ തുണിക്കഷ്ണങ്ങള്‍, രാജസ്ഥാന്‍ ബന്ദേജ്, ചുമരുകള്‍ അലങ്കരിക്കാനായി മധുബാനി അല്ലെങ്കില്‍ തഞ്ചാവൂര്‍ ക്ലാസിക്ക് പെയിന്റിങ്‌സ് എന്നിവ ഉപയോഗിക്കാം. മുളകൊണ്ടും ഈട്ടി കൊണ്ടും പുരാതന ശൈലിയില്‍ ഉള്ള ഫര്‍ണിച്ചറുകളും നിങ്ങളുടെ വീട് വേണ്ടി ഒരുക്കാം. 

ലഭ്യത

നഗരങ്ങളില്‍ ഉള്ള കച്ചവടസ്ഥലങ്ങളിലും കൂടാതെ ഗ്രാമങ്ങളിലെ ചന്തകളിലും അതുപോലെ തന്നെ മേളകളിലുമൊക്കെ ഇന്ത്യന്‍ നിര്‍മ്മിത അലങ്കാരവസ്തുക്കള്‍ സുലഭമാണ്. ഇപ്പോള്‍ ഇതൊക്കെ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്. 

ആധികാരികത

ചിത്രകാരന്മാരും കലാകാരന്മാരും പ്രാദേശിക മേളകളിലും ഗ്രാമങ്ങളിലുമൊക്കെ അവരുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന ആര്‍ട്ട് വര്‍ക്കുകള്‍ നമ്മള്‍ കാണാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട് അലങ്കരിക്കാനായി വാങ്ങുന്ന കരകൗശലവസ്തുക്കള്‍ കൃത്രിമല്ലെന്ന് ഉറപ്പാണ്. 

മാനസികമായ സന്തോഷം

ഇന്ത്യന്‍ അലങ്കാരവസ്തുക്കള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍. നിങ്ങള്‍ സ്വയം ഇന്ത്യന്‍ സംസ്‌കാരത്തെയും ഇന്ത്യന്‍ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയാണ്. അതോടൊപ്പം ഈ കലാകാരന്മാരുടെ ജീവിതമാര്‍ഗ്ഗം കൂടിയായ ഈ വസ്തുക്കള്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് സഹായം ചെയ്തുവെന്ന മാനസിക സന്തോഷവും നിങ്ങള്‍ക്ക് ലഭിക്കുന്നു. 

പുനചംക്രമണം

നിങ്ങളുടെ മുത്തശ്ശിമാര്‍ ഉപയോഗിച്ചിരുന്ന പാള വിശറികള്‍, അരകല്ലുകള്‍, പഴയ തടികസേരകള്‍, ഇതൊക്കെ പുതുക്കിയെടുത്ത് നിങ്ങള്‍ക്ക് അലങ്കാരവസ്തുക്കളായി ഉപയോഗിക്കാവുന്നതാണ്. ഇതുകൂടാതെ വീടിന് ഒരു പാരമ്പര്യഭംഗി  കൈവരിക്കാന്‍ പഴയ പാചക പുസ്തകങ്ങള്‍, അച്ചാര്‍ ഭരണികള്‍, ആഭരണങ്ങള്‍, ബാഗുകള്‍, സാരികള്‍ എന്നിവയും ഉപയോഗിക്കാം. 

Read more on Interior Decor